കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പനീര്‍ വിജയന്‍, ലക്ഷ്മി നായര്‍ ചിന്നമ്മ... ഞെട്ടിച്ച് വിടി ബല്‍റാം.. കൊന്ന് കൊലവിളിക്കുന്നു!

  • By Kishor
Google Oneindia Malayalam News

ഇവിടത്തെ പനീര്‍ശെല്‍വം രാജിവെച്ചിട്ടില്ലന്നേയുള്ളൂ, ഭരണം ചിന്നമ്മ തന്നെയാണ് - തൃത്താല എം എല്‍ എയായ വി ടി ബല്‍റാം ആരെയാണ് ഉദ്ദേശിച്ചത്. ഇവിടത്തെ പനീര്‍ശെല്‍വം എന്ന് അദ്ദേഹം ആരെയാണ് പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നാണ് പനീര്‍ശെല്‍വം രാജിവെച്ചത്. എങ്കില്‍ ഇവിടെ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.

Read Also: കളി വീണ്ടും മാറി, തമിഴ്‌നാട്ടില്‍ ആന്റി ക്ലൈമാക്‌സ്... ശശികലയല്ല ഭര്‍ത്താവ് നടരാജന്‍ മുഖ്യമന്ത്രി!!!

Read Also: ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവരാണ്, സൂപ്പര്‍സ്റ്റാറുകളുടെ സഹകരണത്തെ കുറിച്ച് ദിലീപ്!

എങ്കില്‍ ആരായിരിക്കണം ചിന്നമ്മ. തമിഴ്‌നാട്ടിലെ ചിന്നമ്മ ശശികലയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തില്‍ എന്തായാലും അങ്ങനെ ഒരു ചിന്നമ്മയില്ല. പക്ഷേ ഉണ്ടെന്ന് തോന്നും വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകള്‍ കണ്ടാല്‍. ശശികലയ്ക്ക് മുന്നില്‍ ഭവ്യനായി നില്‍ക്കുന്ന പനീര്‍ശെല്‍വത്തെ പോലെയാണ് ലക്ഷ്മി നായര്‍ക്ക് മുന്നില്‍ പിണറായി എന്നാണ് ആക്ഷേപം. കൊണ്ടും കൊടുത്തും കമന്റ് ബോക്‌സില്‍ യുദ്ധമാണ്, യുദ്ധം.

ലക്ഷ്മിച്ചിന്നമ്മയോ?

ലക്ഷ്മിച്ചിന്നമ്മയോ?

പിണറായി സെല്‍വത്തിന് രാജിവെച്ച് ലക്ഷ്മിച്ചിന്നമ്മയെ അങ്ങ് മുഖ്യമന്ത്രിയാക്കിക്കൂടെ? അതാ ഇതിനേക്കാള്‍ ഭേദം - വി ടി ബല്‍റാമിന്റെ പോസ്റ്റിന് കീഴെ വന്ന കമന്റുകളില്‍ ഒന്നാണ് ഇത്. ചിന്നമ്മാ... അടി കുഞ്ഞിപെണ്ണമ്മ.. എന്ന ഗാനം ആവശ്യപ്പെടുന്നു പിണറായിയില്‍ നിന്നും ഏതോ ഒരു വിജയന്‍. - എന്ന കളിയാക്കുന്നു മറ്റ് ചിലര്‍. വി ടി യുടെ ഫേസ്ബുക്ക് പോസ്റ്റിന് കിട്ടിയ ബാക്കി പൊങ്കാല കമന്റുകള്‍ കൂടി കാണാം.

സരിതച്ചിന്നമ്മ എവിടെയാണ്?

സരിതച്ചിന്നമ്മ എവിടെയാണ്?

നിന്റെ സരിത ചിന്നമ്മ ഇപ്പോള്‍ എവിടെയാണ്? - ചോദ്യം. കൊടിയേരിയെ സരിത അങ്കിള്‍ എന്നാണു വിളിക്കാറ് അപ്പൊ സരിത ആരുടെ ചിന്നമ്മ ആയാണു വരിക - മറുചോദ്യം. ഈ ചോദ്യം ഉമ്മന്‍ ചാണ്ടിയോടോ തിരുവഞ്ചൂരിനോടോ മറ്റോ ചോദിക്കുകയാവും നല്ലത് - മറുചോദ്യത്തിന് വിശദീകരണം. ചുരുക്കി പറഞ്ഞാല്‍ സരിത നായരും ലക്ഷ്മി നായരും മാത്രമാണ് ചര്‍ച്ചാ കേന്ദ്രങ്ങള്‍.

