Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംപി സുരേഷ് ഗോപിയുടെ കാർ പോണ്ടിച്ചേരിയല്ല പയ്യന്നൂർ രജിസ്ട്രേഷൻ.. ദുരന്തമായി വീണ്ടും സംഘികൾ!!

'വേറ്റപ്പറ്റി'കൾ കുരച്ചുകൊണ്ടേയിരിക്കും. അവർ ബി ജെ പിയെ എങ്ങനെയും തകർക്കാൻ നോക്കും. ബി ജെ പിയുടെ എം പിയായ സുരേഷ് ഗോപിയുടെ കാറിന്റെ പേരിലാണ് സഖാക്കളുടെ പുതിയ പ്രചാരണം. പയ്യന്നൂർ രെജിസ്ട്രേഷൻ കമ്മികൾ പോണ്ടിച്ചേരി രെജിസ്ട്രേഷനാക്കി കള്ളപ്രചാരണം നടത്തുന്ന ദേശദ്രോഹികളെ പ്രബുദ്ധ കേരളം തിരിച്ചറിയും.

പയ്യന്നൂർ പോണ്ടിച്ചേരിയാക്കി മാറ്റിയ കമ്മികളുടെ ഇത്തരം കള്ളപ്രചാരണങ്ങളിൽ വീഴാൻ സംഘപരിവാർ അനുയായികളുടെ തലച്ചോർ ചാണകമല്ല. - സീരിയസായിട്ടാണോ എഴുതിയത് എന്നാരെങ്കിലും ചോദിച്ചാൽ ഉത്തരമില്ല. പബ്ലിക് വോയിസ് എന്ന ഗ്രൂപ്പിൽ പോസ്റ്റിട്ടയാള്‍ സംഘിയാണോ എന്ന് പോലും ഉറപ്പില്ല. എന്നാൽ സംഘികളെ നോക്കി ഇവിടെയും ദുരന്തം എന്ന് പറയുകയാണ് സോഷ്യൽ മീഡിയ. കമന്റുകളിൽ ചിലത് കാണാം..

പോസ്റ്റ് ഇങ്ങനെ....

പോസ്റ്റ് ഇങ്ങനെ....

കേരളനാട്ടിലെ ഓരോ സംഘപ്രവർത്തകനും അറിയാവുന്നകാര്യമാണ് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. പയ്യന്നൂർ രെജിസ്ട്രേഷൻ കമ്മികൾ പോണ്ടിച്ചേരി രെജിസ്ട്രേഷനാക്കി കള്ളപ്രചാരണം നടത്തുന്ന ദേശദ്രോഹികളെ പ്രബുദ്ധ കേരളം തിരിച്ചറിയും. പയ്യന്നൂർ പോണ്ടിച്ചേരിയാക്കി മാറ്റിയ കമ്മികളുടെ ഇത്തരം കള്ളപ്രചാരണങ്ങളിൽ വീഴാൻ സംഘപരിവാർ അനുയായികളുടെ തലച്ചോർ ചാണകമല്ല. - പബ്ലിക് വോയിസ് എന്ന ഗ്രൂപ്പിൽ വൈഷ്ണവ് ജി നായരാണ് ഈ പോസ്റ്റിട്ടത്.

പോണ്ടിച്ചേരി പയ്യന്നൂർ ആക്കി

പോണ്ടിച്ചേരി പയ്യന്നൂർ ആക്കി

നിന്നെ ഒക്കെ വെറുതേ അല്ല ചാണക സംഘികൾ എന്ന് വിളിക്കുന്നത്. പോണ്ടിച്ചേരി രജിസ്‌ട്രേഷൻ ഇവനൊക്കെ പയ്യന്നൂർ ആക്കി - പോയി തൂങ്ങി ചാ കിനെടോ സംഘികളേ - ഈ പോസ്റ്റിട്ടയാൾ സംഘികളാണെന്നും സംഘികളെല്ലാം ഇങ്ങനെയുള്ള അൽപ്പബുദ്ധികളാണെന്നും തീരുമാനിച്ച് ഉറപ്പിച്ച പോലെയാണ് ഇയാള്‍ പോസ്റ്റിൽ കമന്റിട്ടിരിക്കുന്നത്. ഇത് മറ്റൊരു ദുരന്തം.

