• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഹലോ മഹാദേവൻ... എങ്ങനെയുണ്ട് ദുബായ് ഇൻകാസ്'!!! ചെന്നിത്തലയെ കുരിശിലേറ്റി ട്രോളൻമാർ... ഇനി ഈസ്റ്റർ!

 • By Desk

ഇത്തവണ ദു:ഖ വെള്ളിയൊക്കെ കൊറോണയില്‍ മുങ്ങിയല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ദു:ഖവെള്ളി പ്രമാണിച്ച് തമാശയ്‌ക്കൊന്നും ഇല്ലെന്ന് കരുതി ഇരുന്നിരുന്നവരും ഉണ്ട്. എന്നാല്‍ ഇവരുടെ ഒക്കെ എല്ലാ പ്രതീക്ഷകളും അപ്രസക്തമാക്കിക്കളഞ്ഞു കേരളത്തിന്റെ പ്രതിപക്ഷ നേതാവ്!

രാവിലെ തന്നെ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ച് കൊറോണ പ്രശ്‌നങ്ങള്‍ ആരാഞ്ഞതാണ്. അതിന്റെ വീഡിയോ എടുത്ത് ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അപ്പോള്‍ തുടങ്ങിയതാണ് ചെന്നിത്തലയുടെ കഷ്ടകാലം. ഫോണില്‍ വിളിച്ച മഹാദേവന്‍ ആണെങ്കില്‍ ഇപ്പോള്‍ ദുബായില്‍ ഇല്ല, നാട്ടില്‍ ആണെന്ന സത്യം കൂടി വെളിപ്പെട്ടപ്പോള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമായിക്കിട്ടില്ല. ദു:ഖവെള്ളി ദിനത്തില്‍ ചെന്നിത്തലയെ ട്രോളന്‍മാര്‍ അങ്ങ് കുരിശില്‍ കയറ്റി. പെസഹാ അത്താഴത്തില്‍ കൂട്ടിരുന്ന ആരാണ് ചെന്നിത്തലയെ ഇങ്ങനെ ഒറ്റിയത് എന്നതില്‍ മാത്രമേ ഇപ്പോള്‍ ട്രോളന്‍മാര്‍ സംശയമുള്ളു!!! ആ ട്രോളുകള്‍ കാണാം...

യാരെടാ നീ...

യാരെടാ നീ...

ദുബായിലുള്ള മഹാദേവനെ വിളിച്ചതാണ്. ഇനിയിപ്പോള്‍ നമ്പര്‍ എങ്ങാനും മാറിപ്പോയോ ആവോ... എന്തായാലും അല്‍പേഷ് ത്രിവര്‍ണം രോമാഞ്ച കുഞ്ചിതനായി നില്‍ക്കുകയാണത്രെ!

അപരന്‍ എങ്ങാനും...

അപരന്‍ എങ്ങാനും...

രമേശ് ജിയുടെ വീഡിയോ കണ്ടപ്പോള്‍ ആണത്രെ മഹാദേവന്‍ ശരിക്കും ഞെട്ടിയത്. ഇനിയിപ്പോള്‍ താന്‍ നാട്ടില്‍ എത്തിയ സമയത്ത് ദുബായില്‍ വല്ല അപരനും ഇറങ്ങിക്കാണുമോ എന്നാണ് സംശയം!

കുമ്മോജികളുടെ രാജാവ്

കുമ്മോജികളുടെ രാജാവ്

ഇത്രയും കാലം കുമ്മോജികളുടെ രാജാവ് കുമ്മനം മാത്രമായിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ സ്ഥാനം ചെന്നിത്തല തട്ടിയെടുത്തിരിക്കുകയാണ്!

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

ഇങ്ങനെയൊക്കെ ചെയ്യാന്‍ തുടങ്ങിയാല്‍ ചെന്നിത്ത കേരളത്തിലെ ആജീവനാന്ത പ്രതിപക്ഷ നേതാവാകും എന്നൊരു സംസാരം ഇപ്പോള്‍ തന്നെ ഉണ്ട്. ഇതിപ്പോള്‍ പിആര്‍ പണിയാണോ എന്നൊന്നും ചോദിക്കരുത്!

സ്ഥലം മാറിപ്പോയി

സ്ഥലം മാറിപ്പോയി

ഇനിയിപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് നമ്പര്‍ മാറിപ്പോയതെങ്ങാനും ആകുമോ എന്നാണ്. കെപിസിസിയ്ക്ക് പകരം കെപിഎസിയില്‍ ആണോ ചെന്ന് കയറിയത്?