ബല്‍റാമിന്റെ ക്ലാസ് മറുപടി

ബല്‍റാമിന്റെ ക്ലാസ് മറുപടി

ഒരു ജനപ്രതിനിധി എന്ന നിലയില്‍ കുറച്ചുകൂടി പക്വത കാണിക്കുന്നത് നല്ലതാണു ബ്രദര്‍. - ഉപദേശം ബല്‍റാമിന്. പക്വത കാണിച്ചാല്‍ ലോ അക്കാദമിയും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പ് തരാമോ? - എന്നാണ് ബല്‍റാമിന് ചോദിക്കാനുള്ളത്. ചുമ്മാതങ്ങ് ഏറ്റടുക്കാന്‍ പറ്റില്ലല്ലോ, ജനാധിപത്യമല്ലെ, പ്രൈവറ്റ് കോളേജ് ഏറ്റെടുക്കാന്‍ ഗവണ്മെന്റിനു കഴിയുമോ. ഇതിലെ നിയമവശങ്ങള്‍ പറയാമോ. - എന്ന് ബല്‍റാമിനോട് വെല്ലുവിളി.

സോണിയയും മന്‍മോഹനും

സോണിയയും മന്‍മോഹനും

സോണിയയെ ചിന്നമ്മ എന്നും മന്‍മോഹനെ പനീര്‍ശെല്‍വം എന്നും വിളിച്ച് ബലരാമന്‍ മാത്രകയായി. പണ്ട് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും പോലെ അല്ലെ ബലരാമന്‍ ചേട്ടാ? എന്ന് സോണിയാജിയുടെ പാര്‍ട്ടിക്കാരനായ ബലരാമേട്ടന്‍. അപാരം തന്നെ സേട്ടാ തൊലിക്കട്ടി. രാവിലെ മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലം സ്വപ്നം കണ്ട് എണീറ്റതാണോ ബലരാമേട്ടാ - ബല്‍റാമിന്റെ പോസ്റ്റിനെ സോണിയയും മന്‍മോഹനുമായി കണക്ട് ചെയ്യുകയാണ് ആളുകള്‍.

ഇതിന് ബല്‍റാമിന്റെ മറുപടി

ഇതിന് ബല്‍റാമിന്റെ മറുപടി

എന്റെ ഈ പോസ്റ്റിന് മറുപടി എന്ന നിലക്ക് മന്‍മോഹന്‍ സിംഗിനേയും സോണിയാഗാന്ധിയേയും ഉദാഹരിക്കുന്ന സഖാക്കളോട് ഒറ്റക്കാര്യം മാത്രം പറയട്ടെ, മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടാണ് സോണിയാ ഗാന്ധി. കേരളാ സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ അതിനു തുല്യമോ ആണ് ലക്ഷ്മിച്ചിന്നമ്മ എന്നാണ് നിങ്ങളുടെ വാദമെങ്കില്‍ ഞാന്‍ തോറ്റു. - ഇതാണ് ബല്‍റാമിന് പറയാനുള്ളത്.

