പപ്പുവും ഫേക്കുവും ഏപ്രില്‍ഫൂള്‍ തകര്‍ക്കുന്നു
ജീവന്മരണ പോരാട്ടമാണ് പല പാര്‍ട്ടികള്‍ക്കും ലോക്സഭ തിരഞ്ഞെടുപ്പ്. ഭരണം പിടിക്കാന്‍ ബി ജെ പിയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇടയില്‍ തരംഗമാകാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.
എന്നാല്‍ ഈ മത്സരത്തിനിടയിലും ചിരി പടര്‍ത്തുന്ന തിരഞ്ഞെടുപ്പ് സ്പൂഫുകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ താരം. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്, സി പി എം നേതാവ് വി എസ് അച്യുതാനന്ദന്, ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി തുടങ്ങിയവരാണ് സ്പൂഫുകളിലെ നായകര്‍.
അച്ചു എന്നും ഫേക്കു എന്നും പപ്പു എന്നും നായക് എന്നും വിളിപ്പേര് ചുമക്കുന്ന ജനപ്രിയ നേതാക്കളെക്കുറിച്ച് വായിക്കൂ.

ഫേക്കു
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വിളിക്കുന്ന പേരാണ് ഫേക്കു. ഗുജറാത്തിലെ വികസന കഥകള്‍ ഫേക്കാണ് എന്ന് പ്രചരിപ്പിക്കുന്നവരാണ് ഈ പേരിട്ടത് എന്ന് എടുത്തു പറയേണ്ടല്ലോ.

പപ്പു
കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ് പപ്പു. രാഹുലിന്റെ സര്‍വ്വ വിജ്ഞാന കോശമായി പപ്പുപീഡിയ എന്നൊരു വെബ്സൈറ്റ് പോലുമുണ്ട്.

അച്ചു
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് അച്ചു. പ്രായം മാനിച്ച് അച്ചു എന്നും അച്ചുമ്മാന് എന്നും തരം പോലെ വിളിക്കുന്നവരുണ്ട്.

നായക്
49 ദിവസത്തെ ഭരണം വിട്ടെറിഞ്ഞ് ഇറങ്ങിപ്പോയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നായക്. ധര്‍ണയും സമരവും നയിക്കുന്ന നായകാണ് ഓണ്‍ലൈന്‍ കഥകളില്‍ ഏറ്റവും പോപ്പുലര്‍.

ഫേക്കു ഡേ അഥവാ ഏപ്രില്‍ ഫൂള്‍
ഫേസ്ബുക്കും ഗൂഗിള്‍ പ്ലസ്സും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഏപ്രില്‍ ഒന്ന് ഫേക്കു ഡേ ആയിട്ടാണ് ആഘോഷം.

കെജ്രിദിവസ്
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ദിവസം എന്ന അര്‍ഥത്തില്‍ കെജ്രി ദിവസ് ആയി ഏപ്രില്‍ ഒന്ന് ആഘോഷിക്കുന്നവരുമുണ്ട്.

എ കെ 49
നരേന്ദ്രമോദി അരവിന്ദ് കെജ്രിവാളിനെ വിളിച്ച പേരാണ് എ കെ 49. സോഷ്യല്‍ സൈറ്റുകളില്‍ എന്തായാലും ഈ പേര് ഹിറ്റായിരിക്കുകയാണ്
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications