ഭരണം മാറും, നല്ല കാലം വരും... പാലാരിവട്ടം പാലം പൊളിച്ച് പണിയും! ട്രോളുകള്‍ ഇങ്ങനെ...
പാലാരിവട്ടം പാലം പൊളിച്ചുപണിയാം എന്നാണ് സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു പാലം നിര്‍മിച്ചത് എങ്കിലും ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫ് ഭരണകാലത്താണ്.
ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെയാണ് പാലം നിര്‍മിച്ചത് എന്നാണ് വിദഗ്ധപരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ പാലാരിവട്ടം പാലത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ട്രോളുകള്‍ തന്നെയാണ് പ്രധാനം... ചില ട്രോളുകള്‍ കാണാം...

വിവാദം വേണ്ട... പക്ഷേ
പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഒരു വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പറയുന്നത്. ട്രോളനും പറയുന്നത് അത് തന്നെ, പാലത്തില്‍ വിവാദത്തിന്റെ ആവശ്യമിലല്ല. പക്ഷേ, കമ്പിയും സിമന്റും ആവശ്യമായിരുന്നല്ലോ എന്ന്!

സൃഷ്ടിച്ച അത്ഭുതങ്ങള്‍
പൊതുമരാമത്ത് രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ആളാണ് വികെ ഇബ്രാഹിംകുഞ്ഞ് എന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു... സിമന്റും കമ്പിയും ഇല്ലാതെ ഒരു പാലം തന്നെ പണിതില്ലേ! അതാണത്രെ പ്രധാന അത്ഭുതം!

പൊളിക്കാന്‍ എളുപ്പത്തിന്
പാലത്തില്‍ തകരാര്‍ കണ്ടെത്തിയ സ്ഥിതിയ്ക്ക് പൊളിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് ഇബ്രാഹിംകുഞ്ഞും പറയുന്നത്. പൊളിക്കാനുള്ള എളുപ്പത്തിന് വേണ്ടിയാകും സിമന്റും കമ്പിയും ചേര്‍ക്കാതിരുന്നത് എന്നാണ് ട്രോളന്റെ പരിഹാസം

തകരാറ് കാണില്ലായിരിക്കും
മതഗ്രന്ഥങ്ങളും മറ്റും കൊണ്ടുവരാന്‍ നികുതിയിളവ് ഇല്ല എന്നല്ലാതെ നികുതി അടച്ച് കൊണ്ടുവരാന്‍ അനുമതിയുണ്ടെന്ന് എവിടെയാണ് എഴുതിവച്ചിരിക്കുന്നത് എന്ന് ചോദിച്ച കക്ഷിയാണ്. പാലം പൊളിക്കണമെന്നല്ലാതെ തകരാര്‍ ഉണ്ടെന്ന് എവിടെയാണ് എഴുതിവച്ചിരിക്കുന്നത് എന്നും ചോദിക്കാം...

ഇത് തന്നെ ധാരാളം
പാലാരിവട്ടം പാലം പൊളിക്കാന്‍ വലിയ യന്ത്ര, സാങ്കേതിക സംവിധാനങ്ങളൊന്നും വേണ്ടിവരില്ലത്രെ. കുറച്ച് ഫാനുകള്‍ ഉപയോഗിച്ച് നന്നായി കാറ്റടിപ്പിച്ചാല് തന്നെ പൊളിഞ്ഞുവീഴുമെന്ന്!

അശരീരി
ഭരണം മാറും, നല്ല കാലം വരും എന്നാണല്ലോ യുഡിഎഫ് ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ഇനിയിപ്പോള്‍ അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പാലാരിവട്ടം പാലം വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ തന്നെ പണിയില്ലേ...

നശിപ്പിച്ച്....
ഭരണം മാറും നല്ലകാലം വരും... അതിന്റെ കൂടെ പാലാരിവട്ടം പാലം പുതുക്കിപ്പണിയും എന്ന് കൂട്ടിച്ചേര്‍ത്തത് ആരാണെന്ന് അറിയണമത്രെ. ഇനിയിപ്പോള്‍ അതന്വേഷിച്ച് പോയിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നൊന്നും ചോദിക്കരുത്.

കല്ലങ്ങ് എടുത്തേക്കാം
കല്ലിടുന്നതില്‍ പ്രത്യേക വൈഭവവും താത്പര്യവും ഉള്ള കക്ഷിയാണല്ലോ. പോകുന്ന പോക്കിന് പാലാരിവട്ടം പാലത്തിന് വേണ്ടി ഇട്ട കല്ലുകൂടി അങ്ങ് എടുത്തേക്കാം എന്നാണത്രെ കുഞ്ഞൂഞ്ഞ് നിനയ്ക്കുന്നത്.

പ്രതിപക്ഷത്തിരിക്കുമ്പോഴും
സാധാരണ ഗതിയില്‍ സര്‍ക്കാരിനെതിരെയാണ് അഴിമതി വാര്‍ത്തകള്‍ ഒക്കെ വരാറുള്ളത്. ഇതിപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും അഴിമതി വാര്‍ത്ത തന്നെ. എന്തൊരു കഷ്ടമാണല്ലേ...

ചെലോല്‍ത് റെഡ്യാവൂല്ല
ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല്ല. ന്റേത് റെഡ്യായില്ല എന്ന് പറഞ്ഞതുപോലെ ആണത്രെ ഇബ്രാഹിംകുഞ്ഞിന്റെ കാലത്തുണ്ടാക്കിയ പാലാരിവട്ടം പാലത്തിന്റെ കാര്യം. പാലം റെഡിയായതും ഇല്ല ചീത്തപ്പേര് ബാക്കിയാവുകയും ചെയ്തു.

അത് ഞാനിങ്ങെടുക്കുവാ
പാലം പൊളിക്കുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയും സന്നിഹിതനാകുമത്രെ. എന്തിനാണെന്നല്ലേ... താന്‍ ഇട്ട തറക്കല്ല് തനിക്കുള്ളതാണെന്ന് പറയാന്‍ ആണെന്ന്.

ഇതൊക്കെ എന്ത്...
ഈ പറക്കും തളിക എന്ന സിനിമയില്‍ കൊച്ചിന് ഹനീഫയുടെ മൂക്കിന്റെ പാലം തകര്‍ത്തതിനെ കുറിച്ച് പറയുന്നുണ്ട്. അത് ഇപ്പോഴെങ്ങാനും ആയിരുന്നെങ്കില്‍ ദിലീപും ഹരിശ്രീ അശോകനും ഇങ്ങനെ ഒരു മറുപടി കൊടുത്തേനെ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications