Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ബിന്ദു കൃഷ്ണക്ക് എന്ത് പറ്റി

ആരാ ഈ ബിന്ദു കൃഷ്ണ... അറിയില്ലേ, നമ്മുടെ മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ. സ്ത്രീ സുരക്ഷാ മുന്നേറ്റയാത്രയുടെ ക്യാപ്റ്റന്‍....

പക്ഷേ ഇതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. സഖാവ് വിഎസ് അച്യുതാനന്ദനെയും പിന്നെ ഒരു സാധാരണ പോലീസ് ഇന്‍സ്‌പെക്ടറേയും ചീത്ത വിളിച്ചതോടെയാണ് ബിന്ദു കൃഷ്ണയുടെ പ്രശസ്തിയുടെ ഗ്രാഫ് രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത്.

Bindu Krishna

അച്ഛന്റേയോ, അല്ലെങ്കില്‍ മുത്തച്ഛന്റേയോ പ്രായമുള്ള വിഎസിനോട് മഹിളാ കോണ്‍ഗ്രസ് ബിന്ദു കൃഷ്ണ പറഞ്ഞത് പോയി തൂങ്ങി ചാവാനാണ്. കാരണം എന്താന്നല്ലേ, കെകെ രമ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വിഎസ് വന്നില്ലത്രെ.

സര്‍ക്കാരിനെതിരെ സമരം ചെയ്യുമ്പോള്‍ ബിന്ദു കൃഷ്ണയുടെ ആരാധ്യനായ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരെ സമരപ്പന്തലില്‍ എത്തിയതാ. എന്നിട്ടും വരാത്ത വിഎസ്സിനോട് തന്റെ ആത്മരോഷം പ്രകടിപിച്ചതായിരുന്നു ബിന്ദു. പക്ഷേ ഗതികേട് കൊണ്ടാണെന്ന് തോന്നു ഈ പ്രസ്താവനക്ക് അത്ര മൈലേജ് കിട്ടിയില്ലി.

ദിവസമൊന്ന് കഴിഞ്ഞില്ല. കേട് തീര്‍ത്ത് ബിന്ദു കൃഷ്ണ കത്തിക്കയറി. അതും ഒരുപാവം പോലീസുകാരന്റെ നെഞ്ചത്ത്. പ്രസംഗിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തതിനായിരുന്നു പ്രതിഷേധം. തലയില്‍ തൊപ്പി കാണില്ലെന്നായിരുന്നു ഭീഷണി. കോടിയേരി മാറിയതൊന്നും ചില പോലീസുകാര്‍ അറിഞ്ഞിട്ടില്ലെന്നും പറഞ്ഞു.

പിന്നെ എന്തെങ്കിലും പറയുമ്പോള്‍ പുട്ടിന് തേങ്ങപോലെ സിപിഎമ്മിനെ കുറ്റം പറഞ്ഞില്ലെങ്കില്‍ ബിന്ദു കൃഷ്ണക്ക് ഉറക്കം വരില്ല. അതുകൊണ്ട് പിണറായി വിജയനേയും കേരള രക്ഷാ മാര്‍ച്ചിനേയും കൂടി ചേര്‍ത്താണ് ചീത്ത പറഞ്ഞത്. മൈക്ക് ഓഫ് ചെയ്തത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമാണെന്ന് പോലും ബിന്ദു കൃഷ്ണ പറഞ്ഞു കളഞ്ഞു.

എന്തായാലും വിഎസിനെ ചീത്ത പറഞ്ഞതുപോലെ ചീറ്റിപ്പോയില്ല ഇത്. മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ സ്ത്രീ വിദ്വേഷികളായ കേരളത്തിലെ പോലീസുകാര്‍ വെറുതെ ഇരിക്കുമോ... കൊടുത്തു പണി. പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു.

ഈ ബിന്ദു കൃഷ്ണയുടെ കാര്യം പലപ്പോഴും ഇങ്ങനെയാണ്. പണ്ട് ശ്വേതാമേനോന്‍-പീതാംബര കുറുപ്പ് വിവാദത്തിലും ഇടപെട്ട് നന്നായി ചമ്മി പോയതാണ് കക്ഷി. അന്ന് ബിന്ദു ചാനല്‍ ഫ്‌ലോറിലിരുന്ന് പറഞ്ഞത് കേട്ട് ചിരിക്കാന്‍ തുടങ്ങിയ ചിലര്‍ ഇപ്പോഴും ആ ചിരി അവസാനിപ്പിച്ചിട്ടില്ലത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+