ഫഹദ് ഫാസിലും അമല പോളും

ഫഹദ് ഫാസിലും അമല പോളും

പുതുതായി രൂപീകരിച്ച പയ്യന്നൂർ കേന്ദ്ര ഭരണ പ്രദേശമാണെന്ന് അന്തം കമ്മികൾക്ക് പറഞ്ഞ് കൊടുക്കാൻ ആരും ഇല്ലേ. ഫഹദ് ഫാസിലും അമല പോളും ഒക്കെ വണ്ടി രജിസ്‌റ്റർ ചെയ്തത് പയ്യന്നൂരിൽ തന്നെയാണ്. നികുതി വെട്ടിച്ച രാജ്യദ്രോഹികൾക്ക് ഇല്ലത്ത വേദനയാണ് സംഘികൾക്ക്. നിങ്ങൾ നോട്ടടിയ്ക്കാൻ മാത്രമല്ല നികുതി വെട്ടിപ്പിനും കൂട്ട് - ഇതാണ് ചിലരുടെ കമന്റുകൾ.

സുഹൃത്തേ പി ഐ പയ്യന്നൂരല്ല

സുഹൃത്തേ പി ഐ പയ്യന്നൂരല്ല

മാന്യ സുഹൃത്തേ, ഇങ്ങനെ മണ്ടത്തരം പറയല്ലേ. പി വൈ എന്ന് വെച്ചാൽ പോണ്ടിച്ചേരി ആണ്‌.. അല്ലാതെ പയ്യന്നൂർ അല്ല.. സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയിൽ ഫ്ലാറ്റ് ഉണ്ട്.. അത് കൊണ്ട് ആണ് അദ്ദേഹം കാർ അവിടെ രജിസ്റ്റർ ചെയത്തേക്കുന്നത്.. ഇങ്ങനെ ഓരോ പോസ്റ്റ് ഇട്ടു സ്വയം മണ്ടൻ ആകാതെ ഇരിക്കുക. - കണ്ടോ വ്യക്തമായി ഉത്തരം കിട്ടിയത് കണ്ടോ.

എല്ലാം കള്ളക്കഥയാണ്

എല്ലാം കള്ളക്കഥയാണ്

അരുത് ഇതാരും വിശ്വസിക്കരുത് . സംഘത്തെ കരിവാരിതേക്കാൻ ഇയാൾ കള്ളക്കഥ പറഞ്ഞുണ്ടാക്കുന്നതാണ് - എന്ന് ഇവിടെ കമന്റിട്ട ഒരാൾ പറയുന്നു. പൂജനീയ കുമ്മനം രാജേട്ടന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം പയ്യന്നൂർ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത് അറിഞ്ഞില്ലേ.. ദയവ് ചെയ്ത് തെറ്റിദ്ധാരണ പരത്തരുത് എന്ന് പറഞ്ഞ് ആ കമന്‍റിനെ മറ്റൊരാള്‍ ട്രോളുന്നു.

സുരേഷ് ഗോപി ചെയ്തത്

സുരേഷ് ഗോപി ചെയ്തത്

സുരേഷ് ഗോപി വാങ്ങിയ രണ്ട് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ് എന്നാണ് ആരോപണം. ആദ്യം വാങ്ങിയത് 2010ലാണ്. രണ്ടാമത്തേത് എംപിയായ ശേഷവും. ഇവ രണ്ടും പുതുച്ചേരി രജിസ്‌ട്രേഷനില്‍ തന്നെയാണ് ഇപ്പോഴും ഓടുന്നത്. ഇതുവഴി 30 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+