കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിനും ഇസ്രായേലിനും ഒരേ രക്തം, അപ്പോള്‍ ഐസിസിനോ?

  • By Soorya Chandran
Google Oneindia Malayalam News

ആര്‍എസ്എസിനും ഇസ്രായേലിനും ഒരേ രക്തമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്റെ കണ്ടെത്തല്‍. അതുകൊണ്ടാണത്രെ പലസ്തീന്‍ ജനതക്ക് കേന്ദ്ര സര്‍ക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്തത്.

എന്തായാലും പിണറായി പറഞ്ഞതിനെ പൂര്‍ണമായും അങ്ങ് തള്ളിക്കളയണ്ട. പക്ഷേ ഇസ്രായേല്‍ പലസ്തീനെ ആക്രമിക്കുമ്പോള്‍ മാത്രമേ പിണറായി സഖാവിനും കൂട്ടര്‍ക്കും മുസ്ലീം സ്‌നേഹം പുറത്തുവരുന്നുള്ളോ എന്നാണ് സംശയം. ഇറാഖിലെ ഐസിസ് തീവ്രവാദികളെ പ്രകീര്‍ത്തിക്കാന്‍ മടികാണിക്കാത്തവരാണല്ലോ പിണറായി സഖാവും അദ്ദേഹത്തിന്‍റെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും.

Pinarayi Vijayan

ഇറാഖില്‍ കൊല്ലപ്പെടുന്നതെന്താ മനുഷ്യരല്ലേ... നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളും മനുഷ്യരല്ലേ... എന്നിട്ടും സാര്‍വ്വദേശീയ കാഴ്ചപ്പാടുള്ള പിണറായി സഖാവിന്റെ പാര്‍ട്ടിയോ സഖാവോ അതിനെകുറിച്ചൊന്നും പറയാന്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

പണ്ട് സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധേയമാക്കിയപ്പോള്‍ സഖാവും പാര്‍ട്ടിക്കാരും കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. അത് പിന്നെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്ത പോരാളിയായിരുന്നു എന്ന് വക്കാം. എന്നാല്‍ ഇറാഖിലെ ഐസിസ് തീവ്രവാദികളെ വിമര്‍ശിക്കാന്‍ സിപിഎമ്മിന് ധൈര്യമില്ലാഞ്ഞിട്ടാണോ അതോ വേണ്ടെന്ന് വച്ചിട്ടാണോ...

ഒരു വശത്ത് ജൂതരായ ഇസ്രായേല്‍, മറുവശത്ത് ഹമാസ്...കേരളത്തിലാണെങ്കില്‍ ഇപ്പോള്‍ കാര്യമായി ജൂതര്‍ ആരുമില്ല. മുസ്ലീങ്ങള്‍ ഏറെയുണ്ട് താനും. കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. അവരാണെങ്കില്‍ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കാന്‍ തയ്യാറുമല്ല. എല്ലാം കൂടി ചേര്‍ത്താല്‍ കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ചിലതിങ്ങോട്ട് പോരുമോ എന്നായിരിക്കുമോ പാര്‍ട്ടി സെക്രട്ടറി ചിന്തിച്ചിട്ടുണ്ടാവുക?

English summary
RSS and Israel have same blood, that's why BJP government hesitate to discuss Israel-palastine issue in Parliament, alleges Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X