വിസിലടി മാത്രമേ ഉള്ളൂ... ഇനി ആറന്മുള്ള വള്ളംകളിക്ക് കാണാം! തല ധോണിയ്ക്കും സിഎസ്കെയ്ക്കും ട്രോളുകൾ
ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയായിരുന്നു കഴിഞ്ഞ ദിവസം ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് അത്രവലിയ ഒരു സ്കോര്‍ ഒന്നുമായിരുന്നില്ല ഉയര്‍ത്തിയതും.
പറഞ്ഞിട്ടെന്ത് കാര്യം. ടെസ്റ്റ് കളിക്കുന്നത് പോലെ ട്വന്റി-ട്വന്റി കളിച്ചാല്‍ തോല്ക്കാതിരിക്കുമോ. അവസാന ഓവറില്‍ തകര്‍ത്തടിച്ച് ജയിപ്പിക്കാമെന്ന മോഹവും ഇത്തവണ നടന്നില്ല. ധോണിയ്ക്കും സംഘത്തിനും ട്രോളുകളുടെ പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍...

വേദനിപ്പിക്കല്ലേ
പെരിയ വിസില്‍ പോട്ങ്കോ എന്നൊക്കെ തള്ളാന്‍ മാത്രം കൊള്ളാം. വെറുതേ വിസിലടിച്ച് ആ മനുഷ്യനെ വേദനിപ്പിക്കല്ലേ എന്നാണത്രെ ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. ആരാധകരുടെ വിഷമം ആര് കാണുമോ എന്തോ...

അരുതേ...
വിസില്‍ പോടുന്നതും ധോണി ലാസ്റ്റ് ഓവറില്‍ കസറുന്നതും തള്ളിമറിച്ചപ്പോള്‍ ഇങ്ങനെ ഒരു പ്രത്യാഘാതം ഓര്‍ത്തില്ല. അരുതേ... എന്നെ ആ കാപാലികന്മാര്ക്കിട്ടുകൊടുക്കരുതേ...

ഫിനിഷ് ചെയ്തു... പക്ഷേ
കളി മുഴുവന്‍ കാണാന്‍ പറ്റാതെ പോയ സിഎസ്കെ ഫാന്‍സ് ഒക്കെ പ്രതീക്ഷിച്ചത് ഇതായിരുന്നു. സംഗതി ശരിയാണ്, ഫിനിഷിങ് വരെ അവിടെ ഉണ്ടായിരുന്നു. പക്ഷേ, ഏഴ് റണ്‍സിന് തോറ്റുപോയി.

വിസില്‍ മാത്രം
വിസില്‍ അടിക്കാന്‍ മാത്രമേ ഈ ടീമിനെ കൊണ്ടു പറ്റൂ എന്ന സ്ഥിതിയായിട്ടുണ്ടത്രെ. ആരാധകരൊക്കെ കളി കഴിയുമ്പോ വിസില്‍ നീട്ടി അടിച്ചുകൊണ്ടിരിക്കുകയാണെന്ന്!

അതാണ് ധോണി
കളി തോറ്റെങ്കിലെന്താ... ധോണി 47 നോട്ട് ഔട്ട് അല്ലേ. സ്ട്രൈക്ക് റേറ്റ് ആണെങ്കില്ഡ 142 ഉം! ഇങ്ങനെ തോറ്റ് നിന്നിട്ടും ധോണിയെ ന്യായീകരിക്കാനുള്ള ആ സിഎസ്കെ ഫാന്‍സിന്റെ മനസ്സ് ആരും കാണാതെ പോകരുത്.

സൈക്കിള്‍ പോലും...
വമ്പന്‍ താരങ്ങള്‍ ഒന്നും ഇല്ലാത്ത സണ്‍ റസേഴ്സിനോടാണല്ലോ ഇങ്ങനെ തോറ്റുപോയത് എന്നാലോചിക്കുമ്പോള്‍ വല്ലാത്ത വിഷമം വരുന്നുണ്ടത്രെ ചിലര്‍ക്ക്. ഇതിപ്പോള്‍ താരങ്ങളുണ്ട് എന്ന പേര് മാത്രമല്ലേ ഉള്ളു.

അങ്ങനെ പറയല്ലേ...
ഈ കുക്കറിനൊക്കെ വിസില്‍ കണ്ടുപിടിച്ചത് ആരാണോ ആവോ. എന്നാലും അമ്മയൊക്കെ ഇങ്ങനെ പറയാമോ... അതും പൊട്ടിത്തകര്‍ന്ന് നില്ക്കുമ്പോള്...

ഇനി എപ്പോ തുടങ്ങാന്‍
റിക്വയേര്‍ഡ് റണ്‍ റേറ്റ് ആറില്‍ ഒക്കെ നില്ക്കുമ്പോള് ധോണിഭായ്ക്ക് പുച്ഛമാണ്. അതങ്ങനെ കൂടി കൂടി ഒരു നാല്പത് വരെ ഒക്കെ എത്തിയാലേ അങ്ങേര്‍ക്ക് കളിക്കാനുള്ള ഒരു മൂഡ് വരികയുള്ളൂ എന്ന് തോന്നുന്നു...

ഒന്നാം സ്ഥാനത്ത്
മൂന്ന് കളികള്‍ തോറ്റാല്‍ എന്താ... പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തില്ലേ എന്നാണത്രെ സിഎസ്കെ ഫാന്‍സ് ചോദിക്കുന്നത്. ഒന്നാം സ്ഥാനത്ത് തന്നെയാണ്, പക്ഷേ, പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ആണെന്ന് മാത്രം.

ടെസ്റ്റ് ടീമോ
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രകടനം കണ്ടാല്‍ ആര്‍ക്കായാലും അങ്ങനെ തോന്നിപ്പോകും. എന്നാലും ഐപിഎല്‍ ട്വന്റി ട്വന്റിയില്‍ ഇങ്ങനെ കളിക്കാന്‍ ഈ ടീമിന് ആരായിരിക്കും പ്രചോദനം നല്‍കുന്നത്!

കടലിലേക്കാണോ...
ബാറ്റും ബോളും കൊടുത്ത് പ്രാക്ടീസ് ചെയ്യുന്നതിന് പകരം പങ്കായവും കൊടുത്ത് കടലിലേക്കാണോ ഈ ടീമിനെ വിട്ടത് എന്ന് സ്വാഭാവികമായും അവര്‍ ചോദിക്കും. തുഴച്ചില്‍ ഒരു കലയാണെന്ന കാര്യം ആരും മറക്കരുത് പക്ഷേ!

സൗണ്ട് എങ്കിലും
ചെന്നൈയുടെ അവസാന ഓവറുകള്‍ വരെ ഏതാണ്ട് ഇതായിരുന്നു സ്ഥിതി. കളി നടക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയെങ്കിലും ആ ക്രൗഡ് സൗണ്ട് ഒന്ന് ഇട്ടിരുന്നെങ്കില്‍ കൊള്ളാമായിരുന്നെന്ന് തോന്നിയത്രെ...
Recommended Video

വള്ളംകളി
കളി കഴിഞ്ഞ ഉടനെ തന്നെ മറ്റൊരു കളിയ്ക്ക് വിളി വന്നുവത്രെ. അന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത്... ആറന്മുള വള്ളംകളിയ്ക്ക് തുഴയാന്‍ വേണ്ടിയിട്ടായിരുന്നെന്ന്!
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications