വിഎസിന്റെ ആരോഗ്യത്തെക്കുറിച്ച് ജോര്‍ജ്ജിനാണോ ധാരണ? സംഗതി അതല്ല, വേറെയാണ്
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒരു ആശങ്കയും ഇല്ലാത്ത ആളാണ് പിസി ജോര്‍ജ്ജ്. വിഎസിന് വേണമെങ്കില്‍ ഇനിയും രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി ആകാന്‍ കഴിയും എന്നാണ് പിസി ജോര്‍ജ്ജിന്റെ നിഗമനം.
ജോര്‍ജ്ജിനെ ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം , തനിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് വിഎസ് അച്യുതാനന്ദന്‍ തന്നെ ആണ്. എന്നാല്‍ സിപിഎമ്മുകാര്‍ക്ക് ഇപ്പോഴും വിഎസിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് വലിയ ആശങ്കയാണ്.

പിസി ജോര്‍ജ്ജ് വിഎസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുമ്പോള്‍ നാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. പിസി ഇപ്പോള്‍ ഒരു മുന്നണിയിലും ഇല്ല. ഇടതുമുന്നണിയ്ക്കാണെങ്കില്‍ ഒരു എംഎല്‍എയുടെ അത്യാവശ്യം ഒന്നും ഇല്ല. യുഡിഎഫിനാണെങ്കില്‍ ഒരാളെ കിട്ടിയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനും ഇല്ല.
വിഎസ് മുഖ്യമന്ത്രി ആവുകയാണെങ്കില്‍ താന്‍ പിന്തുണയ്ക്കും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. പിണറായി ആണെങ്കില്‍ പിന്തുണയ്ക്കില്ലെന്നും സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായതോടെ ജോര്‍ജ്ജ് വഴിമുട്ടി നില്‍ക്കുകയാണ്.
വിഎസിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെട്ടാണ് കന്റോണ്‍മെന്റ് ഹൗസിലെത്തി കണ്ടതെന്നാണ് ജോര്‍ജ്ജ് പറയുന്നത്. കേരളത്തിലാണ് ജീവിയ്ക്കുന്നതെങ്കിലും നിയുക്ത മുഖ്യമന്ത്രി ആരാണെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. പൂഞ്ഞാര്‍ എന്താ കേരളത്തിലല്ലേ!!!












Click it and Unblock the Notifications