നേരത്തേ മരിച്ചു, ഇപ്പോള്‍ അത്യാസന്ന നിലയില്‍!
മലയാളത്തിന്റെ പ്രിയപ്പെട്ട നടന് കൊച്ചിന് ഹനീഫയെ മൂന്ന് നേരം വീതം തുടര്‍ച്ചയായി മൂന്ന് ദിവസം കൊന്ന ആളുകളാണ് നമ്മള് മലയാളികള്‍. അപ്പോള്‍ പിന്നെ അന്യനാട്ടുകാരനായ യു ആര് അനന്തമൂര്‍ത്തിയോട് എന്തെങ്കിലും ദയ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുണ്ടോ. ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ കഴിയുന്ന അനന്തമൂര്‍ത്തിയെ ഏകദേശം രണ്ടു മണിക്കൂറുകളോളമായി കൊന്നുകൊണ്ടിരിക്കുകയാണ് മലയാളം ചാനലുകളും വെബ്സൈറ്റുകളും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരും.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനന്തമൂര്‍ത്തി ഉച്ചയോടെ മരിച്ചു എന്നായിരുന്നു മലയാളം ചാനലുകളിലെ ഫ്ലാഷും പോര്‍ട്ടലുകളിലെ ബ്രേക്കിംഗ് ന്യൂസും. വാര്‍ത്ത പരന്നതോടെ ഫേസ്ബുക്കിലും അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ തിരക്കായി. നരേന്ദ്ര മോദിക്കെതിരെ എന്തോ പറഞ്ഞയാള്‍ എന്നൊക്കെ മാത്രം കേട്ടറിവുള്ളവര്‍ പോലും അനന്തമൂര്‍ത്തിക്ക് വേണ്ടി പോസ്റ്റുകളിട്ടു തുടങ്ങി.

ഫാസിസ്റ്റ് നേതാവായ നരേന്ദ്ര മോദി ജയിച്ചാല്‍ രാജ്യം വിട്ടുപോകും എന്ന് പറഞ്ഞ ധീരവിപ്ലവകാരിയെ ആണ് അനന്തമൂര്‍ത്തിയുടെ മരണത്തിലൂടെ നഷ്ടമായത് എന്ന തരത്തിലായി അനുശോചന സന്ദേശങ്ങള്‍. താന്‍ രാജ്യം വിട്ടുപോകുന്നില്ല എന്ന് പറഞ്ഞ് അനന്തമൂര്‍ത്തി അന്നേ നിലപാട് തിരുത്തിയിരുന്നു. നാക്ക് പിഴ മൂലം പറഞ്ഞുപോയ കാര്യങ്ങള്‍ താന്‍ അപ്പോഴേ തിരുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നതാണ്. ചാനലുകള്‍ വാര്‍ത്ത പിന്‍വലിക്കുകയും സൈറ്റുകള്‍ വാര്‍ത്ത ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഇപ്പോഴും അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്.
സ്ഥിരീകരിക്കാന്‍ പോലും നില്‍ക്കാതെ വാര്‍ത്തകള്‍ കൊടുക്കാനുള്ള മത്സരബുദ്ധിയാണ് ഇത്തരം ഭീമന് അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കുന്നത്. ഫേസ്ബുക്കില്‍ ഏതോ ഒരു രസികന്‍ പറഞ്ഞ പോലെ ഒരു മണിക്കൂര്‍ മുന്‍പ് മരിച്ചയാളിനെ അര മണിക്കൂര്‍ കഴിഞ്ഞ് അത്യാസന്ന നിലയിലാക്കുകയാണ് നവമാധ്യമങ്ങള്‍ ചെയ്യുന്നത്. കൊച്ചിന് ഹനീഫയും യു ആര് അനന്തമൂര്‍ത്തിയും മറ്റും ചെറിയ ഉദാഹരണങ്ങള്‍ മാത്രം.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications