Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിനറിയാം ഉമ്മന്‍ ചാണ്ടി വെള്ളം കുടിക്കുമെന്ന്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം തുടങ്ങാന്‍ സച്ചിന്‍ കേരളത്തില്‍ വന്നപ്പോള്‍ സച്ചിന്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു പണി കൊടുത്തതാണ്. ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും കണ്ട സച്ചിന്‍, വിഎസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലും ട്വിറ്ററിലും ഇട്ടത്. അതിന്റെ കേട് ഇതുവരെ ഉമ്മന്‍ ചാണ്ടിക്ക് തീര്‍ന്നിട്ടില്ല.

ഇപ്പോള്‍ റണ്‍ കേരള റണിന് വേണ്ടി സച്ചിന്‍ എത്തിയപ്പോള്‍ ഭാഗ്യത്തിന് വിഎസ് ഉണ്ടായിരുന്നില്ല. എന്നാലും ഗെയിംസ് അഴിമതികളുടെ പേരില്‍ ഉമ്മന്‍ ചാണ്ടി വെള്ളം കുടിച്ചിരിക്കുകയാണ്. അതിനിടയിലാണ് കെഎം മാണിയുടെ ബാര്‍ കോഴയും, കുഞ്ഞാലിക്കുട്ടിയുടെ ചക്കിട്ടപ്പാറ വിഷയവും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഉമ്മന്‍ ചാണ്ടിയെ റണ്‍ കേരള റണിന്റെ വേദിയില്‍ കണ്ടതുപോലെ സന്തോഷവാനായി അടുത്തിടെയൊന്നും കണ്ടിട്ടില്ല. ചടങ്ങിനിടെ ചാണ്ടിച്ചായന് ഗ്ലാസ്സില്‍ വെള്ളം ഒഴിച്ച് കൊടുത്തത് ആരെന്നറിയാമോ... മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തന്നെ!!!

വെള്ളം ഒഴിക്കട്ടേ

വെള്ളം ഒഴിക്കട്ടേ

റണ്‍ കേരള റണുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും സച്ചിന്‍ ടെണ്ടുല്‍ക്കറും. ഉമ്മന്‍ ചാണ്ടിക്കായി ഗ്ലാസിസില്‍ വെള്ളം പകര്‍ന്ന് നല്‍കുകയാണ് സച്ചിന്‍

ഞങ്ങള്‍ക്കും വെള്ളം വേണ്ടി വരും

ഞങ്ങള്‍ക്കും വെള്ളം വേണ്ടി വരും

സച്ചിന്‍ ഉമ്മന്‍ ചാണ്ടിക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നത് മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിഎസ് ശിവകുപമാര്‍ എന്നിവര്‍ നോക്കുന്നു.

ഇതിരിക്കട്ടെ

ഇതിരിക്കട്ടെ

സച്ചിനെ സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്.

എന്നോടൊന്നും ചോദിക്കരുത് പ്ലീസ്

എന്നോടൊന്നും ചോദിക്കരുത് പ്ലീസ്

ദേശീയ ഗെയിംസിന്റെ പേരില്‍ ഏറെ പഴി കേട്ടുകൊണ്ടിരിക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്താണാവോ സച്ചിനും തിരുവഞ്ചൂരും കൂടി പറയുന്നത്.

കൊള്ളാം കേട്ടോ

കൊള്ളാം കേട്ടോ

സച്ചിനും സന്തോഷത്തിലാണെന്ന് തോന്നുന്നു, തിരുവനന്തപുരത്തെ ആള്‍ക്കൂട്ടം കണ്ടിട്ടായിരിക്കും.

എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കി

എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കി

റണ്‍ കേരള റണിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ്. മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭയങ്കര സന്തോഷത്തിലാണ്. എല്ലാ പ്രശ്‌നവും തീര്‍ത്ത് തരാമെന്ന് സച്ചിനെങ്ങാന്‍ പറഞ്ഞോ?

സച്ചിനില്ലെങ്കിലും ഞങ്ങളോടും

സച്ചിനില്ലെങ്കിലും ഞങ്ങളോടും

സച്ചിന്‍ കുറച്ച് ദൂരം മാത്രമേ ഓടിയുള്ളൂ. എന്നാല്‍ മുഖ്യനും മന്ത്രിമാരും കൂടുതല്‍ ദൂരം ഓടി.

ഇനി നിര്‍ത്തിയാലോ...

ഇനി നിര്‍ത്തിയാലോ...

അധികം ഓടി പരിചയമില്ലാത്തതല്ലേ... അതുകൊണ്ട് ഓട്ടം തന്നെ അങ്ങ് നിര്‍ത്തിയാലോ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+