Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാനലും ചർച്ചയും നമുക്കെന്തിനാ... എഫ്ബിയുണ്ടല്ലോ, അതിൽ ലൈക്കുണ്ടല്ലോ!!' വിടി അടക്കം യൂത്തിന് പൊങ്കാല

വിജിലന്‍സ് കേസ് വിവാദത്തില്‍ കെഎം ഷാജിയ്ക്ക് ഏറ്റവും അധികം പിന്തുണയുമായി എത്തിയവര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. മുമ്പ് വിരല്‍ ചൂണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തവര്‍ തന്നെ എന്ന് വേണമെങ്കില്‍ പറയാം.

വിടി ബല്‍റാം, കെഎസ് ശബരിനാഥന്‍, ഷാഫി പറമ്പില്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ ഇതില്‍ മുഖ്യം. വിടി ബല്‍റാം ഫേസ്ബുക്കില്‍ ഷാജിയുടെ പോരാളി ആയെങ്കിലും ചാനല്‍ ചര്‍ച്ചകളില്‍ ഒന്നും വന്നില്ല. എന്നാല്‍ അതായിരുന്നില്ല കെഎസ് ശബരിനാഥന്റെ അവസ്ഥ.

ഷാജിയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശബരിനാഥന് എം സ്വരാജില്‍ നിന്ന് ആവശ്യത്തിലധികം കിട്ടി. ഷാജിയുടെ കാര്യം അതിലും കഷ്ടമാണ്. ഇതിന്റെ പേരില്‍ ഇറങ്ങിയ ട്രോളുകള്‍ ഒന്ന് കണ്ടുനോക്കാം...

ചാനലും ചര്‍ച്ചയും

ചാനലും ചര്‍ച്ചയും

വിടി ബല്‍റാം ആണ് ഇക്കൂട്ടത്തിലെ മിടുക്കന്‍. ചാനലും ചര്‍ച്ചയും ആയി പോയില്ല. ഫേസ്ബുക്കില്‍ എഴുതി ലൈക്കും ഷെയറും വാങ്ങി. പക്ഷേ, ശബരിയുടെ സ്ഥിതി അതായിരുന്നില്ലല്ലോ!

റബ്ബ് ഇക്കയോ

റബ്ബ് ഇക്കയോ

മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെ കുറിച്ച് ഇപ്പോ ആരും കാര്യമായി ഒന്നും പറയാറില്ല. ഇതിപ്പോള്‍ കേസിന്റെ അവസാനം റബ്ബും പെട്ടുപോകുമോ എന്നാണ് സംശയം!

സംഘികളെ മറന്നോ

സംഘികളെ മറന്നോ

ഇവിടെയിപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള തര്‍ക്കം നടക്കുന്നതിനിടെ എന്തിനാണ് സംഘികളെ ട്രോളുന്നത് എന്നല്ലേ. അവര്‍ ഇവിടെ ഉള്ള കാര്യം മറന്നുപോകാതിരിക്കാന്‍ ആണത്രെ!

ആ കോടതി

ആ കോടതി

എന്തായാലും കെഎം ഷാജി ഭയപ്പെടേണ്ട സാഹചര്യം ഒന്നുമില്ല. ഏത് കോടതി ശിക്ഷിച്ചാലും ഒരു കോടതി ബാക്കിയുണ്ടാവും. ഉമ്മന്‍ ചാണ്ടിയുടെ 'മനസ്സാക്ഷിയുടെ കോടതി'!!

ഒട്ടിക്കപ്പെട്ടു

ഒട്ടിക്കപ്പെട്ടു

ചാനല്‍ ചര്‍ച്ചയ്ക്ക് ഷാജിയെ പറഞ്ഞ് വിട്ടപ്പോള്‍ വലിയ ആവേശം ആയിരുന്നു. എല്ലാവരേയും തേച്ചൊട്ടിക്കാന്‍ വേണ്ടി പോയ ഷാജിയെ ആണ് ചാനല്‍ ചര്‍ച്ചയില്‍ തേച്ചൊട്ടിച്ചത് എന്ന് വന്നാലോ!

