ബീഫിനെ ഉള്ളിക്കറിയാക്കിയ സുരേട്ടാ.... കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ ട്രോള്‍...
കേരളത്തിലെ ബിജെപി നേതാവായ കെ സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നു എന്ന പേരില്‍ ഒരു ചിത്രം കുറേ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗോവധത്തെ എതിര്‍ക്കുകയും ബീഫ് തിന്നുകയുംചെയ്യുന്ന ഇരട്ടത്താപ്പിനെ അന്ന് എല്ലാവരും കളിയാക്കി. അക്കാര്യങ്ങളൊക്കെ ഒരു വിധം എല്ലാവരും മറക്കുകയും ചെയ്തു.
എന്നാല്‍ താന്‍ കഴിച്ചത് ബീഫല്ല ഉള്ളിക്കറിയാണ് എന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. തനിക്കെതിരായ ആരോപണങ്ങള്‍ അങ്ങ് ദില്ലിയില്‍ പോലുംവൈറലായിരുന്നു എന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.
ബീഫിനെ ഉള്ളിക്കറിയാക്കിയ സുരേട്ടന് സമര്‍പ്പിച്ചുകൊണ്ടുള്ള മാസ് ട്രോളുകള്‍ കാണൂ.....

ഇവിടെന്താ കഴിക്കാന്‍
പൊറോട്ടയും ഇച്ചിരി ബീഫ് ഇട്ട ഉള്ളിക്കറിയും - സുരേന്ദ്രന്‍ പൊറോട്ടയ്‌ക്കൊപ്പം ഉള്ളിക്കറിയാണ് കഴിച്ചതെന്ന് പറഞ്ഞതിനെ ട്രോളുകയാണ.്

എന്റെ സുരു...
വിശിക്കുന്നു എന്ന് പറയുമ്പോള്‍ ഉള്ളിക്കറിയും പൊറോട്ടയും വാങ്ങിത്തരാറുണ്ടായിരുന്നു. മമ്മൂട്ടിയുടെ ചിത്രം വെച്ചാണ് ട്രോള്‍

ആള്‍ക്കാരെ പറ്റിക്കാലോ
ബീഫില്‍ കുറച്ച് അധികം ഉള്ളി മുറിച്ച് ഇട്ടോ, കാണുന്നവര് വിചാരിച്ചോളും ഉള്ളിക്കറി ആണെന്ന്. എങ്ങനെയുണ്ട്

സൈക്കളോജിക്കല്‍ മൂവ്
ഉള്ളിക്കറി കഴിച്ച് എന്ന് പറഞ്ഞ് സമ്പന്നനാണ് എന്ന് കാണിക്കാന്‍ സുരേന്ദ്രന്റെ സൈക്കളോജിക്കല്‍ മൂവ്. വാവ്.

മീന്‍വൈയില്‍ സങ്കി
ചേട്ടാ രണ്ട് പാക്കറ്റ് നിറപറേടെ ഉള്ളിക്കറി മസാല -സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ട്രോള്‍

പേര് പറയെടാ
ബീഫ് കറി, വട്ടപ്പേര് പറയെടാ ഉള്ളിക്കറി - മീശമാധവനില്‍ ഈ രംഗം കൂടി ചേര്‍ത്താലോ

സത്യം ഗോമാതാക്കളാണേ സത്യം
മിന്നാരത്തിലെ ഈ സീന്‍ പോയ പോക്ക് നോക്കൂ. വീട്ടിലെ ഇരുപത് ഗോമാതാക്കളെ പിടിച്ച് സത്യമിടുകയാണ് നായകന്‍

ഇഷ്ടപ്പെട്ട ഭക്ഷണം
ബീ..... അല്ല ഉള്ളിക്കറി - അസാധ്യം തന്നെ ഈ ട്രോള്‍.

ഇത് ബീഫ് അല്ല
ഇത് ബീഫ് അല്ല, അത് ബീഫ് അല്ല, ഇതും ബീഫല്ല- നിനക്കെന്താ ഭ്രാന്താണോ. ഒരു ചിത്രം ട്രോള്‍.

