കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയും അബ്ദുള്ളക്കുട്ടിയും 'ഒത്തുതീര്‍പ്പായോ'?

  • By Meera Balan
Google Oneindia Malayalam News

"അങ്ങനെ പവനായി ശവമായി...എന്തൊക്കെ ബഹളാര്‍ന്നൂ...മലപ്പുറം കത്തി മെഷീന്‍ ഗണ്ണ്, ബോംബ് ഒലയ്ക്കേടെ മൂട് "-നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ പ്രശസ്തമായൊരു ഡയലോഗാണിത്. ഇതിന് ജീവിച്ചിരിയ്ക്കുന്ന ആരെങ്കിലുമായി ബന്ധമുണ്ടെങ്കില്‍ അത് വെറും സാങ്കല്‍പ്പികമത്രേ.ദേ ഇപ്പ പറയും പിന്നപ്പറയും അല്ലേല്‍ നാളെപ്പറയാം...എന്ന് പറഞ്ഞ് നടന്ന ഒരു സോളാര്‍ നായികയുണ്ടല്ലോ. ഇപ്പോള്‍ അമ്പലങ്ങളും ആശുപത്രിയും കയറിയിറങ്ങി ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെ തിരക്കിലാണ്. അതിനിടയില്‍ പണ്ട് മാഡം കൊടുത്ത ആ ബലാത്സംഗ കേസ് മറന്നുപോയോ ആവോ?

മാഡത്തിന്റെ വരവ് കാത്തിരുന്ന ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും എന്തായാലും സ്ലോ മോഷനില്‍ കൊടുക്കാന്‍ പടമൊന്നും കിട്ടിയില്ല. എന്താ സരിതയും അബ്ദുള്ളക്കുട്ടിയും തമ്മില്‍ 'ഒത്തുതീര്‍പ്പായോ'. അല്ലെങ്കില്‍ പിന്നെ അബ്ദുള്ളക്കുട്ടി തന്നെ പീഡിപ്പിച്ചത് പോലൊരു അവസ്ഥ കേരളത്തില്‍ ഇനിയൊരു പെണ്ണിനും ഉണ്ടാകരുതെന്ന് പറഞ്ഞ സരിത ഇത്രനാളും കോടതിയില്‍ ഹാജരാകാതിരുന്നത് എന്ത് കൊണ്ട്?

Saritha Abdullakkutty

തന്നെ പീഡിപ്പിച്ചതിനാണോ അതോ അബ്ദുള്ളക്കുട്ടിയില്‍ നിന്ന് ആവശ്യപ്പെട്ട (ജനസംസാരം മാത്രം) പണം ലഭിയ്ക്കാതിരുന്നതിനാലാണോ സരിത പരാതി നല്‍കിയത്."കിട്ടിക്കാണും കിട്ടിക്കാണും" അതല്ലേ സരിത കോടതിയില്‍ ഹാജരാകാതിരുന്നത്. സരിതയെ കാണാന്‍ ടെലിവിഷന് മുന്നില്‍ കാത്തിരുന്ന് നിരാശരായവര്‍ ഇങ്ങനെ പറഞ്ഞാല്‍ കുറ്റം പറയാനാകുമോ?

സരിത എത്തുന്പോള്‍ ജഡ്ജി ഇല്ല, ജഡ്ജി എത്തുന്പോള്‍ സരിതയുമില്ല. പൊലീസിന് മൊഴി കൊടുക്കാന്‍ സരിതയ്ക്കൊട്ട് മനസുമില്ല. ഇതെന്താ ഒളിച്ച് കളിയോ ഒത്തുകളിയോ. അബ്ദുള്ളക്കുട്ടിയുമായി പരിഭവം മറന്ന് നല്ല സഹകരണത്തിലായതിനാലാണോ സരിത എത്താതിരുന്നത്.

അല്ലെങ്കില്‍ പിന്നെ പുതിയ സാരിയുടുത്ത് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ കിട്ടുന്ന ഒരു അവസരവും മിസ് അക്കാത്ത ആളാണല്ലോ സരിത. ആള്‍ക്ക് ഇതെന്ത് പറ്റി. അബ്ദുള്ളക്കുട്ടി ഭീഷണിപ്പെടുത്തിയോ അതോ പണം നല്‍കിയോ അതോ ഇനി കേസും വക്കാണവും ഇല്ലാതെ സമാധനമായി ജീവിയ്ക്കാനാണോ സരിതയുടെ തീരുമാനം. എന്തായാലും ചോദ്യങ്ങള്‍ ബാക്കി. സന്മനസുളളവര്‍ക്ക് സമാധാനം.

English summary
Saritha compromised with Abdullakkutty?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X