ആള് മാറിപ്പോയി

ആള് മാറിപ്പോയി

ഫോണില്‍ കിട്ടിയ നമ്പറില്‍ ഒക്കെ വിളിച്ച് സംസാരിച്ചതായിരുന്നത്രെ. പക്ഷേ, നമ്പര്‍ മാറിപ്പോയെന്ന്.... പിന്നെ പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലല്ലോ!

ജയറാമിന്റെ പ്രശ്‌നം

ജയറാമിന്റെ പ്രശ്‌നം

എന്തായാലും ഈ തിരക്കിനിടയ്ക്ക് ജയറാമിന്റെ ആശങ്കകള്‍ എല്ലാം ചെന്നിത്തല തീര്‍ത്തിട്ടുണ്ടത്രെ. ചക്കിയുടെ കല്യാണക്കാര്യം. പിണറായി പരിഹരിക്കും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു!

 പാവം നന്മമരം

പാവം നന്മമരം

പണ്ടിതുപോലെ ഒരു വെള്ളിയാഴ്ച ആയിരുന്നു യേശു ക്രിസ്തുവിനെ യഹൂദര്‍ കുരിശില്‍ തറച്ചത്. 2020 ലെ ആ ദു:ഖ വെള്ളിയില്‍ കേരളത്തിലെ ട്രോളന്‍മാരും കമ്മികളും ചേര്‍ന്ന് ഇങ്ങനെയൊരു നന്മമരത്തെ കുരശിലേറ്റി!

ദദാണ് ചെന്നിത്തല സാര്‍

ദദാണ് ചെന്നിത്തല സാര്‍

അഖില ഉലക രക്ഷകന്‍ ചെന്നിത്തലയെ അറിയാമോ എന്ന് ചോദിക്കുന്നത് ആരാ.... ചെന്നിത്തലയുടെ രക്ഷാകഥകള്‍ വീഡിയോ ആക്കി പ്രചരിപ്പിക്കുന്നത് ആരാ... പിആര്‍ ടീം ആണെന്നൊന്നും പറയരുത്!

എന്തൊരു ജീവിതം

എന്തൊരു ജീവിതം

ഒരു ഇടത്തരം കൊങ്ങിയുടെ ഫേസ്ബുക്ക് ജീവതം ഇങ്ങനെ ആണത്രെ. കഴിഞ്ഞ ദിവസം കള്ളവാറ്റും മുല്ലപ്പള്ളി രാമചന്ദ്രനും ഒക്കെ ആയിരുന്നു. ഇന്നിപ്പോള്‍ രമേശ് ചെന്നിത്തലയും!

അത് ഉമ്മച്ചനായിരുന്നോ

അത് ഉമ്മച്ചനായിരുന്നോ

നമ്പര്‍ മാറി കോള്‍ വരുന്നതില്‍ ഏറ്റവും പ്രമുഖന്‍ ഉമ്മന്‍ ചാണ്ടി സാര്‍ ആണല്ലോ. പിണറായി വിജയനെ വ്ിളിച്ച കോള്‍ പോലും അങ്ങോട്ട് പോയ ചരിത്രമുണ്ട്. ഒടുക്കം ചെന്നിത്തലയ്ക്കും കിട്ടിയത്രെ പണി!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ഇനിയിപ്പോള്‍ ഇതിന്റെ എല്ലാം പിന്നില്‍ ഉമ്മന്‍ ചാണ്ടി സാര്‍ എങ്ങാനും ആയിരുന്നോ എന്നാണ് ചിലരുടെ സംശയം. എന്നാലും മഹാദേവന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ!

മെസ്സിയെ വരെ വിളിച്ചു

മെസ്സിയെ വരെ വിളിച്ചു

ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച കൂട്ടത്തില്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സിയെ വരെ വിളിച്ചത്രെ. ബാസ്‌കയ്ക്ക് വേണ്ടി കളിക്കാനൊന്നും പോകരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

മഹാദേവന്‍ അറിഞ്ഞില്ല

മഹാദേവന്‍ അറിഞ്ഞില്ല

മാര്‍ച്ച് 22 ന് ആണ് മഹാദേവന്‍ നാട്ടില്‍ എത്തിയത്. അതിന് ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ ആണ്. ആ മഹാദേവനെയാണ് ദുബായിലുണ്ടെന്നും പറഞ്ഞ് ചെന്നിത്തല വിളിച്ചത്!

