Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങളെന്താ പ്രീണന സമൂഹമോ?

പ്രാര്‍ത്ഥിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടെന്ന് പറഞ്ഞതുപോലെയാണ് നമ്മുടെ നാട്ടിലെ മുസ്ലീങ്ങളുടെ അവസ്ഥ. പ്രീണിക്കാനും പ്രീണിപ്പിക്കപ്പെടാനും വെമ്പിനില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. പക്ഷേ പ്രീണനത്തിനുള്ള കാരണങ്ങള്‍ പലതല്ല എന്ന് മാത്രം. എല്ലാവര്‍ക്കും വേണ്ടത് വോട്ടും അധികാരവും ആണ്.

ലോകത്ത് തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കാലം മുതലേ പ്രീണനവും തുടങ്ങിയിട്ടുണ്ട്. വോട്ട് കിട്ടാന്‍ എന്തും ചെയ്യുക എന്നതാണല്ലോ കാര്യം. തീവ്ര ഇടത് വിപ്ലവ പാര്‍ട്ടികള്‍ മുതല്‍ തീവ്ര വലത് പ്രതിവിപ്ലവ പാര്‍ട്ടികള്‍ വരെ ഇക്കാര്യത്തില്‍ മുന്നിലാണ്.

കേരളത്തിന്റെ കാര്യമെടുത്താല്‍ തന്നെ സംഭവം ബഹുരസകരമാണ്. മുസ്ലീം വോട്ട് കിട്ടാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണ് സിപിഎമ്മും കോണ്‍ഗ്രസും, എന്തിന് മുസ്ലീം ലീഗ് വരെ. അതിന് എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്യും. തീവ്രവാദ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ പോലും തയ്യാറാണ്.

Muslim Preenanam

പ്രീണനങ്ങളുടെ കാര്യത്തില്‍ ആശയപരമായെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കേണ്ട പാര്‍ട്ടികളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നാണല്ലോ വെപ്പ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, എങ്ങനെയെങ്കിലും മുസ്ലീങ്ങളെ പ്രീണിപ്പിക്കണമെന്ന് വിചാരിച്ച് നടക്കുകയല്ലേ ഇവിടത്തെ സിപിഎം പോലുള്ള പാര്‍ട്ടികള്‍. മുസ്ലീം ലീഗ് അധികാരമുപയോഗിച്ച് ആളെക്കൂട്ടുമ്പോള്‍, പേടിയുണ്ടാക്കി ആളെക്കൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്.

മന്ത്രി മഞ്ഞളാംകുഴി അലി തന്റെ സമുദായ സംരക്ഷണാര്‍ത്ഥം തുടങ്ങിവച്ച ബൃഹദ് പദ്ധതിയായിരുന്നു ന്യൂനപക്ഷ പ്രൊമോട്ടര്‍ നിയമനം. സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ക്ഷേമ പദ്ധതികള്‍ അവരിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ മുസ്ലീം ചെറുപ്പക്കാരെ പ്രൊമോട്ടര്‍മാര്‍ എന്ന പേരില്‍ തീറ്റിപ്പോറ്റുകയായിരുന്നു ലക്ഷ്യം. ആദ്യം ആയിരം പേര്‍ക്കും പിന്നെ ഒരു രണ്ടായിരം പേര്‍ക്കും ഇങ്ങനെ പ്രൊമോട്ടര്‍ പണി കൊടുത്ത് സമുദായ താത്പര്യം സംരക്ഷിക്കാന്‍ അലി മുണ്ടും മടക്കിക്കുത്തി ഇറങ്ങിയപ്പോള്‍ പണികൊടുത്തത് പ്രതിപക്ഷേമോ സിപിഎമ്മോ അല്ല. യുഡിഎഫിലെ തന്നെ മറ്റു കക്ഷികള്‍ ആണ്. ഒടുവില്‍ മന്ത്രിസഭ അലിയോട് ആ ഫയല്‍ പൂട്ടിക്കെട്ടി വച്ചോളാന്‍ ഇണ്ടാസും കൊടുത്തു.

അലി ഇങ്ങനെ ഒരു പണി ചെയ്യുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള ബാധ്യത സിപിഎം പോലുള്ള മതേതര കമ്യൂണിസ്റ്റ് പാര്‍ട്ടിക്കല്ലേ എന്നൊന്നും ആരും ചോദിക്കരുത്. മതേതരത്വം കുപ്പിയില്‍ സൂക്ഷിക്കാനും പുസ്തകത്തില്‍ അച്ചടിക്കാനും മൈതാന പ്രസംഗങ്ങളില്‍ വിളമ്പാനും മാത്രം ഉള്ള ഒരു സാധനമാണെന്ന് പാര്‍ട്ടിയിലെ കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍ക്ക് പോലും അറിയാവുന്നതാണ്. പൊതു ജനം ഇക്കാര്യം മനസ്സിലാക്കി വരുന്നതേ ഉള്ളൂ.