രഞ്ജി പണിക്കര്‍ തോല്‍ക്കും

രഞ്ജി പണിക്കര്‍ തോല്‍ക്കും

ഇറ്റലിക്കാരിയായ മദാമ്മയ്ക്ക് വേണ്ടി ഓച്ഛാനിച്ച് നില്‍ക്കുന്ന ബലറാം അടക്കമുള്ള പനനീര്‍ശെല്‍വന്മാര്‍ എമ്പാടുമുള്ള പാര്‍ട്ടിയില്‍ സരിതയ്ക്ക് വേണ്ടി ഉറങ്ങുകയും ഉണരുകയും ചെയ്ത ഉമ്മനും തൃത്താല പ്രധാനമന്ത്രിക്കും സ്വന്തം അനുഭവം തികട്ടി വരുന്നുണ്ടങ്കില്‍ അതിനേ കുറ്റം പറയാന്‍ ആവില്ല. ഊളത്തരത്തില്‍ ജനിച്ച്, ചെറ്റത്തരത്തില്‍ വളര്‍ന്ന്, സരിതയില്‍ ജീവിക്കുന്ന കോണ്‍ഗ്രസ്സിന്റെ പനനീര്‍ശെല്‍വന്മാരെ മാത്രം കണ്ട് പരിചയിച്ച ബല്‍റാമില്‍നിന്നും ഇതിനേക്കേള്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ല. - കമന്റടിച്ച ചങ്ങാതിക്ക് ഒരു സോഡ കൊടുക്കണമെന്ന് മറ്റുള്ളവര്‍.

ബലരാമന്റെ നിലവാരം

ബലരാമന്റെ നിലവാരം

ബലരാമന് ഒരു നിലവാരമുണ്ട് അതില്‍ നിന്ന് മുകളിലോട്ടുള്ള നിലവാരം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു പെരിയമ്മയും ചിന്ന കുളന്തയും ഭരിക്കുന്ന പാര്‍ട്ടിയുടെ എം എല്‍ എ ആയ ബലറാം ജി തന്നെ ഈ വിമര്‍ശനത്തിന് ഏറ്റവും അനുയോജ്യന്‍. ഉമ്മന്‍ചാണ്ടി സരിതയെകൊണ്ട് കേരളം നിയന്ത്രിച്ചപ്പോള്‍ ബലരാമന്‍ പഴം തിന്നുകയായിരുന്നു എന്ന് പറയാന്‍ പറഞ്ഞു. വളരെ തരം താണ പോസ്റ്റ്, പിന്നെ അണികളും തറ ആയത് കൊണ്ട് എന്തായാലും നല്ലണം ലൈക് കിട്ടും - ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

ബല്‍റാമിന്റെ ഒരു മറുപടി കൂടി

ബല്‍റാമിന്റെ ഒരു മറുപടി കൂടി

ഇതിനു മുന്നേ വേറെ ഒരു ചിന്നമ്മ അങ്ങ് എല്ലാവരെയും കൂടി ഭരിച്ചിരുന്നു, കാത്തിരുന്ന് കാണാം എവിടെ ചെന്ന് നില്‍ക്കും എന്ന്, ആരുടെ ഫോട്ടോസ് പുറത്തു വിടും എന്നെല്ലാം. - പോസ്റ്റില്‍ ഒരു കമന്റ്. ഫോട്ടോസിലും വീഡിയോസിലുമുള്ള താത്പര്യം അല്‍പ്പനേരത്തേക്ക് മാറ്റിവെച്ച് സര്‍ക്കാര്‍ നല്‍കിയ ഭൂമി സ്വന്തമാക്കിയതാരെന്നതിന്റെ രേഖകള്‍ അന്വേഷിക്കൂ എന്ന് ബല്‍റാമിന്റെ മറുപടി.

കുറച്ച് ചീപ്പായിപ്പോയി

കുറച്ച് ചീപ്പായിപ്പോയി

അതിനു വേണ്ടിയാണോ മുരളീധരന്റെ സമരം? സരിതാ നായരുടെ സാരിത്തുമ്പില്‍ തൂങ്ങിയാടിയ നിങ്ങളുടെ നേതാക്കന്മാരുടെ അവസ്ഥ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കില്ല. ഇതിനേക്കാള്‍ വല്യേ ചെറ്റത്തരം സരിതയും ചാണ്ടിയും കാണിച്ചപ്പോ ന്യായീകരിച്ച കാഷ്ടങ്ങള്‍ ആണ് ഒരു ഉളുപ്പും ഇല്ലാതെ ഇറങ്ങിയേക്കുന്നത്. പൊതുവെ താങ്കളുടെ സോഷ്യല്‍ മീഡിയ കമന്റുകള്‍ എനിക്കിഷ്ടപ്പെടാറുണ്ടെങ്കിലും ഇത് കുറച്ച് ചീപ്പായിപ്പോയി

