മോഹൻലാൽ എന്ന ഹിന്ദുവിന്റെ നെഞ്ച് ചവിട്ടിപ്പൊട്ടിക്കുന്ന മമ്മൂട്ടി എന്ന കോയ.. ഉണരൂ ഹിന്ദുക്കളേ ഉണരൂ!!

  • By: Kishor
Subscribe to Oneindia Malayalam

ഹിന്ദുവിന്റെ നെഞ്ചുചവിട്ടി പൊളിക്കുന്ന ഈ കോയയെ അറസ്റ്റ് ചെയ്യുക - യു എം മുഖ്താറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. സംഗതി നല്ല ഒന്നാന്തരം സർക്കാസമാണ്. എന്നാൽ എന്താണ് മുഖ്താറിനെയും അത് പോലെ പലരെയും കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇടീക്കുന്നത്.

ഈ ചോദ്യത്തിൻറെ ഉത്തരമാകട്ടെ അത്രക്ക് നിർദോഷമല്ല താനും. അതെന്താണെന്ന് ആലോചിച്ച് പോയാൽ കയ്യിൽ കിട്ടുന്ന വിഷം ഏതാണ് ഇത്രയും വരും, കണ്ടുനോക്കൂ ഈ വാട്സ് ആപ്പ് ഫോർവേർഡ്. മലയാളത്തിൻറെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ആണ് ഇവിടെയും താരങ്ങൾ.

വെട്ടിയൊട്ടിച്ച ചിത്രം

വെട്ടിയൊട്ടിച്ച ചിത്രം

2008ല്‍ പുറത്തിറങ്ങിയ രൗദ്രം എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗമാണ് വാട്സ് ആപ്പ് ഫോര്‍വേഡില്‍ കാണുന്നത്. ഇന്‍സ്പെക്ടര്‍ ജലപാലനായി വേഷമിട്ട ജയനെ മമ്മൂട്ടി ചവിട്ടുന്നതാണ് രംഗം. ജയനെ അത്രയധികം ആര്‍ക്കും പരിചയം ഇല്ലാത്തത് കൊണ്ടോ ആവോ ജയന്‍റ തല വെട്ടി മോഹന്‍ലാലിനെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഒരു സന്ദേശവുമുണ്ട്

ഒരു സന്ദേശവുമുണ്ട്

കേരളത്തില്‍ നിന്നുള്ള ഈ ദൃശ്യം കണ്ട് ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ സനാതന ധര്‍മത്തെ ഓര്‍ത്ത് കരയണം എന്നാണ് ഈ ചിത്രത്തിനൊപ്പമുള്ള സന്ദേശം. ഒരു മുസ്ലിം ഒരു ഹിന്ദുവിനെ നെഞ്ചില്‍ ചവിട്ടുന്നു. ആര്‍ എസ് എസ് കാര്യകര്‍ത്താവ് രഹസ്യമായി പകര്‍ത്തിയ ചിത്രം എന്നാണ് പറയുന്നത്.

സേവ് കേരള

സേവ് കേരള

ഈ വീഡിയോ എല്ലാവരും പരക്കെ ഷെയര്‍ ചെയ്യണമെന്നും കേരളത്തെ രക്ഷിക്കണം എന്നുമാണ് ഹിന്ദു ഖതരേ മേ ഹേ എന്ന എന്ന ഗ്രൂപ്പിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം. ഒരു പക്ഷേ ഇത് എഡിറ്റ് ചെയ്ത് സ്പൂഫ് ആയി ആരെങ്കിലും പ്രചരിപ്പിക്കുന്നത് ആകാനും സാധ്യതയുണ്ട്.

സംഭവിച്ചുകൂടായ്കയും ഇല്ല

സംഭവിച്ചുകൂടായ്കയും ഇല്ല

എന്നാല്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഇത്തരമൊരു സന്ദേശം ശരിക്കും പ്രചരിക്കില്ല എന്നും പറയാന്‍ പറ്റില്ല. കാരണം കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ഉള്‍പ്പെടെ, ഉത്തരേന്ത്യയില്‍ കേരളത്തിലെ കാര്യങ്ങള്‍ തെറ്റായി പ്രചരിക്കപ്പെടുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്.

വിശ്വസിക്കാന്‍ ആളുണ്ടാകും

വിശ്വസിക്കാന്‍ ആളുണ്ടാകും

ഇത് സ്പൂഫ് ആവും. എന്നാല്‍ ഇതുപോലെ സിനിമയിലെ സീൻ ആണ് എംപി അടക്കമുള്ള ബിജെപി നേതാക്കൾ ഷെയർ ചെയ്തത്. അതിനാൽ ഇതു വിശ്വസിക്കുന്ന സംഘികളും ഉണ്ടാവും - രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും മറ്റും ഇല്ലാത്ത കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്ന ആരോപണവും ഇങ്ങനെ ഒരു കണ്‍ക്ലൂഷനില്‍ എത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.

ചത്തത് കീചകനെങ്കില്‍

ചത്തത് കീചകനെങ്കില്‍

ഇതൊക്കെ പടച്ചു വിടുന്നത് നല്ല ഒന്നാന്തരം മലയാളി സംഘി മക്കളാണ്. എന്റെ നാട്ടിലൊക്കെ ആര്‍ എസ് എസ് ശാഖ പ്രമുഖർ എല്ലാം മലയാളികൾ ആണ്. അവരാണ് നാട്ടിൽ ആര്‍ എസ് എസും വി എച്ച് പിയും ഒക്കെ തുടങ്ങി വിഷം കുത്തി വെച്ചത്. ഞാൻ കണ്ടതിൽ വെച് ഏറ്റവും വിഷമുള്ള സംഘികൾ മലയാളികൾ ആണ് - ഈ വീഡിയോയ്ക്ക് പിന്നിലും സംഘികളാണെന്നാണ് വെപ്പ്.

English summary
Whats App forward with Mammootty and Mohanlal image hits social media.
Please Wait while comments are loading...