എല്ലാം മായ... നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ബംഗാളികള്‍!!! ഇനി അതുകൂടി കേട്ടാല്‍ മതി

  • By: വിമർശകാനന്ദ
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ വലിയ സംഭവ വികാസങ്ങളൊക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മലയാളികള്‍. പ്രതീക്ഷയ്‌ക്കൊപ്പിച്ച് വാര്‍ത്തകളും ചറപറാന്ന് പറന്നു വന്നുകൊണ്ടിരുന്നു. എന്നിട്ടിപ്പോള്‍ ആട് കിടന്നിടത്തിടത്ത് പൂട പോലും ഇല്ല എന്ന അവസ്ഥയാകും എന്നാണ് തോന്നുന്നത്.

പണ്ട് ജിഷ കൊലക്കേസിലും കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ ഒക്കെ ആയിരുന്നു. പ്രമുഖ നേതാവ്, മകന്‍, മകള്‍, അവിഹിതം, ഡിഎന്‍എ പരിശോധന... എന്തൊക്കെ ആയിരുന്നു. ഒടുവില്‍ പവനായി ശവമായി... ഒരു ആസാമി കൊലയാളിയായി.

നടി ആക്രമിക്കപ്പെട്ട കേസിലും കാര്യങ്ങള്‍ അങ്ങനെയൊക്കെ ആയിപ്പോയാലും വലിയ അത്ഭുതമൊന്നും ഇല്ലെന്നാണ് പല വിശാരദന്‍മാരും കരുതുന്നത്. അവരെ അങ്ങനെ കുറ്റമൊന്നും പറയാന്‍ പറ്റില്ല....

എല്ലാം മായയാണോ

എല്ലാം മായയാണോ

ഈ ജിവിതം തന്നെ ഒരു മായയാണെന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ നടി ആക്രമിക്കപ്പെട്ട സംഭവവും ഒരു മായ ആണെന്ന് പറയാന്‍ അധികമൊന്നും ആരും ഭയപ്പെടേണ്ടതില്ല. മായയാണെങ്കില്‍ പിന്നെ കുറ്റം പറയേണ്ട കാര്യമില്ലല്ലോ.

ഇനിയിപ്പോള്‍ മായയല്ലെങ്കില്‍

ഇനിയിപ്പോള്‍ മായയല്ലെങ്കില്‍

ഇനിയിപ്പോള്‍ മായ അല്ല എന്ന് തന്നെ വിചാരിക്കാം(വെറുതേ വിചാരിച്ചാല്‍ മതി), ഒരു പ്രതിയെ ഇപ്പോള്‍ തന്നെ പിടിച്ചിട്ടുണ്ടല്ലോ... അപ്പോള്‍ പിന്നെ എന്തിനാണ് വേറെ പ്രതികള്‍ എന്ന് പോലും സംശയിക്കുന്നതില്‍ വലിയ കുഴപ്പമൊന്നും ഇല്ല കെട്ടോ. കുറ്റം ചെയ്ത ആളല്ലേ കുറ്റവാളി.

കഥപറയുമ്പോള്‍ പറയണമല്ലോ

കഥപറയുമ്പോള്‍ പറയണമല്ലോ

കഥ പറയുമ്പോള്‍ എല്ലാം പറയണമല്ലോ... പണ്ട് ഒരു ആസാമുകാരന്‍ കുളിക്കടവില്‍ വച്ചുണ്ടാക്കിയ പ്രശ്‌നത്തിന്റെ കഥയൊന്നും അങ്ങനെ മറന്ന് പോകരുത്. കഥകേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരൊന്നും അല്ലല്ലോ നമ്മള്‍ മലയാളികള്‍.

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു അന്ന് പറഞ്ഞിരുന്നത്. കേട്ടിട്ട് മല്ലൂസിന്റെ ചോരയൊക്കെ തിളച്ച് മറിഞ്ഞ് എത്ര പേരെ ആശുപത്രിയില്‍ ആക്കിയിരുന്നു എന്ന് അറിയാമോ. മാധ്യമങ്ങള്‍ക്ക് സമയം കിട്ടാത്തതുകൊണ്ട് മാത്രമാണ് അതൊന്നും അന്ന് വാര്‍ത്തയാകാതിരുന്നത്.

രാഷ്ട്രീയ നേതാവ്, അവിഹിതം

രാഷ്ട്രീയ നേതാവ്, അവിഹിതം

രാഷ്ട്രീയ നേതാവിന്റെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെന്ന് വരെ പറഞ്ഞവരുണ്ടായിരുന്നു. ഡിഎന്‍എ പരിശോധന ഇപ്പോ വരും എന്നൊക്കെ പറഞ്ഞ് കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ച് മല്ലൂസ് കാത്തിരുന്നതാണ്. എന്നിട്ടൊടുവില്‍ എന്തുണ്ടായി.... എല്ലാം ഒരു അന്യസംസ്ഥാന തൊഴിലാളി കൊണ്ടുപോയില്ലേ

എന്തൊക്കെ ജനപ്രിയ ഐറ്റങ്ങള്‍

എന്തൊക്കെ ജനപ്രിയ ഐറ്റങ്ങള്‍

നടി ആക്രമിക്കപ്പെട്ടപ്പോഴും ജനപ്രിയ ഐറ്റങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. ചോദ്യം ചെയ്യല്‍, മൊഴിയെടുക്കല്‍, റെയ്ഡ്... ഇപ്പോ തേങ്ങ പൊട്ടിക്കും എന്ന് ഭീഷണി. മല്ലൂസിന്റെ ചോരയൊക്കെ വീണ്ടും തിളച്ച് വറ്റുന്ന അവസ്ഥയിലെത്തി.

കഥ ഇനിയും വരും

കഥ ഇനിയും വരും

പണ്ടത്തെ കുളക്കടവ് കഥപോലെ ഇനിയും വരും കഥ. ആസാമി മാറിയിട്ട് ചിലപ്പോ ബംഗാളിയോ, യുപിക്കാരനോ ഒക്കെ ആവാനും ഉള്ള സാധ്യതയൊന്നും തളളിക്കളയാന്‍ പറ്റില്ല (തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ലാത്ത ആളായാല്‍ കൂടുതല്‍ നന്ന്). അതുക്കും മേലെ ഭാവനയുള്ളവരാണ് ഇവിടത്തെ അന്വേഷണ വിശാരദന്‍മാര്‍.

ഫോട്ടോ ആയിരിക്കും

ഫോട്ടോ ആയിരിക്കും

നടിയല്ലേ ആക്രമിക്കപ്പെട്ടത്. അപ്പോള്‍ ചിലപ്പോള്‍ സെല്‍ഫി പ്രശ്‌നം ഒക്കെ ആയിരിക്കും കഥയായി ജനിക്കുക. നടിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ കൊതിക്കാത്തവരായി അന്യസംസ്ഥാന തൊഴിലാളികളില്‍ ആരെങ്കിലും ഉണ്ടാകുമോ... ഉണ്ടാകാതിരിക്കാന്‍ ഒരു വഴിയും ഇല്ല.

രണ്ടാമത്തെ സെല്‍ഫി

രണ്ടാമത്തെ സെല്‍ഫി

ആദ്യത്തെ സെല്‍ഫി ഓക്കെ. രണ്ടാമത്തെ സെല്‍ഫിക്ക് ചോദിച്ചപ്പോള്‍ പറ്റില്ലാ എന്നെങ്ങാനും പറഞ്ഞുകാണും. ഇങ്ങനെയൊക്കെ ക്രൂരമായി ആക്രമിക്കാന്‍ മാത്രം ദേഷ്യം ഉണ്ടാക്കാവുന്ന കാര്യം തന്നെ അല്ലേ ചെയ്തത്. രണ്ടാമതൊരു സെല്‍ഫിയ്ക്ക് പോസ് ചെയ്യാതിരുന്നത് അവന് എത്രത്തോളും ദേഷ്യം ഉണ്ടാക്കിക്കാണും.

പിന്നെ ഒന്നും നോക്കിക്കാണില്ല

പിന്നെ ഒന്നും നോക്കിക്കാണില്ല

അങ്ങനെ സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്ത നടിയ്‌ക്കെതിരെ ആ അന്യ സംസ്ഥാന തൊഴിലാളിയുടെ രോഷം തിളക്കുകയാണ് സുഹൃത്തുക്കളേ തിളയ്ക്കുകയാണ്. ആ തിളപ്പ് ഒഴിവാക്കാന്‍ കള്ള് കുടിക്കാന്‍ പോയതായിരിക്കും ഇനി സംഭവത്തിലെ ഏറ്റവും വലിയ ടേണിങ് പോയന്റ്.