രക്ഷ വേണ്ടി വരും

രക്ഷ വേണ്ടി വരും

അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഒരു രക്ഷ എഴുതി കെട്ടിക്കോ എന്നാണത്രെ ഉമ്മന്‍ ചാണ്ടിയുടെ ഉപദേശം. ചെന്നിത്തലയ്ക്ക് വലിയ എന്തോ കുഴപ്പം തുടങ്ങുകയാണെന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് മനസ്സിലായിട്ടുണ്ട്!

രാജു കല്ലുംപുറം

രാജു കല്ലുംപുറം

എന്തായാലും ഒരൊറ്റ വീഡിയോ കൊണ്ട് ബഹ്‌റൈനിലെ രാജു കല്ലുംപുറം സ്റ്റാര്‍ ആയിട്ടുണ്ട്. ഇനി ആ ഫോണ്‍ കോണ്‍ ചെന്നിത്തല അങ്ങോട്ട് വിളിച്ചതാണോ, അത്തോ കല്ലുംപുറം ഇങ്ങോട്ട് വിളിച്ചതാണോ എന്നേ സംശയമുള്ളൂ!

ഒരേ വേവ് ലെങ്ത്

ഒരേ വേവ് ലെങ്ത്

അത് ശരിയാ... കര്‍ത്ത് ഈശോ മിശിഹായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒക്കെ ഏതാണ്ട് ഒരേ വേവ് ലെങ്തിലാണ്. അതുകൊണ്ടാണല്ലോ രണ്ട് പേരേയും ദു:ഖവെള്ളിയില്‍ തന്നെ കുരിശില്‍ കയറ്റിയത്!

ശരിക്കും പണി കൊടുത്തതാണോ

ശരിക്കും പണി കൊടുത്തതാണോ

രമേശ് ചെന്നിത്തലയ്ക്ക് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞുകൊടുത്ത ആള്‍ ഉദ്ദേശിച്ച കാര്യം തന്നെ നടന്നോ എന്നാണ് ട്രോളന്‍മാരുടെ സംശയം. ആ ആള്‍ ഉമ്മന്‍ ചാണ്ടിയാണോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്!

എല്ലാം കൊടുത്തു തീര്‍ത്തോ

എല്ലാം കൊടുത്തു തീര്‍ത്തോ

ഹലോ മഹാദേവന്‍ എങ്ങനെയുണ്ട് ദുബായ് ഇന്‍കാസ് ഒഐസിയുടെ കാര്യങ്ങള്‍... ഓ, 4,500 കിറ്റുകള്‍ വിതരണം ചെയ്തല്ലേ... !!! ആരോടാണ് ചോദിക്കുന്നത്, നാട്ടിലുള്ള മാഹാദേവനോട്!!!

പിആര്‍ ടീം

പിആര്‍ ടീം

സത്യത്തില്‍ ചെന്നിത്തലയുടെ പിആര്‍ ടീമിന് പറ്റിയ അബദ്ധമാണ് ഇത് എന്നാണ് ചിലരുടെ വാദം. മഹാദേവന്‍ നാട്ടിലെത്തിയ കാര്യം പിആര്‍ ടീം അറിഞ്ഞിരുന്നില്ലത്രെ!

തമ്പുരാനറിയാം

തമ്പുരാനറിയാം

ഹലോ, രാജു കല്ലുംപുറം ബഹ്‌റൈന്‍, റിയാദില്‍ നിന്ന് കുഞ്ഞിയല്ലേ... കുവൈത്തില്‍ എന്തൊക്കെയുണ്ട് ... പറയൂ വര്‍ഗ്ഗീസ്!!!

ഇവരൊക്കെ ആരൊക്കെ എന്ന് ചോദിക്കരുത്. തമ്പുരാനറിയാം എന്നായിരിക്കും ചിലപ്പോള്‍ മറുപടി!

എന്തൊക്കെയോ ഹോബികള്‍

എന്തൊക്കെയോ ഹോബികള്‍

ആരോഗ്യ മന്ത്രിയ്ക്ക് മീഡിയ മാനിയ ആണെന്ന് പറയാന്‍ പത്ര സമ്മേളനം വിളിക്കുക, കേരളത്തിലുള്ള ആളുകളുടെ കാര്യം അറിയാന്‍ ദുബായിലേക്ക് വിളിക്കുക, അങ്ങനെ എന്തൊക്കെയോ ഹോബികളാണത്രെ മൂപ്പര്‍ക്ക്.

ആര്‍ക്കാണ് സെക്കന്‍ഡ്

ആര്‍ക്കാണ് സെക്കന്‍ഡ്

ഇത്തവണ കുമ്മോജികളുടെ കാര്യത്തില്‍ ഒന്നാം സമ്മാനം ചെന്നിത്തലയ്ക്ക് ആകും എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല. ആളുകളെ ചിരിപ്പിച്ച കാര്യത്തിലും ഇത്തവണ അദ്ദേഹം തന്നെ ഒന്നാം സമ്മാനം വാങ്ങുമത്രെ!

