വി ടി ബല്‍റാം മാതൃകയായി, മോദിയുടെ ശമ്പളവും നേപ്പാളിന്!
കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും തൃത്താല എം എല്‍ എയുമായ വി ടി ബല്‍റാമിന് രണ്ട് ശത്രുക്കളാണ് ഉള്ളത് എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിക്കുന്ന ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഫേസ്ബുക്കിലെ പ്രധാനമന്ത്രി എന്ന് ബല്‍റാം വിളിക്കുന്ന നരേന്ദ്ര മോദിയാണ് ഒന്നാമത്. മറ്റൊന്ന് ആര്‍ എസ് എസ്. ആര്‍ എസ് എസിന്റെ ഔദ്യോഗിക നേതൃത്വത്തെ അല്ല, ഫേസ്ബുക്കിലെ ഐ എന്‍ എന്‍ സംഘികളെയാണ് ബല്‍റാം ഏറ്റവും കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നതും മറുപടി പറയുന്നതും.
ഇവറ്റകള്‍ക്കെതിരെ പോസ്റ്റ് ഇടരുതെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്. എന്നാല്‍ ഓരോന്ന് കാണുമ്പോള്‍ കണ്‍ട്രോള്‍ പോവ്വാണ് - എന്ന് പറഞ്ഞുകൊണ്ടാണ് വി ടി ബല്‍റാം ഫേസ്ബുക്കിലെ പോസ്റ്റ് തുടങ്ങുന്നത് തന്നെ. നേപ്പാളിലെ ദുരിതാശ്വാസത്തിന് രണ്ടായിരം ആര്‍ എസ് എസുകാര്‍ പോയിട്ടുണ്ട് എന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളുമാണ് ബല്‍റാം എം എല്‍ എയെ പ്രകോപിതനാക്കിയിരിക്കുന്നത്.

സ്വയം പ്രമോഷനോ ആര്?
സ്വയം പ്രമോഷണല്‍ സംഘം എന്നാണ് ആര്‍ എസ് എസിനെ വി ടി ബല്‍റാം എം എല്‍ എ വിളിക്കുന്നത്. പോസ്റ്റിന് വാലായി ഒരു മാസത്തെ ശമ്പളം നേപ്പാളിലേക്ക് സംഭാവന ചെയ്യാന്‍ സന്നദ്ധത അറിയിച്ച കാര്യം അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ പറയലാണ് പ്രമോഷനെങ്കില്‍ ഇതും പ്രമോഷന്‍ തന്നെയല്ലേ എന്നാണ് ചോദ്യം ഉയരുന്നത്.

ബല്‍റാം പറയുന്ന സ്വയം പ്രമോഷന്‍..
കേരളത്തില്‍ ഉടനീളം കെ പി സി സി ഭാരവാഹികളുടെ ഫഌക്‌സ് അടിച്ചുവെച്ച് ആളുകളെക്കൊണ്ട് പറയിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം എല്‍ എയാണ് ഈ സ്വയം പ്രമോഷനെ കുറ്റം പറയുന്നത് എന്നതാണ് ഒരു രസം. പ്രധാനമന്ത്രിയായിരിക്കേ സ്വന്തം പേര് ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്ത നെഹ്‌റു കുടുംബത്തിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് കൂടി ഓര്‍ക്കണേ

നെഹ്രുജീ ഇന്ദിരാജീ...
പണ്ട് മിമിക്രിക്കാര് കോണ്‍ഗ്രസിനെ കളിയാക്കിയിരുന്ന ഒരു കാര്യമുണ്ട്. കേന്ദ്രത്തിലെ പദ്ധതികളായാലും രാജ്യത്തെ സര്‍വ്വകലാശാലകളായാലും എന്തിനധികം പാലത്തിന്റെയോ കലുങ്കിന്റെയോ പേരുകള്‍ പോലും നെഹ്രു കുടുംബത്തിലെ നേതാക്കളുടെ പേരിലായിരിക്കും. കൃത്യമായി പറഞ്ഞാല്‍ നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരുടെ പേരില്‍. എന്നിട്ടാണ് പ്രമോഷന്റെ കാര്യത്തില്‍ ബല്‍റാം ആര്‍ എസ് എസിനെ കുറ്റം പറയുന്നത്.

നേപ്പാളില്‍ എത്ര ആര്‍ എസ് എസുകാരുണ്ട്?
നേപ്പാളില്‍ ഇരുപതിനായിരം ആര്‍ എസ് എസുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടില്ല എന്ന് ആര്‍ എസ് എസ് നേതൃത്വം തന്നെയാണ് വ്യക്തമാക്കിയത്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു ഈ വിശദീകരണം. ഉത്തരവാദിത്തമുളള ഒരു ജനപ്രതിനിധി ഇക്കാര്യത്തില്‍ സംഘടനാ നേതൃത്വത്തിന്റെ വാക്കുകളായിരുന്നില്ലേ കേള്‍ക്കേണ്ടിയിരുന്നത്. അല്ലാതെ സ്വയം പ്രഖ്യാപിത സംഘികളോട് തല്ല് കൂടുകയല്ലല്ലോ

അപ്പോള്‍ ചിത്രങ്ങളോ
നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ എസ് എസുകാര്‍ എന്ന പേരില്‍ ചിത്രങ്ങള്‍ ഇഷ്ടം പോലെ പ്രചരിക്കുന്നുണ്ട് ഫേസ്ബുക്കില്‍. അത് ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ചിത്രങ്ങളാണ് എന്നാണ് ബല്‍റാമും മറ്റ് വിമര്‍ശകരും പറയുന്നത്. അപ്പോള്‍ ആര്‍ എസ് എസുകാര്‍ അവിടെയൊക്കെ പോയിരുന്നോ എന്ന് ചോദിച്ചാല്‍ മറുപടിയുണ്ടാകില്ല.

എവിടെക്കിട്ടും ചിത്രങ്ങള്‍
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ചിത്രമെടുക്കാനല്ല ആളുകള്‍ തീര്‍ച്ചയായും ശ്രമിക്കുക. അത്തരം വാര്‍ത്തകള്‍ക്കൊപ്പം ചിലപ്പോള്‍ പഴയ ചിത്രങ്ങള്‍ കൊടുക്കുക സ്വാഭാവികവുമാണ്. ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങളെയാണ് വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നത്.

ഉത്തരാഖണ്ഡിലെ സൂപ്പര്‍മാന്‍
കിട്ടിയ തക്കത്തില്‍ ഉത്തരാഖണ്ഡില്‍ ഇന്നോവക്കാറില്‍ ആയിരങ്ങളെ രക്ഷിച്ച മോദിക്കഥയ്ക്കിട്ടും ബല്‍റാം ഒന്ന് കുത്തുന്നുണ്ട്. എന്നാല്‍ ഈ കഥ അച്ചടിട്ട ടൈംസ് ഓഫ് ഇന്ത്യ തന്നെ ഇത് തിരുത്തിയ കാര്യം എം എല്‍ എ കൂടിയായ വി ടി ബല്‍റാം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

മോദിയുടെ ശമ്പളം
നേപ്പാളിലെ ദുരിതാശ്വാസ നിധിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരു മാസത്തെ ശമ്പളം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി ഇത് തന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണെന്ന് കൂടി വി ടി ബല്‍റാം പറയാതിരുന്നാല്‍ മതിയായിരുന്നു എന്ന് കരുതുന്നവരും സോഷ്യല്‍ മീഡിയയില്‍ കുറവല്ല.












Click it and Unblock the Notifications