ശബരിമല പ്രശ്നം ഒറ്റവര്‍ഷം കൊണ്ട് സിംപിള്‍ ആയി തീര്‍ക്കാം... ഒരു കല്യാണം നടത്തിയാല്‍ മതി!!

സമൂസ ത്രികോണാധ്യായ
ശബരിമല പ്രശ്നം വളരെ സിംപിള്‍ ആയി ഒറ്റ വർഷം കൊണ്ട് തീർക്കാവുന്നതേ ഉള്ളൂ...
അതിന് ഭക്തർ എല്ലാവരും ഒരു അച്ഛന്‍റെ സ്ഥാനത്ത് നിന്ന് മല നിറഞ്ഞ് നിൽക്കുന്ന സ്വാമിയുടെ വിവാഹം നടക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.
ഹേയ്, അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല,
ഒരു വർഷം കന്നി അയ്യപ്പന്മാർ ശരംകുത്തിയിൽ പോകാതിരുന്നാൽ മതി.
കാഞ്ചനമാലയോട് തോന്നിയതിൻറെ നൂറിലൊന്ന് കരുണയെങ്കിലും മാളികപ്പുറത്തോട് കാണിക്കണം.

അയ്യപ്പന്‍ ഇതുവരെ ''നോ'' പറഞ്ഞിട്ടില്ല, നോട്ട് ദ പോയന്റ്!!! അപ്പോള്‍ അയ്യപ്പന് മാളികപ്പുറത്തിനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.
പക്ഷെ, ഇങ്ങനെ ഓരോ വർഷവും പുതിയ കന്നി സ്വാമിമാർ വന്ന് കല്യാണം മുടങ്ങിക്കൊണ്ടിരുന്നാൽ എന്തു ചെയ്യും?
അയ്യപ്പന്‍ മറ്റേത് ചെറുപ്പക്കാരേയും പോലെ... വലിയ തിരക്കാണ്, സമയമില്ല, കല്യാണം ഇപ്പോള്‍ വേണ്ട, എന്നൊക്കെ ദേവപ്രശ്നത്തിൽ പറഞ്ഞെന്ന് വരാം, പക്ഷേ കാർന്നോൻമാരായ ഗുരു സ്വാമിമാർ വേണ്ടേ കണ്ടറിഞ്ഞ് സമയത്തിനും കാലത്തിനും ഒക്കെ ഇത് നടത്തിക്കൊടുക്കാൻ...?!!!
അയ്യപ്പനും മാളികപ്പുറവും ഒന്നിച്ചാൽ പിന്നെ വ്രതം വേണ്ട, ആർക്കും അങ്ങോട്ട് ചെല്ലാം, ഈ കോലാഹലങ്ങൾ ഒന്നും വേണ്ട.
റെഡി ടു വെയ്റ്റ് കാന്പയിന്‍ നടത്തേണ്ടത് സ്ത്രീകൾ അല്ല, മറിച്ച് കന്നി അയ്യപ്പൻമാരാണ് എന്നു തോന്നുന്നു...
കന്നി അയ്യപ്പൻമാർ ഒരു വർഷം കാത്തിരിക്കുക, അത് കഴിഞ്ഞ് അടുത്ത വർഷം ഇരുമുടിക്കെട്ടിൽ പലഹാരങ്ങളുമായി മിസ്റ്റര്‍ ആന്റ് മിസ്സിസ് അയ്യപ്പനെ കാണാൻ കുടുംബസമേതം പോവുക, എങ്ങനെയുണ്ട്?
ഡിങ്ക ഡിങ്ക...












Click it and Unblock the Notifications