അത് കാല്‍ക്കുലേറ്റര്‍ ആയിരുന്നോ

അത് കാല്‍ക്കുലേറ്റര്‍ ആയിരുന്നോ

ചെന്നിത്തല ഇങ്ങനെ സംസാരിക്കുന്നതിന് ഇടയില്‍ ഇന്‍കമിങ് കോളുകള്‍ ഒന്നും വരല്ലേ എന്നായിരുന്നത്രെ പ്രാര്‍ത്ഥന. ഇതിപ്പോള്‍ കാല്‍ക്കുലേറ്റര്‍ ആണെങ്കില്‍ അങ്ങനത്തെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ലല്ലോ!

എന്തൊരു കരുതലാണ്

എന്തൊരു കരുതലാണ്

എന്തൊരു കരുതലാണ് ആ മനുഷ്യന്. പ്രതിപക്ഷ സിംഹം രമേശ് ജി നടത്തുന്ന യുദ്ധങ്ങള്‍ കാണാതെ പോകരുത്. കേരളത്തിലുള്ള മഹാദേവനെ ദുബായില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്ന ആളല്ലേ!

കണ്ടറിയണം രമേശ് ജീ ഇനി എന്ത് സംഭവിക്കുമെന്ന്

കണ്ടറിയണം രമേശ് ജീ ഇനി എന്ത് സംഭവിക്കുമെന്ന്

മുണ്ടൂര്‍ മാടനെ കുറിച്ച് പറഞ്ഞതിന് ശേഷം, കോശിയോട് സിഐ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അതുപോലെ രമേശ് ജിയോട് ഇപ്പോള്‍ ട്രോളന്‍മാര്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

അത് ഭാഗ്യമായി

അത് ഭാഗ്യമായി

അങ്ങോട്ട് ഫോണ്‍ ചെയ്യുന്നതിന് ഇടയില്‍ ചെന്നിത്തലയുടെ ഫോണ്‍ എങ്ങാനും റിങ് ചെയ്യുമോ എന്നായിരുന്നത്രെ ചിലരുടെ ഭയം. അങ്ങനെ ഒന്നും സംഭവിച്ചില്ല, ഭാഗ്യം!

പിന്നില്‍ ഒസിയോ!!!

പിന്നില്‍ ഒസിയോ!!!

പ്രതിപക്ഷ നേതാവോ കെപിസിസി പ്രസിഡന്റോ അല്ലാതെ തന്നെ ഉമ്മന്‍ ചാണ്ടി എന്ന ഒസി ഇടയ്ക്കിടെ സ്‌കോര്‍ ചെയ്ത് മടങ്ങുന്നുണ്ട്. ഇനിയിപ്പോള്‍ ചെന്നിത്തലയ്ക്ക് ഈ ഐഡിയ പറഞ്ഞുകൊടുത്തതും ഒസി ആണോ എന്നാണ് സംശയം!

 ചെന്നിത്തലയുടെ പിആര്‍ ടീം

ചെന്നിത്തലയുടെ പിആര്‍ ടീം

ബാക്കിയുള്ള രാഷ്ട്രീയക്കാരുടെ എല്ലാം പിആര്‍ ടീം മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ ആണത്രെ. താഴത്തെ ഭാഗമാണ് രമേശ് ചെന്നിത്തലയുടെ പിആര്‍ ടീം!

cmsvideo
  ചെന്നിത്തല വിളിച്ച മഹാദേവന്‍ ഇവിടെയുണ്ട് | Oneindia Malayalam
  ഇടപെടലെന്ന് പറഞ്ഞാല്‍...

  ഇടപെടലെന്ന് പറഞ്ഞാല്‍...

  രമേശ് ചെന്നിത്തല അങ്ങോട്ട് സംസാരിക്കുന്നതിന്റെ വീഡിയോ മാത്രമല്ലേ കണ്ടുള്ളൂ. അവര്‍ അവിടെ നിന്ന് ഇങ്ങോട്ട് സംസാരിച്ചത് എന്താണെന്ന് ആര്‍ക്കറിയാം. സ്രാങ്കും മായാവിയും തമ്മിലുള്ള സംഭാഷണം പോലെ വല്ലതും ആണോ ആവോ!

  English summary
  Ramesh Chennithala's video, making calls to Overseas Congress leaders ends in jokes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X