• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വികൃമായാലും സുകൃതമായാലും കൊള്ളാം!!! ഷാജിക്ക് ട്രോള്‍ മസ്റ്റ്... 'കമ്മി'കള്‍ക്ക് ആഘോഷരാവ്...!!!

 • By Desk

സോഷ്യല്‍ മീഡിയയില്‍ കാണുന്നയിനം പ്രത്യേക വര്‍ഗ്ഗങ്ങളാണ് കമ്മികള്‍, കൊങ്ങികള്‍, സംഘികള്‍, സുഡുക്കള്‍, മൂരികള്‍ എന്നിവ. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെ പോരാളിയ്ക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ട്.

എന്തായാലും കഴിഞ്ഞ ദിവസം മുതല്‍ ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ച കെഎം ഷാജിയുടെ 'വികൃത' ചിന്തയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

ഇതിന് മറുപടിയായി പിണറായി വിജയന്റെ 'രാക്ഷസ' മുഖത്തെക്കുറിച്ചൊക്കെ കെഎം ഷാജിയും പറഞ്ഞിരുന്നു. പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം എന്ന് വരെ പറഞ്ഞു. എന്നാലും കഴിഞ്ഞ ദിവസം മുതലുള്ള ട്രോള്‍ നിലവാരത്തില്‍ ഷാജി തന്നെയാണ് മുന്‍പന്തിയില്‍... ചില ട്രോളുകള്‍ കാണാം...

രണ്ട് കൂട്ടരും

രണ്ട് കൂട്ടരും

അഞ്ചാം പാതിരയിലെ റിപ്പര്‍ ചന്ദ്രനെ പോലെ ആണത്രെ ഇവിടത്തെ കൊങ്ങി സഖ്യം. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് പറയുമ്പോള്‍ കിട്ടുന്ന ഒരു സുഖമേ.... പിന്നെ കേട്ട് നില്‍ക്കുന്ന കൂട്ടര്‍ക്ക് സന്തോഷം മാത്രമേ ഉണ്ടാകൂവത്രെ!

ചാകര ചാകര

ചാകര ചാകര

ഷാജിയേട്ടന്റെ ഓരോ പത്ര സമ്മേളനവും ട്രോളന്‍മാര്‍ക്കുള്ള ചാകര ആണത്രെ... ഒടുക്കം ഇന്നത്തെ ചാകര വന്നപ്പോഴുള്ള ആ സന്തോഷം കണ്ടില്ലേ!

ഒരൊറ്റ അച്ചില്‍

ഒരൊറ്റ അച്ചില്‍

ലോക്ക് ഡൗണില്‍ പെട്ട് കിടക്കുന്നവരെ ഇത്രയും ദിവസം പത്രസമ്മേളനം നടത്തി രസിപ്പിച്ചിരുന്നത് ഒരാള്‍ മാത്രം ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് അക്കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണത്രെ!

ഇവിടെ മാത്രമേ ഉള്ളൂ

ഇവിടെ മാത്രമേ ഉള്ളൂ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതില്‍ മാത്രമേ ഷാജിയേട്ടന് പ്രശ്‌നമുള്ളൂ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, പിഎം കെയേഴ്‌സിലേക്കോ എത്ര വേണമെങ്കിലും കൊടുക്കാം

ഒത്തില്ല ഒത്തില്ല

ഒത്തില്ല ഒത്തില്ല

വാര്‍ത്താ സമ്മേളനം കഴിഞ്ഞപ്പോള്‍ ചിലര്‍ക്ക് ഒരു സംശയം... ഇതിപ്പോള്‍ കെഎം ഷാജി വിളിച്ചതാണോ അതോ പത്രപ്രവര്‍ത്തകര്‍ വിളിച്ചതാണോ എന്ന്. എന്നാലും ഇങ്ങനെയൊക്കെ ചെയ്യാന് പാടുണ്ടോ!

പേരുകള്‍ അനവധി

പേരുകള്‍ അനവധി

ഇപ്പോള്‍ വികൃത മനസ്സുള്ള ഷാജി എന്നാണ് പേര്. ഇതിന് മുമ്പ് പല പേരുകള്‍ വേറേയും കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കെ സുരേന്ദ്രനുമായി ഒരു മത്സരം വരുമോ എന്നാണ് സംശയം!

