• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...

  • By Desk

ദളിത് ഹര്‍ത്താലിനെതിരെ ലൈവില്‍ പ്രതികരിച്ച് വൈറല്‍ ആയ ആളാണ് പന്തളം ശ്രീജിത്ത്. കടയടപ്പിക്കാന്‍ വരുന്നവരുടെ ഉച്ചി അടിച്ച് പൊട്ടിക്കുമെന്നും മുട്ടുകാല്‍ തല്ലി ഒടിക്കും എന്നൊക്കെ വീരവാദം മുഴക്കിയ പുലിയായിരുന്നു കക്ഷി. ഒടുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിക്കാന്‍ എത്തിയപ്പോള്‍ എലിയായി.

ദളിത് അധിക്ഷേപത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോള്‍ എലിയേക്കാള്‍ ചെറുതായോ എന്നാണ് സംശയം. എന്തായാലും സംഗതി ഹിറ്റ് ആയി. പോലീസ് കൊണ്ടുപോകുമ്പോഴും അദ്ദേഹം അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയാണല്ലോ പ്രകടമാക്കിയത്.

കടയിലെ ലൈറ്റും ഫാനും എല്ലാം ഓഫ് ആക്കാന്‍, ഇത്തരം ഒരു സാഹചര്യത്തില്‍ മറ്റാര്‍ക്ക് സാധിക്കും! എന്തായാലും റിയല്‍ ഫൈറ്റേഴ്‌സിനെക്കൊണ്ട് പൊറുമുട്ടിയ ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് ശ്രീജിത്ത്ജി നല്‍കിയ ആശ്വാസം ചെറുതൊന്നും അല്ല. അതിന്റെ സ്‌നേഹം അവര്‍ ട്രോള്‍ പൊങ്കാലയായി അര്‍പിച്ചുകൊണ്ടിരിക്കുകയാണ്!!!

പേര് പറയാന്‍ പറ്റില്ല

പേര് പറയാന്‍ പറ്റില്ല

കുമ്മനം രാജശേഖരന്‍ ട്രോളുകള്‍ക്ക് ഇരയായി തുടങ്ങിയ കാലം പോലെ ആയിട്ടുണ്ട് ഇപ്പോള്‍. അന്ന് കുമ്മനം എന്ന സ്ഥലപ്പേര് പറയാന്‍ പോലും പലര്‍ക്കും മടിയായിരുന്നു. ഇപ്പോള്‍ പന്തളത്തിന്റെ പേരും ഏതാണ്ട് അങ്ങനെ തന്നെ ആയിട്ടുണ്ട്!

പന്തളം സുധാകരന്‍

പന്തളം സുധാകരന്‍

പന്തളത്തിന്റെ പേരില്‍ ഏറ്റവും പ്രസിദ്ധനായ വ്യക്തി ആരെന്ന് ചോദിച്ചാല്‍ പന്തളം സുധാകരന്‍ എന്ന് തന്നെ പറയേണ്ടി വരും(ജീവിച്ചിരിക്കുന്നവരില്‍). ഇനിയിപ്പോള്‍ സ്വന്തം പേരിന്റെ കൂടെ പന്തളം എന്ന് വയ്ക്കാന്‍ സുധാകരന് പോലും ഇത്തിരി വിഷമമാകും.. അത്രയ്ക്കങ്ങ് നാറ്റിച്ച് കളഞ്ഞില്ലേ....

ഷൂ നക്കല്‍

ഷൂ നക്കല്‍

മുന്‍ ലൈവുകളില്‍ ഒക്കെ പറഞ്ഞതുപോലെ ആണ് കാര്യങ്ങള്‍ എങ്കില്‍ ഇദ്ദേഹം ഇക്കാര്യത്തിലും മിടുക്കനാവാണ് സാധ്യത! എസ്‌ഐയുടെ ഷൂ രാവിലെ ആയപ്പോഴേക്കും തിളങ്ങാന്‍ തുടങ്ങിയിരുന്നു എന്നാണ് കഥ!

അങ്ങനെ ആയോ...

അങ്ങനെ ആയോ...

പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി അധികം വൈകാതെ തന്നെ ശ്രീജിത്ത് ജി പുറത്തിറങ്ങിയല്ലോ... അതിന് പിന്നിലും വല്ല കഥയും ഉണ്ടോ എന്നാണ് ചോദ്യം. മാപ്പും ഷൂസും... എല്ലാം കൂടി ചേര്‍ത്ത് വായിക്കണം എന്നാണ് ട്രോളന്‍ പറയുന്നത്!

ഉണര്‍ന്നാല്‍ മതിയായിരുന്നു

ഉണര്‍ന്നാല്‍ മതിയായിരുന്നു

ഇത്രയും കഷ്ടപ്പെട്ട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടായോ എന്നാണ് സംശയം. അവസാനം കടയും അടപ്പിച്ചു, പോലീസിലും പിടിച്ചുകൊടുത്തു. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഒരു ഹിന്ദു എങ്കിലും ഉണര്‍ന്നാല്‍ മതിയായിരുന്നു!

നല്ല പേര്...

നല്ല പേര്...

ശ്രീജിത്ത് എന്ന പേര് ഇപ്പോള്‍ സംഘികള്‍ക്ക് പോലും നാണക്കേടായിട്ടുണ്ടത്രെ. അതുകൊണ്ട് ശ്രീജിത്ത് എന്ന പേരുള്ള സംഘി പേര് മാറ്റുകയാണെന്ന്... പുതിയ പേര് സുരേന്ദ്രന്‍... തൃപ്തിയായല്ലോ അല്ലേ!

നാട്ടുകാരുടെ കാര്യം

നാട്ടുകാരുടെ കാര്യം

ആദ്യം കുമ്മനം രാജശേഖരന്റെ ട്രോളുകള്‍ കാരണം കുമ്മനം എന്ന നാട്ടുകാര്‍ക്കായിരുന്നു ബുദ്ധിമുട്ട്. ഇപ്പോള്‍ ശ്രീജിത്ത് വന്നതിന് ശേഷം പന്തളംകാര്‍ക്കാണ് ബുദ്ധിമുട്ട്. ആദ്യം കുറച്ച് കാലമേ ഈ ബുദ്ധിമുട്ടുണ്ടാവൂ... അത് കഴിഞ്ഞാല്‍ ശീലമായിക്കോളും. അല്ലെങ്കില്‍ വേറെ എവിടെയെങ്കിലും സ്ഥലവും വീടും വാങ്ങിയാലും മതിയാവും!

തിരിച്ചെത്തി

തിരിച്ചെത്തി

എന്തായാലും ലോക്ക് അപ്പ് വാസം കഴിഞ്ഞ് ശ്രീജിത്ത് തിരിച്ചെത്തിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കില്‍ ഒരു കിടിലന്‍ ഫോട്ടോയും പോസ്റ്റ് ചെയ്തു. ഇനിയിപ്പോള്‍ എന്തൊക്കെ കാണേണ്ടി വരും എന്നാണ് അറിയേണ്ടത്!

വീട് പറയില്ല

വീട് പറയില്ല

ഇനി പന്തളം കാര്‍ കുറച്ച് വെള്ളം കുടിക്കും! പുറത്തെവിടെയെങ്കിലും പോയാല്‍ സ്ഥലപ്പേര് ചോദിച്ചാല്‍ ജില്ലയുടെ പേര് മാത്രം പറഞ്ഞ് നില്‍ക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോഴാണ്!

പന്തളം രാജകുമാരന്‍!

പന്തളം രാജകുമാരന്‍!

ഇത്രയും കാലം സ്വാമി അയ്യപ്പന്‍ ആയിരുന്നു പന്തളം രാജകുമാരന്‍. ഒറ്റ ദിവസം കൊണ്ടല്ലേ എല്ലാം മാറിമറിഞ്ഞത്. ഇനിയിപ്പോള്‍ ശ്രീജിത്ത് രാജകുമാരനെ കാണാന്‍ തീര്‍ത്ഥാടക പ്രവാഹം ആകുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ!