സുരേട്ടാ ബീഫിടട്ടേ
സുരേട്ടാ കുറച്ച് ബീഫിടട്ടെ, വേണ്ട പോയേ പോയേ... ഉള്ളിവെച്ച് ഡെക്കറേറ്റ് ചെയ്ത് തരാം - കല്യാണരാമനിലെ പ്രശസ്തമായ രംഗം.

അത് പിന്നെ പുണ്യാളാ..
എന്താ സുരേന്ദ്രാ ഈയിടെയായി എപ്പോഴും വിഷമം. ബീഫ് ഫ്രൈയും ഉള്ളിയും തന്നെ. - ചിത്രം പ്രാഞ്ചിയേട്ടന്‍.

മാതൃകയായ യുവാവ്
ഉള്ളിക്കറിയില്‍ കിടന്ന ബീഫ് തിരിച്ചുനല്‍കി മാതൃകയായ യുവാവിനെ കണ്ടോ

കഴിക്കാനെന്തുണ്ട്
കഴിക്കാനെന്തുണ്ട്. പൊറോട്ടേം ബീഫും. ബീഫ് വേണ്ട അതിലെ ഉള്ളിമാത്രം തന്നോളൂ...

എന്തായിത്
ഉള്ളിക്കറി - ബീഫ് കറി കണ്ട് ഉള്ളിക്കറി എന്ന് പറയുന്ന കല്യാണരാമനിലെ സലിം കുമാര്‍

എന്റ സാറേ
കറിയില്‍ ഉള്ളി കിടന്നാല്‍ പിന്നെ ഒരു ബീഫ് കഷ്ണം പോലും കാണാമ്പറ്റൂല...

ഉള്ളിയെക്കുറിച്ച് എന്തറിയാം
ഉള്ളിക്കറിയില്‍ മുട്ടയിട്ടാല്‍ മുട്ടക്കറി. ചിക്കനിട്ടാല്‍ ചിക്കന്‍ കറി... ഉള്ളിക്കറി ഗോഡ് ഓഫ് ഓള്‍ കറീസ്...

പശു എന്ത് തരും
പശു നമുക്ക് എന്ത് തരും. പാല് തരും. അത് പണ്ട്. ഇപ്പോള്‍ പശു ഉള്ളി തരും.

സെല്‍ഫി വിത്ത് ഉള്ളിച്ചെടി
സെല്‍ഫി വിത്ത് ഉള്ളിച്ചെടി - എന്നാണ് സോഷ്യല്‍ മീഡിയ ഈ ചിത്രത്തെ വിളിക്കുന്നത്

ഇതാണാ കറി
ഇപ്പോള്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഇരിക്കുന്നതാണ് സ്വാദിഷ്ടമായ ഉള്ളിക്കറി - എങ്ങനെയുണ്ട്

കല്യാണത്തിനുള്ള ഉള്ളി
കല്യാണത്തിന് കറി വെക്കാനുള്ള ഉള്ളി കഴുകുന്ന വെപ്പുകാരനെ കണ്ടോ. - എങ്ങനെ ചിരിക്കാതിരിക്കും.

സുരേട്ടന്റെ ഭാവനയില്‍
ബീഫ് കറി ശരിക്കും, ബീഫ് കറി സുരേട്ടന്റെ ഭാവനയില്‍

ബീഫ് വേണ്ടാ വേണ്ടാ
ബീഫിനെതിരെ പൊരുതുന്ന സംഘികള്‍ക്ക് ബീഫാണെന്ന് പറഞ്ഞ് ഉള്ളിക്കറി കൊടുത്താ മതി. മനസിലാകില്ല.

സുരു ഭയങ്കരനാണ് കേട്ടോ
സങ്കി സുരു, സുരുഷു, സുരേട്ടന്‍, കൈരേഖ സുരു, ഉള്ളി സുരു പല പേരുകളാണ് അവന് - ഒരു രാജമാണിക്യം ട്രോള്‍

സുരേട്ടന്‍ കഴിച്ച ഉള്ളിക്കറി
സുരേട്ടന്‍ കഴിച്ച ഉള്ളിക്കറിയും അതിലെ ബീഫ് കഷണങ്ങളും. ഒരു ഗോഡ്ഫാദര്‍ ട്രോള്‍

ഞങ്ങടെ നാട്ടിലെ ബീഫ് കറി
ചേട്ടാ കുറച്ച് തക്കാളി, ഉള്ളി, പച്ചമുളക്, ഉപ്പ്.. ഇതൊക്കെ ഇട്ട് ഉള്ളിക്കറി വേണം. പാകത്തിന് ബീഫും ഇട്ടോളൂ.

അപ്പോഴേ പറഞ്ഞതാ
ഹോട്ടലില്‍ ചെന്ന് ഉള്ളിക്കറി വേണം എന്ന് പറഞ്ഞപ്പോഴേ ഫ്രണ്ട് പറഞ്ഞതാ അപകടത്തിലേക്കാണ് പോക്ക് എന്ന്..

വിളവിന് പാകമായല്ലോ
ഉത്തരേന്ത്യയില്‍ വിളവിന് പാകമായി നില്‍ക്കുന്ന ഒരു ഉള്ളിത്തോട്ടം.

ബീഫ് ചാറ് അതിനാണ്
ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ല എന്ന സുരേന്ദ്രന്റെ വിശദീകരണത്തിന് കിട്ടിയ മറുപടി. ബീഫ് ചാറ് അതിനാണ്.

അങ്ങനെയും പറയാം
ഉള്ളിക്കറി എടുക്കട്ടേ. അത് ബീഫ് കറിയല്ലേ. അങ്ങനേം പറയാം. അല്ല പിന്നെ

കാര്യം പിടികിട്ടി
ഉള്ളിയേരിയില്‍ വെച്ച് കഴിച്ചു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്റെ നാടാണ് ഉള്ളിയേരി.

ഉള്ളിക്കറി വേര്‍തിരിക്കുന്ന യന്ത്രം
ബീഫ് കറിയില്‍ നിന്നും ഉള്ളിക്കറി വേര്‍തിരിക്കുന്ന യന്ത്രം

അയ്യാ എന്‍ പേര്
അയ്യാ എന്‍ പേര് ബീഫ് കറി. കേരളത്തില്‍ ഒരു പേര് കൂടി ഉണ്ട്. ഉള്ളിക്കറി.

ബീഫ് കട്‌ലറ്റ്
ഇതാണ് ബീഫ് കട്‌ലറ്റ്. സോറി ഉള്ളിവട

ഉള്ളിത്തീയല്‍ കണ്ടോ
ഉള്ളിത്തീയലും ബോണ്ടയും കൂര്‍ക്ക വടയും ചക്കത്തോരനുമൊക്കെ കണ്ടില്ലേ. ബീഫിന്റെ മാത്രമല്ല എല്ലാത്തിന്റെയും പേര് മാറ്റി.

ഇന്ദൂന് പൊയ്ക്കൂടെ
ഇന്ദൂന് എന്റെ ഉള്ളിക്കറി ഇഷ്ടമായില്ലെങ്കില്‍ ഇന്ദു പോയ്‌ക്കോളൂ - ഒരു ചാന്ത്‌പൊട്ട് ട്രോള്‍

ഉള്ളി നെയ്യുളളത് വേണോ...
ബീഫ് സോറി ഉള്ളി അങ്ങനെ പറയാവൂ.. നെയ്യുള്ളത് വേണോ അല്ലാത്തത് വേണോ എന്ന് ഒന്ന് ചോദിച്ചേക്കാം

ഉള്ളിക്കുഞ്ഞ്
ഒരു ചെറിയ ഉള്ളിക്കുഞ്ഞിനെ കണ്ടോ...

അന്തര്‍ധാര സജീവം
ഉള്ളിക്ക് വില കൂടിയതിന്റെ കാരണം ഇപ്പോഴല്ലേ മനസിലായത്.

ഇതായിരുന്നു ആ ചിത്രം
ഇതു പോലെ ഇരുപതു പശുക്കളെ എന്റെ വീട്ടില്‍ വളര്‍ത്തി പരിപാലിക്കുന്നുണ്ട് എന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ ഫേസ്‌വുക്കില്‍ പോസ്റ്റ് ചെയ്ത ആ ചിത്രം ഇതാണ്.












Click it and Unblock the Notifications