Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാ ഇപ്പത്തന്നെ യുപിയിലേക്ക് വിട്ടോ...! കേരളത്തിലെ പൊതുപ്രവര്‍ത്തനത്തിൽ ലജ്ജിക്കുന്ന സുരേഷിന് ട്രോൾ

ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആണ് എസ് സുരേഷ്. മുമ്പ് പലപ്പോഴും ട്രോളുകളില്‍ നിറഞ്ഞ് നിന്നിട്ടും ഉണ്ട് ഇദ്ദേഹം. പട്ടാപ്പകല്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ലാഷ് ഓണ്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തതായിരുന്നു അതില്‍ ഒന്ന്.

ഇപ്പോഴിതാ മറ്റൊരു വിഷയത്തിലും എസ് സുരേഷിന്റെ പിറകേ കൂടിയിരിക്കുകയാണ് ട്രോളന്‍മാര്‍. ഇന്ത്യയില്‍ ഏറ്റവും നല്ല നിയമസംവിധാനം ഉത്തര്‍ പ്രദേശില്‍ ആണെന്നാണ് എസ് സുരേഷ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ പറഞ്ഞത്. പൊതുപ്രവര്‍ത്തനം കേരളത്തിലായതില്‍ ലജ്ജിക്കുന്നു എന്ന് വരെ സുരേഷ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ കാത്തുനില്‍ക്കണ്ട, ഇപ്പോള്‍ തന്നെ ഉത്തര്‍ പ്രദേശിലേക്ക് വിട്ടോളൂ എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ട്രോളുകള്‍ കാണാം...

എന്താ പോകാത്തത്

എന്താ പോകാത്തത്

ഉത്തര്‍ പ്രദേശിലേക്ക് പോകാന്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയതായിരുന്നത്രെ. അപ്പോഴാണ് അവിടത്തെ മറ്റ് ചില പ്രശ്‌നങ്ങളെ കുറിച്ച് അറിഞ്ഞത്. അപ്പോള്‍ പിന്നെ ആ സര്‍ട്ടിഫിക്കറ്റ് കൂടി എടുത്ത് പോയേക്കാമെന്ന് വച്ചു!

യുപിയിലെ ആണോ

യുപിയിലെ ആണോ

എന്ത് സാധനം ആണെങ്കിലും കേരളത്തില്‍ നിര്‍മിച്ചതാണെങ്കില്‍ ഒരു താത്പര്യവും ഇല്ല. ഇനിയിപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളതാണെങ്കില്‍ ഒരു നാലഞ്ചെണ്ണം വാങ്ങിയേക്കാം എന്നാണത്രെ!

കുറ്റം മാത്രം

കുറ്റം മാത്രം

ഉത്തര്‍ പ്രദേശിനെ അങ്ങനെ കുറ്റം പറയാന്‍ ഒന്നും പറ്റില്ല. വികസന സൂചികയിലൊക്കെ കേരളത്തേക്കാള്‍ മുകളില്‍ യുപിയാണ്. പിന്നെ ജാതി പ്രശ്‌നങ്ങളിലും...

ഇപ്പോ തന്നെ വിട്ടു

ഇപ്പോ തന്നെ വിട്ടു

ഇനി എന്തായാലും ഉത്തര്‍ പ്രദേശിലേക്ക് പോകാന്‍ വണ്ടിക്കൂലി സംഘടിപ്പിക്കാന്‍ ഒന്നും കാത്തുനില്‍ക്കണ്ട എന്നാണത്രെ ട്രോളന്‍മാര്‍ പറയുന്നത്. ഉടനടി വിട്ടോളാന്‍...

ധൈര്യമായി മാറ്റിക്കോളൂ

ധൈര്യമായി മാറ്റിക്കോളൂ

പൊതുപ്രവര്‍ത്തനം കേരളത്തില്‍ ആയതില്‍ ലജ്ജിക്കുന്നു എന്നല്ലേ പറഞ്ഞത്. അപ്പോള്‍ പിന്നെ പ്രവര്‍ത്തന മേഖല ഉത്തര്‍ പ്രദേശിലേക്ക് മാറ്റിക്കോളൂ

അതാലോചിച്ചപ്പോള്‍

അതാലോചിച്ചപ്പോള്‍

കേരളം വിട്ട് ഉത്തര്‍ പ്രദേശില്‍ സ്ഥിരതാമസം ആക്കിയാലോ എന്ന് വരെ ആലോചിച്ചതാണത്രെ. പിന്നെ സ്ത്രീ സുരക്ഷയുടെ പ്രശ്‌നങ്ങളൊക്കെ ആലോചിച്ചപ്പോള്‍ ആണത്രെ തീരുമാനം മാറ്റിയത്.

അതെന്ത് പ്രവര്‍ത്തനം

അതെന്ത് പ്രവര്‍ത്തനം

പൊതുപ്രവര്‍ത്തനം കേരളത്തില്‍ ആയതില്‍ ലജ്ജിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ക്ക് സംശയം ഇങ്ങനെയാണ്. ഇദ്ദേഹം കേരളത്തില്‍ എന്ത് പൊതുപ്രവര്‍ത്തനം ആണ് നടത്തുന്നത് എന്നാണത്രെ ആ സംശയം!

വിശ്വസിക്കല്ലേ...

വിശ്വസിക്കല്ലേ...

ഇന്ത്യയിലെ ഏറ്റവും നല്ല നിയമസംവിധാനം ഉത്തര്‍ പ്രദേശിലാണെന്ന് പറയുന്നത് കേട്ട് പോയി നോക്കിയതാണത്രെ. എന്തായാലും ഇങ്ങനെയൊക്കെ പറയാമോ എന്നൊരു സംശയം ഇല്ലാതില്ല. ഒരു സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്നതില്‍ എന്ത് കാര്യം.

ബുദ്ധിയുള്ള സംഘി!

ബുദ്ധിയുള്ള സംഘി!

ഇത്രയും ക്രൈം റേറ്റ് ഉള്ള ഉത്തര്‍ പ്രദേശിനെ ഒക്കെ കണ്ടു പഠിക്കണം എന്നൊക്കെ പറയാമോ എന്ന് അറിയാതെ ചോദിച്ചുപോയതാ... അപ്പോള്‍ തന്നെ നല്ല മറുപടിയും കിട്ടി!

അതിന് പറ്റില്ല

അതിന് പറ്റില്ല

ഉത്തര്‍ പ്രദേശ് അത്രയും നല്ല സ്ഥലമാണ് എന്നല്ലേ പറഞ്ഞത്. കേരളത്തില്‍ പൊതുപ്രവര്‍ത്തകനായതില്‍ ലജ്ജയും ഉണ്ട്. അപ്പോള്‍ പിന്നെ കുടുംബ സമേതം അങ്ങോട്ട് പോയിക്കൂടേ...

വഴി പറഞ്ഞുകൊടുക്കൂ...

വഴി പറഞ്ഞുകൊടുക്കൂ...

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ഒന്നേ ചെയ്യാനുള്ളൂ. നേരം ഉത്തര്‍ പ്രദേശിലേക്കുള്ള വഴി അങ്ങ് പറഞ്ഞുകൊടുക്കുക. പറ്റുമെങ്കില്‍ വണ്ടിക്കൂലിയും കൊടുക്കുക!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+