 പടപേടിച്ച് ചെന്നപ്പോള്‍

പടപേടിച്ച് ചെന്നപ്പോള്‍

പുതിയ പഴഞ്ചൊല്ല് വരെ റിലീസ് ആയിട്ടുണ്ട്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം ശ്രീജിത്ത്'... പടയായിരുന്നു ഭേദം എന്ന് ആര്‍ക്കായാലും തോന്നിപ്പോകും!

വിലപോയ ശ്രീജിത്ത്

വിലപോയ ശ്രീജിത്ത്

സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രശസ്തരായ പല ശ്രീജീത്തുമാരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അവരുടെ കാര്യവും കഷ്ടത്തിലായി. പന്തളം ശ്രീജിത്ത് കാരണം വിലപോയ ശ്രീജിത്തുമാര്‍ ഇനി എന്ത് ചെയ്യുമോ ആവോ!

കടപ്പാട് വേണം

കടപ്പാട് വേണം

കുറേ ദിവസങ്ങളായി ട്രോള്‍ ഗ്രൂപ്പുകളില്‍ റിയല്‍ ഫൈറ്റേഴ്‌സിനെ മാത്രമേ കാണാന്‍ ഉള്ളായിരുന്നു. റിയല്‍ ഫൈറ്റേഴ്‌സിന് എതിര്‍പ്പുണ്ടോ, എതിര്‍പ്പില്ലേ എന്ന ട്രോളുകള്‍ കണ്ട് മടുത്തിരിക്കുമ്പോള്‍ ആണ് പന്തളം ശ്രീജിത്ത്ജി വരുന്നത്. ട്രോളന്‍മാര്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു!

ഒറ്റ ദിവസം

ഒറ്റ ദിവസം

പന്തളം എന്ന് കേള്‍ക്കുമ്പോള്‍ മിക്കവര്‍ക്കും സ്വാമി അയ്യപ്പനെ ആയിരുന്നു കഴിഞ്ഞ ദിവസം വരെ ഓര്‍മ വന്നിരുന്നത്. ഒറ്റ ദിവസം കൊണ്ടല്ലേ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ഓര്‍മകളെ മുഴുവന്‍ ശ്രീജിത്ത് ജി തൂത്തെറിഞ്ഞത്... പ്രണാമം പറഞ്ഞാട്ടേ എല്ലാവരും!

മണ്ടത്തരം പറയാന്‍

മണ്ടത്തരം പറയാന്‍

മണ്ടത്തരം പറയാന്‍ സംഘികളെ കഴിഞ്ഞിട്ടേ വേറെ ആളുകളുള്ളൂ എന്നാണ് ട്രോള്‍മാര്‍ പറയുന്നത്. ഒരു മണ്ടത്തരം പറഞ്ഞതിന്റെ പൊങ്കാല മുഴുവന്‍ ഏറ്റുവാങ്ങിയാലും, ഒരു ആഴ്ച കഴിയുമ്പോഴേക്കും അടുത്ത മണ്ടത്തരവും ആയി ആരെങ്കിലും വന്നോളും!

ചിരി നിര്‍ത്താന്‍ പറ്റണ്ടേ...

ചിരി നിര്‍ത്താന്‍ പറ്റണ്ടേ...

ദിവസങ്ങള്‍ക്ക് ശേഷം പന്തളത്തുള്ള ഒരു പ്രമുഖ സ്റ്റുഡിയോയില്‍ സംഭവിച്ചത്...! ചിരിക്കാന്‍ പറയേണ്ട കാര്യമേ ഉണ്ടായിരുന്നില്ല, ഫോട്ടോഗ്രാഫറെ കണ്ടതുമുതല്‍ ചിരി നിര്‍ത്താന്‍ ആയിരുന്നത്രെ ബുദ്ധിമുട്ട്!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

ഹിന്ദുവിന്റെ വാഹനം തടഞ്ഞാല്‍ പഞ്ചായത്ത് വിട്ട് പോവില്ല, കട അടപ്പിക്കാന്‍ വന്നാല്‍ മുട്ടുകാല് തല്ലി ഒടിക്കും... എന്തൊക്കെ ആയിരുന്നു ഡയലോഗുകള്‍. അവസാനം ഹര്‍ത്താലുകാരും പോലീസുകാരും വന്നപ്പോള്‍ ഇതായി സ്ഥിതി!

