വ്യാമോഹ് അര്‍ജന്റീന! കളി ഏതായാലും ട്രോള്‍ ഏഷ്യാനെറ്റ് ന്യൂസിന്!!! രാഹുല്‍ ഗാന്ധിയുടെ പാതയില്‍ മിശിഹ

അങ്ങനെ കോപ്പാ അമേരിക്ക എന്ന സ്വപ്‌നവും അര്‍ജന്റീന എടുത്ത് മടക്കി വച്ചിരിക്കുകയാണ്. ബ്രസീലിനെ സെമിയില്‍ തോല്‍പിച്ച് ഫൈനലില്‍ കപ്പും എടുത്ത് വരുന്ന മെസ്സി എന്ന മിശിഹായെ സ്വഹ്നം കണ്ട് കഴിഞ്ഞിരുന്ന അര ഫാന്‍സ് എല്ലാം ഇപ്പോള്‍ മുണ്ടും തലയില്‍ ഇട്ട് ഓടി ഒളിക്കുകയാണ് എന്നൊക്കെയാണ് ബ്രാ ഫാന്‍സ് പറയുന്നത്.

എന്തിനേറെ, ഫൈനലില്‍ കപ്പ് എടുക്കും എന്ന് വിചാരിച്ച് ഫ്‌ളക്‌സ് വരെ അടിച്ചുവച്ച ആരാധകരുണ്ട്. അവരുണ്ടെ നെഞ്ചിലേക്കാണ് കാനറി പക്ഷികള്‍ രണ്ട് വെടിയുണ്ട തൊടുത്ത് വിട്ടത്. തിരിചാണെങ്കില്‍ ഒരു റബ്ബര്‍ വെടിയുണ്ട പോലും വയ്ക്കാന്‍ ആയതും ഇല്ല.

സോഷ്യല്‍ മീഡിയയിലെ അര്‍ജന്റീന- ബ്രസീല്‍ ഫാന്‍സ് യുദ്ധം കുപ്രസിദ്ധം ആണല്ലോ. ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് ഇങ്ങനെ ഒരു തോല്‍വി കൂടി വന്ന് പിണഞ്ഞപ്പോള്‍ ആ യുദ്ധം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. റൊസാരിയോയിലെ മുത്തശ്ശിയും കവിതയും എല്ലാം കൂടി ഇളക്കി മറിക്കുകയാണ് ട്രോളന്‍മാര്‍!

അതാണല്ലോ ശീലം

അതാണല്ലോ ശീലം

ഇത്തവണയും തോറ്റു അല്ലേ എന്ന് ആരാധകര്‍ ചങ്ക് തകര്‍ന്ന് ചോദിക്കുമ്പോഴും ഒരു ഉത്തരം മാത്രമേ ഉള്ളൂ. അതാണല്ലോ ശീലം എന്നത് മാത്രം! എന്തൊക്കെ ആയിട്ടെന്താ...

നാലാമനാണ് പുലി!

നാലാമനാണ് പുലി!

മുമ്പൊക്കെ കര്‍ണനേയും നെപ്പോളിയനേയും ഭഗത് സിങ്ങിനേയും മാത്രം സഹിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ മെസ്സിയും കൂടെ കൂടിയിട്ടുണ്ട്. എന്തായാലും കളിക്കുന്നതെപ്പോഴും ജയിക്കാന്‍ വേണ്ടി മാത്രം ആയിരിക്കും!

തോറ്റില്ല

തോറ്റില്ല

രണ്ട് ഗോളിന് തോറ്റു എന്ന കാര്യം മാത്രം സമ്മതിക്കില്ല. അവസാനം വരെ പൊരുതുകയായിരുന്നു. പിന്നെങ്ങനെയോ ബ്രസീല്‍ ജയിച്ചു എന്ന് മാത്രം!

ഏഷ്യാനെറ്റ് വച്ചാല്‍

ഏഷ്യാനെറ്റ് വച്ചാല്‍

ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് എന്ന് വച്ചാല്‍ ഇങ്ങനെ ആണല്ലോ. ക്രിക്കറ്റ് മാത്രമല്ല, വേണേല്‍ ഫുട്‌ബോളിലും ഏഷ്യാനെറ്റിന് ഇതൊക്കെ പറ്റും എന്നാണത്രെ ട്രോളന്‍മാര്‍ കരുതുന്നത്!

കവിതയില്ലാതെ

കവിതയില്ലാതെ

അര്‍ജന്റീനയുടെ കളി മാത്രം കണ്ട് കൂടെ കൂടിയവര്‍ അല്ല തങ്ങള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. അപ്പോ പിന്നെ അവരുടെ കവിത എഴുത്ത് കണ്ട് കൂടെ കൂടിയതായിരിക്കും!

വലിയ പുസ്തകം തന്നെ ആയിക്കോട്ടേ...

വലിയ പുസ്തകം തന്നെ ആയിക്കോട്ടേ...

