കടുകുമണി വ്യത്യാസത്തില്‍ നായൻമാർ രക്ഷപ്പെട്ടു!!! കേശവൻ നായരില്‍ പിസി ജോർജ്ജിന് അടപടലം ട്രോളുകൾ

പിസി ജോര്‍ജ്ജ് എന്തായാലും ബിജെപി പക്ഷം ചേര്‍ന്നുകഴിഞ്ഞു. അതും എത്ര നാളേക്ക് എന്ന് പറയാന്‍ പറ്റില്ല. കെഎം മാണിയെ പാലാ മെമ്പര്‍ എന്ന് മാത്രം വിളിച്ചിരുന്ന പിസി ജോര്‍ജ്ജ് ഒരു സുപ്രഭാതത്തില്‍ മാണിസാറേ എന്ന് വിളിച്ചതാണ്. മറ്റൊരു സുപ്രഭാതത്തില്‍ അത് പഴയ പടിയായി മാറുകയും ചെയ്തു.

ബിജെപി പക്ഷത്തേക്ക് പോയത് മാത്രമല്ല, ഇപ്പോള്‍ അതിന് പിസി ജോര്‍ജ്ജ് പറയുന്ന ന്യായീകരണങ്ങളും മാരകമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തോമാശ്ലീഹ വന്നില്ലായിരുന്നു എങ്കില്‍ താനിപ്പോള്‍ വല്ല കേശവന്‍ നായരോ മറ്റോ ആയിരുന്നിരിക്കും എന്നാണ് ജോര്‍ജ്ജ് പറഞ്ഞത്.

എസ്എസ്എല്‍സി എ പ്ലസ് ട്രോളുകളില്‍ മുഴുകിയിരുന്ന ട്രോളന്‍മാര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായാണ് ഇങ്ങനെ ഒരു വെറൈറ്റി വിഷയം കിട്ടുന്നത്. അപ്പോള്‍ പിന്നെ അവര്‍ വെറുതേയിരിക്കും എന്ന് പ്രതീക്ഷിക്കാനാകുമോ. പിസി ജോര്‍ജ്ജിനെ ട്രോളിക്കൊല്ലുകയാണ് അവര്‍...

അതൊക്കെ മാറിയില്ലേ

അതൊക്കെ മാറിയില്ലേ

പിസി ജോര്‍ജ്ജിനെ പഴയ പേരില്‍ ഒന്ന് പരിചയപ്പെടുത്താന്‍ നോക്കിയതാ... പക്ഷേ, സമ്മതിക്കുമോ! അതൊക്കെ തോമാശ്ലീഹ വരുന്നതിന് മുമ്പത്തെ പേരല്ലേ എന്ന്!

ഒരായിരം നന്ദി

ഒരായിരം നന്ദി

പിസി ജോര്‍ജ്ജ് എങ്ങാനും ഇപ്പോള്‍ കേശവന്‍ നായര്‍ ആയിരുന്നെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ!!! സുകുമാരന്‍ നായര്‍ തോമാശ്ലീഹയ്ക്ക് നന്ദി പറയുകയാണത്രെ!

ഒറ്റയടിക്ക് പേര് മാറ്റി

ഒറ്റയടിക്ക് പേര് മാറ്റി

ഇനിയിപ്പോള്‍ ഇങ്ങനെ ആണോ ആവോ പിസി ജോര്‍ജ്ജിന്റെ കാര്യത്തില്‍ സംഭവിച്ചത്. തോമാശ്ലീഹ നേരിട്ട് വന്ന് പേര് മാറ്റിക്കൊടുത്തതാണോ എന്നാണ് സംശയം!

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

ഹാവൂ... തോമാശ്ലീഹ വന്നതുകൊണ്ട് തങ്ങളുടെ നായര്‍ സമുദായം രക്ഷപ്പെട്ടു എന്നാണത്രെ ചിലരിപ്പോള്‍ ആശ്വാസം കൊള്ളുന്നത്. എത്രമാത്രം രക്ഷപ്പെട്ടു എന്നതിന്റെ കണക്ക് വേറെ എടുക്കേണ്ടി വരും എന്ന് മാത്രം!

സ്വയം വിളിക്കുന്നത്

സ്വയം വിളിക്കുന്നത്

പിസി ജോര്‍ജ്ജ് സ്വയം വിളിക്കുന്നത് കേശവന്‍ നായര്‍ എന്നാണത്രെ! പിസി ജോര്‍ജ്ജ് എന്നത് തോമാശ്ലീഹ വന്നതുകൊണ്ട് മാത്രം ഇട്ട പേരാണെന്ന്!

സന്തോഷത്തോടെ സ്വീകരിച്ചാലും

സന്തോഷത്തോടെ സ്വീകരിച്ചാലും

അന്ന് സുകുമാരന്‍ നായരുടെ മുതുമുത്തച്ഛന്‍ തോമാശ്ലീഹയെ ഇങ്ങനെ പറഞ്ഞ് പറ്റിച്ചതാണെന്ന്!!! മാന്‍ഡ്രേക്ക് പ്രതിമയെ ഓര്‍മ വരുന്നെങ്കില്‍ കുറ്റം പറയാന്‍ പറ്റുമോ എന്നാണ് ചിലരുടെ ചോദ്യം!

കടുകുമണി വ്യത്യാസത്തില്‍

കടുകുമണി വ്യത്യാസത്തില്‍

അന്ന് പിസി ജോര്‍ജ്ജിന്റെ മുന്‍ തലമുറക്കാര്‍ ക്രിസ്തുമതം സ്വീകരിക്കാതിരുന്നെങ്കിലോ.... കടുകുമണി വ്യത്യാസത്തില്‍ ആണത്രെ നായര്‍ സമുദായം രക്ഷപ്പെട്ടത്!

