Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിനെതിരെ മോദിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'... പുരുഷന്‍മാര്‍ സൂക്ഷിച്ചോ; അതുക്കും മേലെ!!

നോട്ട് നിരോധനത്തിന്‍റെ നിര്‍വ്വഹണം പാളിപ്പോയി എന്ന കാര്യത്തില്‍ സംശയം ഒന്നും ഇല്ല. അപ്പോള്‍ പിന്നെ മറ്റ് കാര്യങ്ങളില്‍ ഇത്തരം ചില തീരുമാനങ്ങള്‍ വന്നാല്‍ എങ്ങനെയുണ്ടാവും!!!

കള്ളപ്പണവും കള്ളനോട്ടും അവസാനിപ്പിക്കാന്‍ നരേന്ദ്ര മോദി നത്തിയ സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ജനങ്ങള്‍. കുറ്റം പറയരുതല്ലോ... ഒട്ടുമുക്ക ജനങ്ങളും ഇപ്പോള്‍ ചെലവ് ചുരുക്കല്‍, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.

ആവശ്യമില്ലാത്ത ഒരു സാധനം പോലും വെറുതേ വാങ്ങില്ല. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും പൈസ ഇല്ലാത്തപ്പോഴാണ് അനാവശ്യ സാധനങ്ങള്‍. മൊത്തത്തില്‍ ഒരു മാന്ദ്യമാണ്- പക്ഷേ ആ മാന്ദ്യമൊന്നും ബാങ്കുകള്‍ക്ക് മുന്നിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും ഇല്ല കേട്ടോ!!!

എന്തൊക്കെ വന്നാലും അതിര്‍ത്തിയിലെ സൈനികരേയും പൂജനീയ മന്ത്രിജീയേയും പുകഴ്ത്തുന്ന വാഴ്ത്ത് സംഘങ്ങള്‍ക്ക് ഒരു കുറവും ഇല്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും മാത്രം അല്ലല്ലോ പ്രശ്‌നം... ബലാത്സംഗവും വിവാഹ മോചനങ്ങളും ഗാര്‍ഹിക പീഡനങ്ങളും ഒക്കെ ഇല്ലേ... അപ്പോള്‍ പിന്നെ അത്തരം കാര്യങ്ങളിലും ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ കൂടി വന്നാല്‍ എങ്ങനെയുണ്ടാവും!!!!

ബലാത്സംഗം

ബലാത്സംഗം

ദില്ലി കൂട്ട ബലാത്സംഗവാര്‍ത്ത പുറത്ത് വന്ന സമയത്തായിരുന്നു രാജ്യം ഒന്നടങ്കം ബലാത്സംഗത്തിനെതിരെ രംഗത്ത് വന്നത്. ആ പാവം പെണ്‍കുട്ടി മരിച്ചുപോയി... പ്രതിഷേധം ആളിക്കത്തിക്കാന്‍ മെഴുകുതിരിയുമായി തെരുവിലിറങ്ങിയവരെ പിന്നെ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ബലാത്സംഗം രാജ്യം നേരിടുന്ന വലിയ പ്രശ്‌നമായതിനാല്‍ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് അതിന്റെ നേര്‍ക്കായിക്കോട്ടെ. അതും നോട്ട് നിരോധനത്തിന്റെ മാതൃകയിലായാല്‍ ഭേഷായിരിക്കും.

ന്യൂനപക്ഷത്തെ പിടിക്കാന്‍

ന്യൂനപക്ഷത്തെ പിടിക്കാന്‍

വെറും 15 ശതമാനം വരുന്ന കള്ളപ്പണക്കാരെ പിടികൂടാന്‍ 85 ശതമാനം ജനത്തിന്റെ പണവും വാങ്ങി ബാങ്കിലീടിച്ചതുപോലെ തന്നെ ആകണം ഇതിലും കാര്യങ്ങള്‍. അഞ്ച് ശതമാനം പോലും വരാത്ത ബലാത്സംഗവീരന്‍മാരെ പിടിക്കാന്‍ രാജ്യത്തെ എല്ലാ പുരുഷന്‍മാരേയും വെളിച്ചത്ത് കൊണ്ടുവരണം.

