സ്ഥാനാര്‍ത്ഥി 'ബാലകൃഷ്ണനാണ്' പ്ലീസ്, യുഡിഎഫിന് വോട്ട് ചെയ്യരുത്... രാജഗോപാലിനെ ട്രോളി വിടി ബല്‍റാം
നിയമസഭയിലെ കന്നിപ്രവേശനം ഓര്‍ക്കുമ്പോ തന്നെ ബിജെപി എംഎല്‍എ രാജഗോപാലിന് കലിവരും. സ്പീക്കര്‍ തിഞ്ഞെടുപ്പില്‍ ഒരു വോട്ട് ചെയ്തതിന് ചില്ലറ ട്രോളൊന്നുമല്ല വാങ്ങിക്കൂട്ടിയത്. ട്രോള്‍ പേടിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിന് നിയമസഭയുടെ പരിസരത്തേക്കേ ഒ രാജഗോപാല്‍ വന്നില്ല.
രാജേട്ടന്‍ നിയമസഭയില്‍ വരാഞ്ഞത് വിടി ബല്‍റാമിന്റെ ട്രോള് കണ്ടാണോ എന്നാണ് സംശയം. പി ശ്രീരാമകൃഷ്ണനെന്ന പേര് നോക്കി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത രാജേട്ടനെ കണക്കിന് പരിസഹിച്ച് ഫേസ്ബുക്കില്‍ വിടി ബല്‍റാം എംഎല്‍എ പോസ്റ്റിട്ടിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ബിജെപി എംഎല്‍എ ശ്രീ ഒ രാജഗോപാലിനോട് പ്രത്യേകം അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആളുടെ പേര് ഐസി 'ബാലകൃഷ്ണന്‍' എന്നാണ്. 'ബാലകൃഷ്ണന്‍' എന്നത് ഇന്‍വര്‍ട്ടര്‍ കോമയിലിട്ട് രാജേട്ടനിട്ട് ഒരു തട്ട് കൊടുത്തിരിക്കുകയാണ് ബല്‍റാം.
ട്രോളും പരാതിയും കേള്‍ക്കാന്‍ ഈ പ്രായത്തിലിന് വയ്യാത്ത് കൊണ്ടാണെന്ന് തോന്നുന്നു രാജഗോപാല്‍ നിയമസഭയുടെ ഏഴയലത്ത് വന്നിട്ടില്ല. കുടുംബപരമായ ചില കാരണങ്ങളാല്‍ എത്താന്‍ പറ്റില്ലെന്നാണ് വിശദീകരണം.
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പി ശ്രീരാമകൃഷ്ണനായിരുന്നു ഒ രാജഗോപാല്‍ വോട്ട് ചെയ്തത്. ശ്രാരാമകൃഷ്ണന്‍ എന്ന പേരില്‍ ദൈവമുണ്ടെന്നും ഐശ്യര്യമുണ്ടെന്നുമായിരുന്നു വോട്ട് ചെയ്തതിന് രാജഗോപാല്‍ നല്‍കിയ വിശദീകരണം. ബിജെപി നേതാക്കളും അണികളും അമര്‍ഷം പ്രകടിപ്പിച്ചപ്പോള്‍ ട്രോളര്‍മാര്‍ക്ക് രാജേട്ടന്റെ പ്രതികരണം ചാകരയായിരുന്നു.












Click it and Unblock the Notifications