കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്റെ ആദര്‍ശം ആദര്‍ശമല്ലേ...

  • By Soorya Chandran
Google Oneindia Malayalam News

വിഎം സുധീരന്റെ ആദര്‍ശമൊന്നും ഒരു ആദര്‍ശമല്ലത്രെ. പറയുന്നത് മറ്റാരുമല്ല, കോണ്‍ഗ്രസില്‍ എകെ ആന്റണിക്കും വിഎം സുധീരനും ശേഷം ആദര്‍ശ ധീരന്‍ എന്ന പട്ടം ചാര്‍ത്തിക്കിട്ടിയ വിഡി സതീശന്‍. ഹരിത എംഎല്‍, എഐസിസി സെക്രട്ടറി, സുധീരന്റെ വലംകൈ ആകേണ്ട കെപിസിസി വൈസ് പ്രസിഡന്റ്....

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ പക്ഷേ സതീശന്‍ സുധാരനെതിരെയാണ്. ബാര്‍ ലൈസെന്‍സിന്റെ കാര്യത്തില്‍ ആദര്‍ശം പറയുന്ന സുധീരന്‍ എന്താണ് കസ്തൂരി രംഗംന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തിലും അഭിപ്രായം പറയാത്തതെന്നാണ് സതീശന്റെ ചോദ്യം.

VD Satheesan

ഹരിത എംഎല്‍എയും പരിസ്ഥിതി സ്‌നേഹിയും ആയ സതീശന് ദു:ഖം കാണും. പരിസ്ഥിതി വിഷയങ്ങളിലൊന്നും സുധീരന്‍ നേതാവിന് ഇപ്പോള്‍ അത്രക്ക് താത്പര്യമില്ല. എന്നാല്‍ ബാറിന്റെ കാര്യത്തിലാണെങ്കില്‍ ആദര്‍ശത്തിന്റെ അസ്‌ക്യത ഏറേയും. ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ സുധീരന്‍ കാണിക്കുന്നതല്ല ആദര്‍ശമെന്ന് വിഡി സതീശന്‍ തുറന്നടിച്ചിരിക്കുന്നു.

അനുഭവ പരിചയം ഏറെയുള്ള സുധീരന്, അത്രക്കൊന്നും അനുഭവമില്ലാത്ത സതീശന്റെ വക ഉദേശവും ഉണ്ട്. മിഥ്യാ ലോകത്ത് നിന്ന് പൊതു പ്രവര്‍ത്തനം നടത്താമെന്ന് കരുതേണ്ട എന്നാണ് ഉപദേശം. കാര്യം മനസ്സിലായില്ലേ... സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന്.

കോണ്‍ഗ്രസിലെ വിപ്ലവകാരിയായ സതീശന്‍ ഒരു കാര്യം തുറന്നങ്ങ് സമ്മതിച്ചിരിക്കുന്നു. താന്‍ പ്രതിഛായയുടെ തടവറയിലല്ല. ആദര്‍ശം പറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താറും ഇല്ല. എങ്ങനെയുണ്ട് കാര്യങ്ങള്‍. അപ്പോള്‍ ആദര്‍ശത്തിന് വലിയ വിലയൊന്നുമില്ലെന്നങ്ങ് സതീശന്‍ തന്നെ സമ്മതിച്ചോ...?

ഇനി ബാറിന്റെ കാര്യത്തിലേക്ക് വരാം. കേരളത്തില്‍ അടച്ചുപൂട്ടിയ ബാറുകളില്‍ നല്ല ബാറുകളുണ്ടത്രെ. ലൈസന്‍സ് കൊടുത്തവയില്‍ തറ ബാറുകളും( വിഡി സതീശന്‍ പറഞ്ഞതാണ്). ഈ പ്രശ്‌നമാണത്രെ ആത്യന്തികമായി പരിഹരിക്കേണ്ടത്. ബാറ് തുറക്കണം എന്ന് പറയുമ്പോള്‍ താന്‍ മദ്യ ലോബിക്ക് വേണ്ടി പറയുകയാണെന്ന് കരുതരുതെന്ന മുന്‍കൂര്‍ ജാമ്യവും വിഡി സതീശന്‍ എടുക്കുന്നുണ്ട്.

English summary
VD Satheesan against VM Sudheeran in Bar license issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X