പേരും മാറ്റിയോ!

പേരും മാറ്റിയോ!

ഈ ട്രോളന്‍മാരുടെ ഒരു കാര്യം ആലോചിച്ച് നോക്കിക്കേ... ശ്രീജിത്ത് പന്തളത്തെ പന്തളം ശശിയാക്കി മാറ്റിയിട്ടുണ്ട്. എന്തായാലും ബിജെപിക്കാരുടെ കൂട്ടത്തില്‍ ഇത്രയും ട്രോള്‍ കിട്ടുന്ന ഒരു പുതുമുഖം വേറെ ഉണ്ടാവില്ലെന്ന് ഉറപ്പാണ്!

ഹൈന്ദവന്‍ ആണെങ്കില്‍ മാത്രം

ഹൈന്ദവന്‍ ആണെങ്കില്‍ മാത്രം

ചാവാന്‍ കിടക്കുകയാണെങ്കിലും ഒരു മുസ്ലീം തരുന്ന വെള്ളം പോലും കുടിക്കില്ലെന്നാണത്രെ ഇദ്ദേഹം മുമ്പൊരിക്കല്‍ കമന്റ് ചെയ്തത്. പോലീസ് സ്‌റ്റേഷനില്‍ ഹിന്ദു പോലീസുകാരെ വരെ തിരഞ്ഞു എന്നാണ് കഥ! അടി വാങ്ങിക്കാന്‍ പോലും ഹിന്ദു വേണം എന്ന് വച്ചാല്‍ എന്ത് ചെയ്യും!

പന്തളം സിംഹം!

പന്തളം സിംഹം!

രാവിലെ ശ്രീജിത്ത്ജിയുടെ ലൈവ് എല്ലാം കണ്ടപ്പോള്‍ പന്തളത്തെ സിംഹം എന്നൊക്കെയാണ് പലരും തട്ടിവിട്ടത്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സിംഹം ഏതോ മടയില്‍ പോയി എന്നാണ് കേട്ടത്. ഷൂ നക്കല്‍ വരെ ഉണ്ടായത്രെ!!!

അവസാനം പറഞ്ഞത്

അവസാനം പറഞ്ഞത്

ഇത്രയും ആത്മാര്‍ത്ഥതയുള്ള സംഘിയെ എന്നല്ല, ഒരു സാധാരണ മനുഷ്യനെ ആണല്ലോ എല്ലാവരും കൂടി ഇങ്ങനെ ട്രോളുന്നത് എന്ന് ആലോചിക്കുമ്പോള്‍ ആണ് വിഷമം. പോലീസ് കൊണ്ടുപോകാന്‍ നേരത്ത് പോലും പറഞ്ഞത് സ്റ്റുഡിയോയിലെ കംപ്യൂട്ടറും ഫാനും ഒക്കെ ഓഫ് ചെയ്യണേ എന്നായിരുന്നില്ലേ!

എല്ലാം ശുഭം

എല്ലാം ശുഭം

ഹര്‍ത്താല്‍ ദിനത്തില്‍ കടതുറക്കും എന്ന് തലേന്നേ വെല്ലുവിളിച്ച ആളായിരുന്നു ശ്രീജിത്ത്. കട തുറന്നു എന്ന് മാത്രമല്ല, ഫേസ്ബുക്കില്‍ ലൈവും വന്നു, വെല്ലുവിളിയും മുഴക്കി... കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും എല്ലാം ശുഭമായി!

എന്തൊക്കെ വേണ്ടിവരും

എന്തൊക്കെ വേണ്ടിവരും

മാപ്പ് എഴുതല്‍, ഷൂ പോളിഷിങ് തുടങ്ങിയവയൊക്കെ ആണല്ലോ സമരമുറകള്‍. അപ്പോള്‍ പിന്നെ സ്‌റ്റേഷനിലേക്ക് ഈ പറയുന്ന സാധനങ്ങള്‍ നിര്‍ബന്ധമായും കൊടുത്തുവിടണം. അല്ലെങ്കില്‍ ആകെ പ്രശ്‌നമായിപ്പോവില്ലേ!