സൈലന്റാണ്... സൈലന്റ്

സൈലന്റാണ്... സൈലന്റ്

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ താനിപ്പോ കേശവന്‍ നായര്‍ ആയിരുന്നേനെ എന്ന് പിസി ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ സംഘമിത്രത്തിന്റെ ഭാവം ഇങ്ങനെ ആണത്രെ! പാവം അച്ചായന്റെ കാര്യം ആണ് കഷ്ടം!!

എന്റെ കേശവന്‍നായര്‍ ഉണ്ടായിരുന്നെങ്കില്‍...

എന്റെ കേശവന്‍നായര്‍ ഉണ്ടായിരുന്നെങ്കില്‍...

എന്റെ ജോര്‍ജ്ജുകുട്ടി അച്ചായന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നല്ലേ ഷീലയുടെ സിനിമാ ഡയലോഗ്. തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ അത് ' കേശവന്‍ നായര്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് മാറ്റി പറയേണ്ടി വന്നേനെ!

ഇപ്പഴല്ലേ മനസ്സിലായത്

ഇപ്പഴല്ലേ മനസ്സിലായത്

നമ്മളെല്ലാവരും ഹിന്ദുക്കള്‍ ആണെന്ന് പറഞ്ഞല്ലേ പിസി ജോര്‍ജ്ജ് തുടങ്ങിയത്. അപ്പോള്‍ തന്നെ മനസ്സിലായത്രെ ശാഖയില്‍ പോയി തുടങ്ങിയെന്ന്!

വട്ടപ്പേരല്ല, ശരിക്കുമുള്ള പേര്

വട്ടപ്പേരല്ല, ശരിക്കുമുള്ള പേര്

പോലീസ് പിടിച്ചപ്പോള്‍ ആദ്യം പിസി ജോര്‍ജ്ജ് എന്ന പേര് പറഞ്ഞതായിരുന്നു. അപ്പോഴാണ് ശരിക്കുമുള്ള പേര് പറയാന്‍ പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല, തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ കേശവന്‍ നായര്‍ എന്നങ്ങ് തട്ടി വിട്ടു!

കേശവന്‍ മാമന്‍

കേശവന്‍ മാമന്‍

സത്യത്തില്‍ ഇപ്പോള്‍ അന്തം വിട്ടത് കേശവന്‍ മാമന്‍ ആണത്രെ. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും കേശവന്‍ നായരും കേശവന്‍ മാമനും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്!!!

മാറിപ്പോയതാവും

മാറിപ്പോയതാവും

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ താനിപ്പോള്‍ കേശവന്‍ നായര്‍ എന്ന് തന്നെ ആണ് പിസി ജോര്‍ജ്ജ് പറഞ്ഞത്... കേശവന്‍ മാമന്‍ എന്നായിരിക്കും എന്നാണ് ചിലരുടെ വിലയിരുത്തല്‍!

ഒരിടത്ത് ആശ്വാസം... മറ്റൊരിടത്ത്

ഒരിടത്ത് ആശ്വാസം... മറ്റൊരിടത്ത്

പിസി ജോര്‍ജ്ജിന്റെ കേശവന്‍ നായര്‍ പ്രസ്താവന കേട്ട തോമാശ്ലീഹയുടെ അവസ്ഥ ഇങ്ങനെ ആണത്രെ. മന്നത്ത് പത്മനാഭന്‍ ആണെങ്കില്‍ ആശ്വസിക്കുകയാണെന്ന്!

സ്‌നേഹത്തോടെ വിളിച്ചാല്‍

സ്‌നേഹത്തോടെ വിളിച്ചാല്‍

പിസി ജോര്‍ജ്ജ് പറയുന്നത് കേട്ടാല്‍ ഏതാണ്ട് ഇതുപോലെ ആയിരുന്നു കാര്യങ്ങള്‍ നടന്നത് എന്നാണ് തോന്നുക. എന്നാല്‍ എങ്ങനെ ആയിരുന്നിരിക്കും കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടാവുക!

ആരും ആലോചിക്കും

ആരും ആലോചിക്കും

തോമാശ്ലീഹ ജീവനോടെ ഉണ്ടെങ്കില്‍ ചിലപ്പോള്‍ ഇങ്ങനേയും ചിന്തിച്ചുപോകുമായിരിക്കും. ജോര്‍ജ്ജിന്റെ വാമൊഴിവഴക്കെ കുറിച്ചൊക്കെ ആലോചിച്ചാല്‍ ആരായാലും ചിന്തിച്ചുപോകും!

സുകുമാരന്‍ നായര്‍

സുകുമാരന്‍ നായര്‍

സുകുമാരന്‍ നായര്‍ ഇപ്പോള്‍ ഏതാണ്ട് ഇതേ ഭാവത്തിലായിരിക്കും. എന്നാല്‍ മനസ്സില്‍ ലഡ്ഡുപൊട്ടിയിട്ടും ഉണ്ടാവും!

 ജസ്റ്റ് എസ്‌കേപ്പ്ഡ്

ജസ്റ്റ് എസ്‌കേപ്പ്ഡ്

കടുകുമണി വ്യത്യാലത്തില്‍ രക്ഷപ്പെട്ട നായര്‍ സമുദായം ഇപ്പോള്‍ ആശ്വാസം കൊള്ളുകയാണത്രെ!!! എന്തായാലും അത്ര മോശക്കാരന്‍ ആണോ പിസി ജോര്‍ജ്ജ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+