Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം വന്നാല്‍....

ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ തുടങ്ങിയ പ്രശ്‌നമാണ്. അതിപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം എന്ന നിര്‍ദ്ദേശം വരെ എത്തിയിരിക്കുന്നു.

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് പറഞ്ഞ സുധീരനോ, ലൈസന്‍സ് നല്‍കണം എന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയോ ഇത് കണ്ട് നിന്നിരുന്നു മുസ്ലീം ലീഗോ, കേരള കോണ്‍ഗ്രസോ പോലും ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടേ ഉണ്ടായിരിക്കില്ല.

കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം വന്നാല്‍ എന്തൊക്കെ സംഭവിക്കും....

സമ്പദ് വ്യവസ്ഥ തകരും

സമ്പദ് വ്യവസ്ഥ തകരും

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മദ്യ വില്‍പനയും അത് വഴിയുള്ള നികുതിയും. ബീവറേജസ് കോര്‍പ്പറേഷനുകള്‍ വഴി ശതകോടികളുടെ മദ്യമാണ് എല്ലാ വര്‍ഷവും വില്‍ക്കുന്നത്.

സിപിഎം സമരം തുടങ്ങും

സിപിഎം സമരം തുടങ്ങും

പണ്ട് ചാരായം നിരോധിച്ചപ്പോള്‍ സമരം ചെയ്തതുപോലെ കേരളത്തിലെ സിപിഎമ്മുകാര്‍ ശക്തമായ സമരം തുടങ്ങും. തൊഴിലാളികളെ പുനരധിവസിപ്പിക്കണം എന്ന് പറഞ്ഞായിരിക്കും സമരം.

വ്യാജമദ്യം ഒഴുകും

വ്യാജമദ്യം ഒഴുകും

സര്‍ക്കാരിന്റെ മുദ്രയുള്ള മദ്യം കിട്ടാതെ വന്നാല്‍ വ്യാദമദ്യം ഒഴുകമെന്നുറപ്പ്. കള്ളവാറ്റ് കേന്ദ്രങ്ങള്‍ കുടില്‍ വ്യവസായം പോലെ ഉയര്‍ന്നുവരും.

ആണുങ്ങളുടെ ക്യൂ കാണില്ല

ആണുങ്ങളുടെ ക്യൂ കാണില്ല

അച്ചടക്കത്തോടെ പുരുഷന്‍മാര്‍ വരിയില്‍ നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകും.

മദ്യക്കടത്ത് സ്റ്റാറ്റസ്സുള്ള ജോലിയാകും

മദ്യക്കടത്ത് സ്റ്റാറ്റസ്സുള്ള ജോലിയാകും

പണ്ട് കള്ളക്കടത്താണ് തൊഴില്‍ എന്ന് പറയാന്‍ ആളുകള്‍ക്ക് മടിയുണ്ടായിരുന്നില്ലത്രെ. മദ്യം നിരോധിച്ചാല്‍ നല്ല സ്റ്റാറ്റസ്സുള്ള തൊഴിലാകും മദ്യക്കടത്തും കള്ളവാറ്റും.

കല്യാണത്തിനും മരണത്തിനും ആളുണ്ടാകില്ല

കല്യാണത്തിനും മരണത്തിനും ആളുണ്ടാകില്ല

കള്ളില്ലാതെ എന്ത് കല്യാണം, മരണം എന്നാണ് ഇപ്പോള്‍ മലയാളികള്‍ ചോദിക്കുന്നത്. മദ്യം നിരോധിച്ചാല്‍ കല്യാണ വീടും മരണ വീടും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകും.

ബാറുകള്‍ സ്‌കൂളുകളാകുമോ

ബാറുകള്‍ സ്‌കൂളുകളാകുമോ

കള്ള് കച്ചവടം കഴിഞ്ഞാല്‍ ഏറ്റവും ലാഭമുള്ളത് വിദ്യാഭ്യാസക്കച്ചവടമാണത്രെ. മദ്യം നിരോധിച്ചാല്‍ പിന്നെ ബാറുകളൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റേണ്ടി വരും(ലാഭം കിട്ടണമല്ലോ).

തിരഞ്ഞെടുപ്പ് ചെലവ് കുറയും

തിരഞ്ഞെടുപ്പ് ചെലവ് കുറയും

തിരഞ്ഞെടുപ്പിനും പാര്‍ട്ടികളുടെ പരിപാടികള്‍ക്കുമെല്ലാം ഏറ്റവും ്അധികം തുക പിരിഞ്ഞുകിട്ടുക ബാറുടമകളില്‍ നിന്നും മദ്യരാജാക്കന്‍മാരില്‍ നിന്നുമാണ്. അത് നിലച്ചാല്‍ തിരഞ്ഞെടുപ്പ് ചെലവ് സ്വാഭാവികമായും ചുരുങ്ങിക്കോളും

ഹര്‍ത്താലുകള്‍ വിജയിക്കില്ല

ഹര്‍ത്താലുകള്‍ വിജയിക്കില്ല

ആരെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ ആണുങ്ങള്‍. കളളും കോഴിയുമായി ആഘോഷിക്കാമല്ലോ... മദ്യം നിരോധിച്ചാല്‍ പിന്നെ വെറുതെ വീട്ടിലിരിക്കാന്‍ ആളെ കിട്ടുമോ...

കരിദിനം ആചരിക്കും

കരിദിനം ആചരിക്കും

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്ന ദിവസം അസംഘടിതരായ മദ്യപര്‍ ഒറ്റക്കെട്ടായി രംഗത്തെത്തുകയും കരിദിനം ആചരിക്കും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

മല്യയും വെള്ളാപ്പള്ളിയും

മല്യയും വെള്ളാപ്പള്ളിയും

വിജയ് മല്യയും വെള്ളാപ്പള്ളി നടേശനും കള്ള് കച്ചവടം നിര്‍ത്തേണ്ടി വരും. വെള്ളാപ്പള്ളി മൈക്രോ ഫിനാന്‍സും മല്യ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ്സിന്റെ ഐപിഎല്‍ ടീമും ആയി നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+