എന്ത് കഷ്ടമാണ്

എന്ത് കഷ്ടമാണ്

ആവേശം ഇത്തിരി കൂടിപ്പോയി... പക്ഷേ, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ... എന്നാലും ആവേശം കൂടി ഓരോന്ന് പറയുമ്പോള്‍ നാട്ടുകാര്‍ കണ്ടം വഴി ഓടിക്കുന്നത് വലിയ കഷ്ടം തന്നെ അല്ലേ!

ഇനി അത് കണ്ടുപിടിക്കണം

ഇനി അത് കണ്ടുപിടിക്കണം

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്തെങ്കിലും തോന്നിവാസം കാണിച്ചാല്‍ ഉടന്‍ വരുന്ന കഥകളുണ്ടല്ലോ... ചിട്ടി തട്ടിപ്പ്, മാനസിക രോഗി, കമ്മി... ഇനി ഈ കക്ഷി ഇതില്‍ ഏതില്‍ പെടും എന്ന് മാത്രം നേതൃത്വം പറഞ്ഞാല്‍ മതി!

നായാടി മുതല്‍ നമ്പൂതിരി വരെ

നായാടി മുതല്‍ നമ്പൂതിരി വരെ

കേരളത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു ഐക്യം എന്നും പറഞ്ഞായിരുന്നല്ലോ പാര്‍ട്ടിയുടെ നടപ്പ്. അതിനിടയില്‍ ആണല്ലോ ഇങ്ങനെ ഒരാള്‍ വന്ന് ദളിത് വിദ്വേഷം പറഞ്ഞത്. അങ്ങനെ വിശാല ഹിന്ദു ഐക്യത്തിന്റെ സ്ഥിതി ഇങ്ങനെ ആയിട്ടുണ്ട്!

ഒരു കളിയും നടക്കില്ല

ഒരു കളിയും നടക്കില്ല

പോലീസ് സ്‌റ്റേഷനില്‍ പോയി തിരിച്ചുവന്നാലും ജീവിക്കണ്ടേ... വെറുതേ എന്തിനാണ് കറന്റ് ബില്ല് കൂട്ടുന്നത്. പിന്നെ, പേപ്പറും പേനയും ഉള്ളിടത്തോളം ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പല്ലേ!

രണ്ടും ഒന്നാണത്രെ

രണ്ടും ഒന്നാണത്രെ

കുമ്മനം രാജശേഖരന്‍ അറിയപ്പെടുന്നത് തന്നെ ഇപ്പോള്‍ കുമ്മനം എന്ന സ്ഥലനാമത്തില്‍ ആണ്. ഇനിയിപ്പോള്‍ ശ്രീജിത്ത് പന്തളം ഇനിമുതല്‍ പന്തളം എന്ന് അറിയപ്പെടുമോ... രണ്ടും കണക്കാണെന്ന് ട്രോളന്‍!

ഹിന്ദുവല്ലെങ്കില്‍

ഹിന്ദുവല്ലെങ്കില്‍

വലിയ കാര്യത്തില്‍ ഫോട്ടോയൊക്കെ എടുത്തു. അപ്പോഴാണ് പേര് പറയുന്നത്. മറ്റൊരു മതക്കാരുടേയും സഹായം തേടാത്ത മനുഷ്യനാണ്. പിന്നെ ഫോട്ടോ എടുത്ത്, അതിന്റെ പൈസ കൊണ്ട് ജീവിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ!

ഇനി ഇതാണോ ആ സിംഹം

ഇനി ഇതാണോ ആ സിംഹം

രാജസേനന്റെ സിനിമയില്‍ പറഞ്ഞതുപോലെ ഉള്ള ഒരു സിംഹം ആയിരുന്നോ ഈ ശ്രീജിത്ത് പന്തളം. എന്തായാലും സോഷ്യല്‍ മീഡിയ ആ സിംഹത്തെ എടുത്ത് തോട്ടില്‍ കളഞ്ഞിട്ടുണ്ട്!

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

English summary
Social Media trolls mocking Sreejith Pandalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X