Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍....സര്‍ക്കാര്‍ ഇച്ഛിച്ചതും സുപ്രീം കോടതി വിധിച്ചതും

സുപ്രീം കോടതി വിധിയെപ്പറ്റി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോടതി പറഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ട് വേണം പ്രതികരിക്കാന്‍. അതിന് മുമ്പ് യുഡിഎഫ് യോഗവും കെപിസിസി യോഗവും ഉണ്ട്. പത്രക്കാരോട് പ്രതികരിക്കുന്നതിനേക്കാള്‍ നന്നായിട്ട് അവിടെവച്ച് എല്ലാവരും പ്രതികരിച്ചോളും എന്നതാണ് ഒരു സമാധാനം.

പക്ഷേ ബാറുകള്‍ സെപ്റ്റംബര്‍ 11 ന് അടക്കേണ്ടതില്ലെന്ന് കോടതിയുടെ ഉത്തരവ് ആരെയായിരിക്കും വേദനിപ്പിച്ചിട്ടുണ്ടാവുക. ഒരു പക്ഷേ മദ്യപരായ മക്കളും ഭര്‍ത്താക്കന്‍മാരും ഉള്ള സ്ത്രീകള്‍ നിരാശരായിട്ടുണ്ടാകും. കേരളത്തിലെ മറ്റാരെങ്കിലും ഇതില്‍ ദു:ഖിക്കുന്നുണ്ടാകുമോ...?

Oommen Court

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും ഇക്കാര്യത്തില്‍ ലവലേശം വിഷമിക്കുന്നുണ്ടാവില്ലെന്നുറപ്പാണ്. ബാറുകളുടെ നിലവാരം നോക്കാതെ ലൈസന്‍സ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട കക്ഷിയാണ് മുഖ്യന്‍. ഒടുവുല്‍ സുധീരന് പണികൊടുക്കാന്‍വേണ്ടഡി സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ചത്.

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് പറഞ്ഞായിരുന്നു സുധീരന്‍ പ്രശ്‌നം തുടങ്ങിയത്. സമ്പൂര്‍ണ മദ്യ നിരോധനത്തെക്കുറിച്ച് അപ്പോള്‍ സുധീരന്‍ പോലും ആലോചിച്ചിരുന്നില്ല. ഒടുവില്‍ സുധീരന്‍ പോലും അറിയാതെ സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം ഉമ്മന്‍ ചാണ്ടി നടത്തുകയും ചെയ്തു.

മദ്യ നിരോധനത്തോടെ സര്‍ക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാകും എന്ന് പറയുന്ന കെഎം മാണിക്കും ഈ സുപ്രീം കോടതി വിധിയില്‍ സന്തോഷമേ ഉണ്ടാകൂ. മദ്യം നിരോധിക്കണം എന്നാവശ്യപ്പെടുന്ന മുസ്ലീം ലീഗും മന്ത്രി കുഞ്ഞാലിക്കുട്ടിയും പോലും സംസ്ഥാനത്തിന്റെ ധനസ്ഥിതി ആലോചിച്ച് സമ്പൂര്‍ണ മദ്യ നിരോധനം തെറ്റായിപ്പോയെന്ന രണ്ട് മനസ്സിലാണിപ്പോള്‍...

ബാറ് തുറക്കാനാകും എന്ന് ഉടമകള്‍ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് ഉറപ്പ് നല്‍കിയിരുന്നതായി ചില ദോഷൈകദൃക്കുകള്‍ പ്രചരിപ്പിച്ചിരുന്നു. എന്തായാലും ആ വാക്ക് വെറുതെയായിപ്പോയല്ലോ എന്ന ദു:ഖം കുറച്ച്കാലത്തേക്കെങ്കിലും ഇനി ഉണ്ടാകില്ല. ഏറ്റവും ചുരുങ്ങിയത് സെപ്റ്റംബര്‍ 30 വരെയെങ്കിലും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+