കൊറോണ വന്നാല്‍

കൊറോണ വന്നാല്‍

അത് ശരിയാണ് കൊറോണ കാലം തുടങ്ങിയതിന് ശേഷം ടീച്ചറമ്മ അധികം ഉറങ്ങിയിട്ടില്ല. ഇനി മുതല്‍ പിണറായി സാറിനും ഉറങ്ങാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്തായിരിക്കും!

അത് വേറെ ഫണ്ട്

അത് വേറെ ഫണ്ട്

എന്തായാലും കമ്മികള്‍ രക്ഷപ്പെട്ടു എന്നൊന്നും പറയണ്ട. ആ പണമൊക്കെ ചെലവഴിച്ചത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് തന്നെ ആണെന്ന് സമ്മതിക്കേണ്ടി വന്നില്ലേ!

ഇത് അവരുടെ കഥ

ഇത് അവരുടെ കഥ

ഈ ലോക്ക് ഡൗണ്‍ കാലത്ത് വടികൊടുത്ത് അടിവാങ്ങിയ പ്രമുഖര്‍ ഒരുപാടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ആളാണ് ഷാജി.

 ട്രോളന്‍മാരുടെ വിളി

ട്രോളന്‍മാരുടെ വിളി

ഫേസ്ബുക്ക് പോസ്റ്റിട്ടത് പോട്ടേ... അത് കഴിഞ്ഞ് മുഖ്യമന്ത്രിയില്‍ നിന്ന് ചുട്ട മറുപടി കൂടി കിട്ടിയപ്പോഴാണ് ആ വിളി വന്നത്. ആരുടെ വിളി... ട്രോളന്‍മാരുടെ വിളി!

ഇല്ലാ..ഹ്

ഇല്ലാ..ഹ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വക്കീല്‍ ഫീസ് കൊടുക്കാന്‍ പറ്റുമോ, ഒരു ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി ഇങ്ങനെ പറയാന്‍ പാടുണ്ടോ... ഇനി ഇത് ആവര്‍ത്തിക്കാന്‍ തോന്നുന്നുണോ.... എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരമേ കാണൂ!

ഒടുക്കം

ഒടുക്കം

ഫേസ്ബുക്ക് പോസ്റ്റിലെ വെല്ലുവിളിയൊക്കെ കണ്ടപ്പോള്‍ ഇപ്പോള്‍ മലര്‍ത്തി അടിക്കും എന്നാണ് കരുതിയത്. പക്ഷേ, ഒരു പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ഈ ആവസ്ഥയില്‍ ആയി!

 ഇത്രയ്ക്ക് വേണമായിരുന്നോ

ഇത്രയ്ക്ക് വേണമായിരുന്നോ

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിക്കാന്‍ ഇനി അങ്ങേര് തന്നെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരെ ഏല്‍പിച്ചിരുന്നോ ആവോ... അങ്ങനെയുണ്ടായിരുന്നെങ്കില്‍ അത് ഇങ്ങനെ അവസാനിച്ചേനെ!

ആവര്‍ത്തന വിസരത!

ആവര്‍ത്തന വിസരത!

ഇത്രയും ദിവസം ചെന്നിത്തലയെ ട്രോളിയിട്ടാണ് സൈബര്‍ ഗുണ്ടകള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കിയിരുന്നത് എന്ന പരാതി ശ്രദ്ധയില്‍ പെട്ടത്രെ. അതുകൊണ്ട് ഇത്തവണ കെഎം ഷാജിയെ ഇറക്കി ആ പ്രശ്‌നം പരിഹരിച്ചതാണെന്ന്!

cmsvideo
  പിണറായിയെ തേച്ചൊട്ടിച്ച് കെഎം ഷാജി | Oneindia Malayalam
  സമുന്നത നേതാവ്

  സമുന്നത നേതാവ്

  ഇത്രയും ദിവസങ്ങളില്‍ മുഖ്യമന്ത്രിയില്‍ നിന്ന് നന്നായി വാങ്ങിക്കൊണ്ടിരുന്നത് യുഡിഎഫിന്റെ സമുന്നത നേതാക്കള്‍ ആയിരുന്നു. ഇതിപ്പോള്‍ ഇത്രയും വാങ്ങിക്കൂട്ടിയ സ്ഥിതിയ്ക്ക് കെഎം ഷാജിയും യുഡിഎഫിന്റെ സമുന്നത് നേതാവായി മാറിയത്രെ!

  English summary
  Social Media Jokes on Pinarayi Vijayan's remarks about KM Shaji and KM Shaji's reactio
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X