എലിയെ പേടിച്ച്

എലിയെ പേടിച്ച്

ബാക്കിയുള്ള 95 ശതമാനത്തില്‍ എത്ര പേര്‍ ഭാവിയില്‍ ബലാത്സംഗം ചെയ്യും എന്ന് അറിയില്ലല്ലോ. അപ്പോള്‍ പിന്നെ എല്ലാത്തിനേയും അങ്ങ് വന്ധ്യം കരിച്ചാലോ എന്ന് പോലും ചില സന്ദേഹികള്‍ പറയാനിടയുണ്ടെന്നാണ് കേള്‍വി.

റോഡ് നന്നാകാന്‍

റോഡ് നന്നാകാന്‍

രാജ്യത്തെ റോഡുകളെല്ലാം ആകെ നാശകോശമായി കിടക്കുകയാണല്ലോ. അപ്പോള്‍ പിന്നെ അതിനെ രക്ഷിക്കാനും വേണ്ടേ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... നിര്‍ബന്ധമായും വേണം.

ആരാണ് കാരണക്കാര്‍

ആരാണ് കാരണക്കാര്‍

റോഡുകള്‍ നാശമാകാനുള്ള കാരണം വാഹനങ്ങളാണല്ലോ. അപ്പോള്‍ പിന്നെ വാഹനങ്ങള്‍ മുഴുവനും അങ്ങ് നിരോധിച്ചാല്‍ റോഡുകള്‍ പിന്നെ നാശമാവില്ലല്ലോ!!!

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം

ദാരിദ്ര്യം ആണ് രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്ന്. ഇത് പരിഹരിക്കാനും മാര്‍ഗ്ഗമുണ്ട്. രാജ്യത്തെ ദരിദ്രരെ മുഴുവന്‍ ഒറ്റ ദിവസം കൊണ്ട് അസാധുവാക്കിയാല്‍ മതി. അത് എങ്ങനെയെന്ന് മാത്രം ചോദിക്കരുത്.

വര്‍ഗ്ഗീയത

വര്‍ഗ്ഗീയത

കള്ളപ്പണം പോലെ തന്നെ വലിയ പ്രതിസന്ധിയാണല്ലോ വര്‍ഗ്ഗീയത. അതിനേയും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അതിനും ഉണ്ട് എളുപ്പവഴി- വര്‍ഗ്ഗീയത ഉണ്ടാക്കുന്നവര്‍ എന്ന് പറയപ്പെടുന്നവരെയൊക്കെ ഒറ്റ ദിവസം കൊണ്ടങ്ങ് അസാധുവാക്കി കളയാം. അസാധുവായാല്‍ പിന്നെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ!!!

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

യുവത്വത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മ. അതിന് പരിഹാരം തൊഴിലുണ്ടാക്കുകയാണോ? ഏയ്... അതൊക്കെ വലിയ ബുദ്ധിമുട്ടായിരിക്കും. നമുക്ക് തൊഴിലില്ലാത്തവരെ എല്ലാം ഒരു അര്‍ദ്ധ രാത്രികൊണ്ട് അസാധുവാക്കിക്കളയാം

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനങ്ങള്‍ ദിനം പ്രതിക കൂടിവരികയല്ലേ... അപ്പോള്‍ അതും പരിഹരിക്കേണ്ടതില്ലേ... അതിന് വളരെ എളുപ്പമുള്ള ഒരു മാര്‍ഗ്ഗമുണ്ട്. വിവാഹങ്ങളെല്ലാം നിരോധിക്കുക. അപ്പോള്‍ പിന്നെ ഗാര്‍ഹിക പീഡനങ്ങള്‍ കുറയുമല്ലോ... ജനസംഖ്യാ വര്‍ദ്ധനയും ഇല്ലാതാക്കാം!!!

തയ്യാറെടുപ്പ് വേണം

തയ്യാറെടുപ്പ് വേണം

വലിയ പദ്ധതിയൊക്കെ തയ്യാറാക്കിയിട്ട് വേണേ ഇമ്മാതിരി കാര്യങ്ങളൊക്കെ ചെയ്യാന്‍. നോട്ട് നിരോധനത്തില്‍ ചെയ്തതുപോലെ തന്നെ മതി. ഒരു പത്ത് മാസം മുമ്പെങ്കിലും ആസൂത്രണം തുടങ്ങണം. അത് വേണമെങ്കില്‍ പറഞ്ഞ് 12 മാസം ആക്കിക്കാവുന്നതേയുള്ളൂ!!!

(ഇതൊരു ആക്ഷേപഹാസ്യ ലേഖനമാണ്. വാർത്തയാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+