ഏത് കുന്ദേര

ഏത് കുന്ദേര

മിലന്‍ കുന്ദേരയെ ഒക്കെ വായിക്കുന്ന ആളാണ് ശബരിനാഥ് എന്നാണ് പറയുന്നത്. എന്നാല്‍ ഇന്നലത്തെ ചാനല്‍ ചര്‍ച്ച കണ്ടാല്‍ കുന്ദേര വന്ന് ഇങ്ങനെ ചോദിച്ച് പോകും എന്ന് ഉറപ്പാണ്!

ആംബുലന്‍സ് വിടണം!

ആംബുലന്‍സ് വിടണം!

ചര്‍ച്ച നടന്നുകൊണ്ടിരിക്കെ തന്നെ വിനു വി ജോണ്‍ ഫോണ്‍ എടുത്ത് വിളിച്ചു എന്നാണത്രെ കഥ. ആശുപത്രിയിലേക്കായിരുന്നു ആ വിളി... മൂന്ന് പരിക്കുകളോടെ കിടക്കുന്നുണ്ട്, അവരെ കൊണ്ടുപോകാന്‍ആംബുലന്‍സ് വേണമെന്ന്!

വല്ലാത്ത ചതിയായി

വല്ലാത്ത ചതിയായി

ഫേസ്ബുക്കില്‍ ഇത്രയും പിന്തുണയൊക്കെ തന്ന വിടി ബല്‍റാം ചാനല്‍ ചര്‍ച്ചയില്‍ കൂട്ി കൂടെ ഉണ്ടാകുമെന്ന് ഷാജി വിചാരിച്ചുകാണും. എന്നാല്‍ വിടി ആരാ മോന്‍!!!

ഫേസ്ബുക്കില്‍ ഇരിക്കുവാ...

ഫേസ്ബുക്കില്‍ ഇരിക്കുവാ...

എം സ്വരാജ് മാത്രമല്ല. എഎ റഹീമും ഉണ്ടായിരുന്നു ചാനല്‍ ചര്‍ച്ചകളില്‍ കെഎം ഷാജിയെ വലിച്ചൊട്ടിക്കാന്‍. രണ്ട് പേരുടെ കൈയ്യില്‍ നിന്ന് ഇങ്ങനെ പൊങ്കാല വാങ്ങുമ്പോള്‍ ഫേസ്ബുക്കില്‍ ഇരുന്ന് ലൈക്ക് എണ്ണുന്ന വിടി ബല്‍റാമിനോട് ഷാജിയ്ക്ക് എന്ത് തോന്നും!!!

പെട്ടുപോയി...

പെട്ടുപോയി...

ചാനല്‍ ചര്‍ച്ചയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം ശബരിനാഥന്‍ കരച്ചിലാണത്രെ. പക്ഷേ, സഹിക്കാന്‍ വയ്യാത്തത് ബല്‍റാം ഇങ്ങനെ പോയി ചോദിക്കുന്നതാണ്!

 മരണം ഉറപ്പ്

മരണം ഉറപ്പ്

മാമാങ്കത്തിന് ചാവേറുകള്‍ പോകുന്നത് എങ്ങനെ ആണെന്ന് ഓര്‍മയില്ലേ. മരണം ഉറപ്പാണ്. അത്തരത്തില്‍ ആണത്രെ സ്വരാജും റഹീമും ഉള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഷാജിയേയും ശബരിനാഥനേയും യാത്രയയച്ചത്!

ഓരോരോ ഭാവങ്ങളേ....

ഓരോരോ ഭാവങ്ങളേ....

സത്യത്തില്‍ ഈ ചര്‍ച്ചയില്‍ ഇതേ ഭാവങ്ങളാണ് ഓരോരുത്തര്‍ക്കും നല്ലത. ശബരിനാഥന്‍ ഒന്നും അറിയാത്ത ഒരു നിഷ്‌കു. ഷാജിയാണെങ്കില്‍ സ്വയം വെടിവച്ച് കൊല്ലേണ്ട അവസ്ഥ. ജോസഫ് സി മാത്യുവിന്റെ ഭാവം ആണ് തകര്‍ത്തത്!