പിണറായി കുരുപൊട്ടിക്കുന്നു

പിണറായി കുരുപൊട്ടിക്കുന്നു

ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് സാരിത്തുമ്പില്‍ അല്ല പിടി. അല്ലെങ്കില്‍ സര്‍ക്കാറിനെതിരെ അല്ലാത്ത ഒരു സമരത്തിനെതിരെ പിണറായി എന്തിനാ ഇങ്ങനെ കുരു പൊട്ടിക്കുന്നത്. ചുമ്മാ വള വളാന്ന് പറഞ്ഞിട്ടു കാര്യമില്ല മിസ്റ്റര്‍. തന്നെ പീഡിപ്പിച്ചെന്ന് സരിത പറഞ്ഞത് കേരള മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയേയും, കോണ്‍ഗ്രസ്സ് നേതാക്കന്മാരെയും പറ്റിയാണ്. കുരു പൊട്ടാന്‍ പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയല്ല. സര്‍ സി.പി യുടെ കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി നടരാജപിള്ളയുടെ കുടുംബത്തിനു തിരിച്ച് കൊടുക്കാന്‍ ഈ ഗവണ്‍മെന്റിനു സാധിക്കില്ല എന്നാണു മുഖ്യമന്ത്രി പറഞ്ഞത് - പിണറായിയെ ന്യായീകരിക്കാന്‍ ആളുണ്ട്.

കേരള ചീഫ് മിനിസ്റ്റര്‍ പനീര്‍ശെല്‍വം

കേരള ചീഫ് മിനിസ്റ്റര്‍ പനീര്‍ശെല്‍വം

ഇക്കാര്യം മുന്‍കൂട്ടി കണ്ടാണോ ഇയാളെ കേരള ചീഫ് മിനിസ്റ്റര്‍ പനീര്‍ശെല്‍വം എന്ന് ഏതോ ഒരു കേന്ദ്രമന്ത്രി വിളിച്ചത്. അങ്ങനെ ചിന്നമ്മ സോണിയാജി മന്‍മോഹന്‍ സിംഗിനെ ഡമ്മിയാക്കി കേന്ദ്രം ഭരിച്ചതുകൊണ്ടാണ്... ഇന്ന് പാര്‍ലമെന്റില്‍ വെക്തമായ ഒരു പ്രതിപക്ഷം പോലുമില്ലാതെ കൊങ്ങികള്‍ ഈച്ചയടിച്ചിരിക്കുന്നത്. എന്ന് ചോദിച്ചാല്‍ മറുപടി പ്രഥമ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരുന്നവര്‍ അതുകൊണ്ടാവുമല്ലേ ഒന്‍പതില്‍ ഒതുങ്ങിയത്. - എന്ന മറുചോദ്യമാണ്.

അന്ന് സരിത ഇന്ന് ലക്ഷ്മി

അന്ന് സരിത ഇന്ന് ലക്ഷ്മി

കഴിഞ്ഞ അഞ്ച് വര്‍ഷം താങ്കളുടെ പാര്‍ട്ടിയല്ലേ ഭരിച്ചത് അപ്പോള്‍ എന്ത് കൊണ്ടാണ് ഇത്തരം ഭൂമിയൊന്നും തിരിച്ച് പിടിക്കാന്‍ ശ്രമിക്കാത്തത്, അത് ചെയ്താല്‍ പാറ്റൂര്‍ പോലുള്ള കയ്യേറ്റമൊന്നും നടത്താന്‍ കഴിയില്ലല്ലൊ അല്ലെ? ആരും മോശമല്ല പൊതു ജനം കഴുത അന്ന് സരിത ഇന്ന് ലക്ഷ്മി അത്ര വ്യത്യാസമെ ഞങ്ങള്‍ക്ക് ഈ പാവങ്ങള്‍ക്ക് മനസ്സിലാവുന്നുള്ളൂ - ഒരാള്‍ കാര്യം വളരെ വ്യക്തമായി പറഞ്ഞു.

English summary
VT Balram MLA's Facebook post on O Panneerselvam and Chinnamma irks social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X