ഇനിയിപ്പോള്‍ കാവിലെ പാട്ട് മത്സരം ഖത്തര്‍ ലോകകപ്പ് ആണല്ലോ. അപ്പോള്‍ പിന്നെ അതുവരെ കവിത എഴുതാന്‍ ഒരു 200 പേജിന്റെ പുസ്തകം തന്നെ വേണ്ടി വരും!

മാറേണ്ടി വരും

മാറേണ്ടി വരും

അര്‍ജന്റീനയ്ക്ക് വേണ്ടി ഫ്‌ലക്‌സ് അടിക്കാന്‍ സ്ഥിരം സംഭാവന ചെയ്യുന്നവരുടെ സ്ഥിതി ഒന്ന് ആലോചിച്ച് നോക്കിക്കേ... ഇനിയിപ്പോള്‍ ടീം മാറുകയേ വഴിയുള്ളൂ!

രണ്ടും കണക്കാ

രണ്ടും കണക്കാ

ഈ ധോണിയുടേയും മെസ്സിയുടേയും കാര്യം ഒരുപോലെ ആണെന്ന്. പ്രീമിയര്‍ ലീഗില്‍ ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ ഒടുക്കത്തെ പെര്‍ഫോമന്‍സ് ആയിരിക്കും. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇങ്ങനേയും!

മെസ്സി സെഞ്ചുറി അടിച്ച് കാണുമോ

മെസ്സി സെഞ്ചുറി അടിച്ച് കാണുമോ

അര്‍ജന്റീന തോറ്റു എന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസില്‍ എങ്ങനെ വരുമായിരുന്നു എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. ഒടുക്കം മെസ്സി സെഞ്ചുറി അടിച്ചു എന്നൊക്കെ വരുമോ ആവോ!

ഓടിക്കോ...

ഓടിക്കോ...

ബ്രസീലിനെ തോല്‍പിച്ച് കോപ്പ അമേരിക്ക ഫൈനലില്‍ എത്തിയ അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് ഫ്‌ലക്‌സ് അടിച്ച ആ ആള്‍ ഇപ്പോള്‍ എവിടെ ആണോ ആവോ...

റൊസാരിയോ മുത്തശ്ശി

റൊസാരിയോ മുത്തശ്ശി

റൊസാരിയോയിലെ തെരുവിലെ ആ മുത്തശ്ശിയെ ഒന്ന് വിളിച്ച് നോക്കിയതാ. ഇനിയിപ്പോള്‍ 2022 വരെ ഉറക്കമാകുമത്രെ. അന്ന് ഉണര്‍ന്നിട്ട് വേണം കവിത എഴുതാന്‍!

അതാണ് പ്രതീക്ഷ

അതാണ് പ്രതീക്ഷ

കളി തോറ്റതിന്റെ വിഷമത്തില്‍ ഇങ്ങനെ കിടന്ന് കരഞ്ഞാലോ... ഒന്ന് ഏഷ്യാനെറ്റ് ന്യൂസ് വച്ച് നോക്കിയാല്‍ അല്‍പം ആശ്വാസം കിട്ടിയാലോ എന്നാണ്!

രാഹുലും മെസ്സിയും

രാഹുലും മെസ്സിയും

തിരഞ്ഞെടുപ്പ് തോറ്റതിന് പിറകേ രാജി പ്രഖ്യാപിച്ച ആളാണ് രാഹുല്‍ ഗാന്ധി. ഇനിയിപ്പോള്‍ രണ്ട് പേരും ഒരേ കണക്കാണോ എന്നാണ് സംശയം!

അരുതരുത്...

അരുതരുത്...

കളി തോറ്റ സ്ഥിതിയ്ക്ക് ആരെ പുറത്താക്കണം എന്ന സംശയത്തില്‍ ആയിരുന്നു. മെസ്സിയുടെ പേരെങ്ങാനും പറഞ്ഞാല്‍ പിന്നെ തീര്‍ന്നു എന്ന് വിചാരിച്ചാല്‍ മതി!

അത് നല്ലതായിരിക്കും

അത് നല്ലതായിരിക്കും

തോറ്റെന്ന് ഉറപ്പിക്കാന്‍ വരട്ടെ എന്നായിരുന്നത്രെ അവസാന നിമിഷവും അര്‍ജന്റീന ഫാന്‍സ് പറഞ്ഞത്. അതിന് മുമ്പായി ഒന്ന് ഏഷ്യാനെറ്റ് ന്യൂസ് വയ്ക്കുന്നത് നല്ലതായിരിക്കും എന്ന്!

മിശിഹ ഇങ്ങെത്തി...

മിശിഹ ഇങ്ങെത്തി...

കളിയൊക്കെ തോറ്റ് പയ്യന്‍സ് അങ്ങ് റൊസാരിയോയില്‍ എത്തിയിട്ട് മുത്തശ്ശിയെ ഒരു വിളിയാണത്രെ... മിശിഹാ ഇങ്ങെത്തിയെന്ന്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+