പള്‍സറോ... ആക്ടീവയോ... എന്തുമാകട്ടെ

പള്‍സറോ... ആക്ടീവയോ... എന്തുമാകട്ടെ

അങ്ങനെ നമ്മുടെ കോപിതനായ തൊഴിലാളി സുഹൃത്ത് കള്ള് കുടിച്ചുകൊണ്ടിരിക്കവേ അതാ കടന്നുവരുന്നു ഒരു വണ്ടിപ്പേരുകാരന്‍. പിന്നെ രണ്ട് പേരും ഒരുമിച്ച് കുടിയോട് കുടിയാണ്. അതങ്ങനെ ഒരു ഉന്മത്ത രാവായി തുടരുകയാണ്....

പറഞ്ഞ് പറഞ്ഞ്

പറഞ്ഞ് പറഞ്ഞ്

കള്ള് കുടിച്ച് സുഹൃത്തുക്കളായാല്‍ പിന്നെ എല്ലാം തുറന്ന് പറഞ്ഞുപോവില്ല. തന്നെ ദു:ഖത്തിന്റെ കയത്തിലേക്ക് തള്ളിവിട്ട ആ ക്രൂര നടപടിയെ കുറിച്ച് അയാള്‍ കരഞ്ഞുകൊണ്ട് വിലപിക്കുകയാണ്. വണ്ടിപ്പേരുകാരന്‍ അത് കേട്ട് കോപിച്ച് വിറയ്ക്കുന്നുണ്ട്. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തുകയാണ്.

രണ്ട് ഫുള്ളും നാല് ചിക്കന്‍ കാലും

രണ്ട് ഫുള്ളും നാല് ചിക്കന്‍ കാലും

രണ്ട് ഫുള്‍ ബോട്ടില്‍ റമ്മും നാല് ചിക്കന്‍ കാലും തന്നാല്‍ പ്രതികാരം ചെയ്യാമെന്ന് വണ്ടിപ്പേരുകാരന്‍ അന്യസംസ്ഥാനന് വാക്ക് കൊടുക്കുന്നു. അവര്‍ അവിടെ നിന്ന് പിരിയുന്നു.

ബാക്കിയെല്ലാം

ബാക്കിയെല്ലാം

ബാക്കി കഥകളെല്ലാം നിങ്ങള്‍ക്ക് അറിയാമല്ലോ. എന്തായാലും കേസില്‍ കുടുങ്ങി. അപ്പോള്‍ സംഗതി ജനപ്രിയമാക്കാന്‍ വണ്ടിപ്പേരുകാരന്‍ ചില പേരുകളൊക്കെ പറഞ്ഞു. ഏത് കേസ് ആയാലും രക്ഷപ്പെടാന്‍ വേണ്ടി പ്രതികള്‍ ഇങ്ങനെയൊക്കെ പറയും എന്ന് അറിയാത്ത വിഡ്ഢി കുശ്മാണ്ടങ്ങളാണോ ഇവിടെയുള്ളത് എന്ന് സംശയിച്ച് പോകും.

ഒന്നും പറയാന്‍ പറ്റില്ല

ഒന്നും പറയാന്‍ പറ്റില്ല

ഇതിപ്പോള്‍ വിമര്‍ശകാനന്ദന്‍ ഉണ്ടാക്കിയ കഥയൊന്നും അല്ല കേട്ടോ. സോഷ്യല്‍ മീഡിയയില്‍ പലരും പറഞ്ഞുനടക്കുന്നതാണ്. പക്ഷേ ഇക്കാലത്ത് ഇതല്ല, ഇതിനപ്പുറം നടക്കും എന്ന് സംശയിച്ചാല്‍ അത് വിമര്‍ശകാനന്ദന്റെ കുറ്റമല്ല. അത് അങ്ങനെ ചിന്തിക്കുന്നവരുടെ മാത്രം കുറ്റമാണേ.... നമോവാകം!

English summary
Satire: Actress attack case may end up in unexpected turning points.
Please Wait while comments are loading...