മോദിയെ സൂപ്പര്‍മാനാക്കാന്‍ രജനീകാന്ത്?
ചെന്നൈ: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂപ്പര്‍മാന്‍ നരേന്ദ്ര മോദിയായിരിക്കും. എന്നാല്‍ ഇന്ത്യ സൃഷ്ടിച്ച യൂണിവേഴ്‌സല്‍ സൂപ്പര്‍മാന്‍ ഒരാളേയുള്ളൂ, സ്‌റ്റൈല്‍ മന്നന്‍ രജനീകാന്താണ് അത്. രാഷ്ട്രീയത്തിലെയും സിനിമയിലെയും ഈ സൂപ്പര്‍മാന്‍മാര്‍ നല്ല അന്‍പന്മാരുമാണ്.
പ്രതീക്ഷകളുടെ ഭാരവുമായി പ്രധാനമന്ത്രി പദത്തിലെത്തിയ മോദിക്ക് മികച്ച ഭരണം കാഴ്ചവെക്കാന്‍ ഒരു സൂപ്പര്‍മാന്‍ പ്രകടനം കാഴ്ചവെച്ചേ പറ്റൂ. അതിന് മമ്മൂട്ടി പറഞ്ഞപോലെ, ആദ്യം സൂപ്പര്‍മാനാകണം. സൂപ്പര്‍മാനാകാന്‍ മോദിക്ക് പരിശീലനം കൊടുക്കാന്‍ രജനീകാന്തിനെക്കാള്‍ പറ്റിയ മറ്റാരുണ്ട്.

ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂപ്പര്‍മാനാകാനുള്ള പരിശീലനം കൊടുക്കുകയാണ് രജനീകാന്ത് ഈ വീഡിയോയില്‍. 1.20 മിനുട്ട് ദൈര്‍ഘ്യമുള്ള ആനിമേഷന്‍ വീഡിയോയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നത്.
രജനീകാന്തിന്റെ നമ്പരുകള്‍ മോദി അനുകരിക്കാന്‍ ശ്രമിക്കുന്ന പടയപ്പ വീഡിയോ കാണൂ.












Click it and Unblock the Notifications