വഴിതെറ്റിപ്പോകാന്‍ സാധ്യതയുള്ള മുസ്ലീം ചെറുപ്പക്കാരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ മഞ്ഞളാംകുഴി അലി അവരെ സര്‍ക്കാര്‍ ചെലവില്‍ പോറ്റാന്‍ ശ്രമിച്ചതിനെ സിപിഎം എങ്ങനെ എതിര്‍ക്കും. മുസ്ലീം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് പോകുന്നത് തടയാന്‍ വേണ്ടി ബൗദ്ധിക ഇടപെടല്‍ നടത്താനൊരുങ്ങുന്ന പാര്‍ട്ടിയല്ലേ സിപിഎം.

മുസ്ലീം ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ വേണ്ടി പുതിയ പ്രസിദ്ധീകരണം ഇറക്കാനുള്ള പരിപാടിയിലാണ് സിപിഎം. കേരളത്തിലെ പാര്‍ട്ടി അനുഭാവികള്‍ പോലും വായിക്കാത്ത പത്രമിറക്കുന്നവരാണ് മുസ്ലീം സമുദായത്തില്‍ നിന്ന് ആളെക്കൂട്ടാന്‍ മാസിക തുടങ്ങുന്നത്. എന്തായാലും അതിന്റെ ഉദ്ഘാടനം കെങ്കേമമാകും എന്നുറപ്പാണ്. പീഡിത മുസ്ലീം ലോകത്തിന്റെ ഏറ്റവും വലിയ പ്രതിബിംബമായ കുത്തബുദീന്‍ അന്‍സാരിക്കാണ് മാസികയുടെ ആദ്യ പ്രതി നല്‍കുന്നതത്രെ.

അന്‍സാരിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സിപിഎമ്മിന് ഒരു ലക്ഷ്യമേ ഉള്ളൂ. പഴയ ഗുജറാത്ത് കലാപത്തെ കേരളത്തിലെ മുസ്ലീങ്ങളെ മുഴുവന്‍ ഓര്‍മിപ്പിക്കണം. മോഡിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തണം. കോണ്‍ഗ്രസുകാര്‍ ഒരു ചുക്കും ചെയ്യില്ല, നിങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ ഞങ്ങളുടെ കൂടെ നിന്നോളണം എന്ന് പറയാതെ പറയണം.

എന്തായാലും മാസികയുടെ പത്രാധിപ സ്ഥാനം ഒരു മുസ്ലീമിന് തന്നെയാണ് സിപിഎം കൊടുത്തിട്ടുള്ളത്. സിമിയില്‍ തുടങ്ങി മുസ്ലീം ലീഗിലൂടെ ഇടത് പാളയത്തെത്തിയ ശ്രീ കെടി ജലീല്‍ എംഎല്‍എ.

അതൊന്നും പറയണ്ട. പണ്ട് ജാതി വാഴ്ചക്കെതിരേയും മതാന്ധതക്കെതിരേയും പോരാടി വളര്‍ന്ന പാര്‍ട്ടിയാണ്. പക്ഷേ ഇപ്പോള്‍ ജാതി തിരിച്ച്, മതം തിരിച്ച് സമ്മേളനങ്ങള്‍ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണൂരില്‍ ഇങ്ങനെ ഒരു പരിപാടി നടത്തിയത് സിപിഎമ്മിന് പാര്‍ട്ടിക്കകത്തും പുറത്തും അത്യാവശ്യം ചീത്തപ്പേര് വാങ്ങി കൊടുത്തിട്ടുണ്ട്. വോട്ടിന് വേണ്ടിയുള്ള പ്രീണനത്തിന്റെ ഭാഗമായി പണ്ട് മദനിയെ വിളിച്ച് സ്റ്റേജില്‍ കയറ്റി ഇരുത്തി തിരഞ്ഞെടുപ്പ് പങ്കിട്ടപ്പോള്‍ കിട്ടിയ സമ്മാനങ്ങളൊന്നും സിപിഎം മറന്നിട്ടുണ്ടാകുമോ എന്തോ.

മതേതരത്തത്തിന്റെ കടക്കല്‍ കത്തിവച്ചുകൊണ്ടാണ് ഈ കളികള്‍ എന്ന് ഇവരൊക്കെ ഓര്‍ത്താല്‍ കൊള്ളാം. കുറച്ച് വോട്ടുണ്ടെന്ന് കരുതി മുസ്ലീം ജനസമൂഹത്തെ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് കൊലക്ക് കൊടുക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് മാത്രം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+