വടിയില്ലാതെ അടിച്ചു

വടിയില്ലാതെ അടിച്ചു

എന്തായാലും സ്വരാജ് മാന്യത വിടാതെ ആണ് ചര്‍ച്ചയിലുടനീളം സംസാരിച്ചത്. മോശമായി ഒരു വാക്ക് പോലും ഉപയോഗിച്ചില്ല. ഷാജിയെ സംബന്ധിച്ച് ഇങ്ങനെ തന്നെ ആകും തോന്നിയിട്ടുണ്ടാവുക.

അനര്‍ഗ്ഗള നിര്‍ഗ്ഗളം

അനര്‍ഗ്ഗള നിര്‍ഗ്ഗളം

പണ്ട് മിലന്‍ കുന്ദേരയെ കുറിച്ചൊക്കെ പറഞ്ഞ പോലെ ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയെ കുറിച്ചും പറഞ്ഞുകാണുമോ ആവോ.... ബോധം പോയത് ആരുടെയാണ് എന്ന ചോദ്യം ബാക്കി!

ഇതൊക്കെയാണ് അന്തസ്സ്

ഇതൊക്കെയാണ് അന്തസ്സ്

അതിനിടയ്ക്ക് വേറൊന്ന്. ശബരിനാഥന്‍ നേരത്തേ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ കുറേ പൊക്കിപ്പറഞ്ഞതാ. പക്ഷേ, ഒരു ചാന്‍സ് കിട്ടിയപ്പോള്‍ തിരിച്ചടിച്ചത് കണ്ടോ!

ദു:സ്വപ്‌നം

ദു:സ്വപ്‌നം

ചാനല്‍ ചര്‍ച്ചയൊക്കെ കഴിഞ്ഞ് വീട്ടില്‍ പോയതായിരുന്നു രണ്ട് പേരും. പക്ഷേ, ഉറക്കത്തില്‍ സ്വരാജിനെ സ്വപ്‌നം കണ്ട് പലതവണ ഞെട്ടി ഉണര്‍ന്നത്രെ!

അന്നും ഇന്നും

അന്നും ഇന്നും

അന്ന് ഷാജിയ്ക്ക് വലിയ ആവേശം ആയിരുന്നു. വിജിലന്‍സിനെ വിളിച്ചോണ്ട് വരാനൊക്കെ വെല്ലുവിളിച്ചു. ഇപ്പോഴാണെങ്കില്‍ കരച്ചിലോട് കരച്ചില്‍!

വല്ലാത്ത അനുഭവമായിപ്പോയി

വല്ലാത്ത അനുഭവമായിപ്പോയി

ചാനലില്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പോകാമെന്നൊക്കെ ഏറ്റു. പക്ഷേ, അവിടെ എത്തിയപ്പോഴല്ലേ അറിഞ്ഞത് കൂടെ ചര്‍ച്ചയ്ക്കുള്ളത് എം സ്വരാജ് ആയിരുന്നെന്ന്. പിന്നെ ഇതായി അവസ്ഥ!

ഇറങ്ങി ഓടിയാലോ

ഇറങ്ങി ഓടിയാലോ

ചാനല്‍ ഫ്‌ലോറില്‍ ചര്‍ച്ചയ്ക്ക് സ്വരാജ് വന്നിരുന്നപ്പോള്‍ മറ്റ് രണ്ട് പ്രമുഖ എംഎല്‍എമാര്‍ ഇങ്ങനെ ആണോ മനസ്സില്‍ ചിന്തിച്ചത്! എന്തായാലും അതായിരുന്നു നല്ലത് എന്ന് ചര്‍ച്ച കഴിഞ്ഞപ്പോള്‍ പലര്‍ക്കും തോന്നിയത്രെ!

അവന്‍മാര്‍ ഒരുമിച്ച്

അവന്‍മാര്‍ ഒരുമിച്ച്

ഇപ്പോള്‍ കൊങ്ങികളും കമ്മികളും തമ്മില്‍ തല്ലുന്നത് ഒന്നും നോക്കണ്ട എന്നാണത്രെ സംഘികള്‍ പറയുന്നത്. കുറച്ച് കഴിഞ്ഞാല്‍ രണ്ട് കൂട്ടരും കൂടി ഒരുമിച്ച് തങ്ങളുടെ നെഞ്ചത്തായിരിക്കും കയറുകയെന്ന് അവര്‍ക്ക് അറിയാം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+