രണ്ട് മന്ത്രിമാരാണ് ആ ധൈര്യം കാണിച്ചത്; രണ്ടുപേരും 'വീണു', രണ്ടാം പിണറായി സര്‍ക്കാരില്‍ ആര്?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തി. പിണറായി വിജയന്‍ തന്നെ വീണ്ടും മുഖ്യമന്ത്രി കസേരയില്‍. മന്ത്രിസഭയില്‍ ഭൂരിഭാഗം പേരും പുതുമുഖങ്ങള്‍. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ ഏറെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. 13 നമ്പറിലുള്ള കാര്‍ ആര്‍ക്ക് കിട്ടും. 'ലക്ഷണംകെട്ട' നമ്പര്‍ എന്നാണ് 13നെ കുറിച്ച് അധികാര ഇടനാഴികളെ സംസാരം. നേരത്തെ ധൈര്യത്തില്‍ ഈ നമ്പര്‍ ഏറ്റെടുത്തവര്‍ക്ക് എന്ത് സംഭവിച്ചു. സംശയങ്ങളാല്‍ വന്നുചേരുന്നതാണ് അന്ധവിശ്വാസം. അതിലും ചില സംശയങ്ങളുണ്ടോ....?
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

ആരും ഏറ്റെടുക്കില്ല
ഓരോ മന്ത്രിമാര്‍ക്കും ഓരോ വാഹനങ്ങളുണ്ടാകും. വാഹനങ്ങള്‍ക്ക് പ്രത്യേകം നമ്പറും. ഒന്നാം നമ്പര്‍ മുഖ്യമന്ത്രിക്ക് തന്നെ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മറ്റു മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പര്‍ തീരുമാനിക്കുക. സാധാരണ 13 നമ്പര്‍ വാഹനം ആരും എടുക്കാറില്ല. ഭയമാണോ എന്ന് ചോദിച്ചാല്‍ മറുപടി പുഞ്ചിരിയിലൊതുക്കും.

രണ്ടു പേര്‍ രംഗത്തുവന്നു
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ മിക്കവരും 13 നമ്പര്‍ കാര്‍ സ്വീകരിരിക്കാറില്ലത്രെ. ദൃഢപ്രതിജ്ഞ ചെയ്തവരിലുമുണ്ട് 13 പേടിയുള്ളവര്‍. എന്നാല്‍ ഏറ്റവും അടുത്ത കാലത്ത് രണ്ടു സിപിഎം മന്ത്രിമാര്‍ 13 നമ്പര്‍ കാര്‍ ഉപയോഗിച്ചു. ഒരാള്‍ ചോദിച്ചുവാങ്ങി. ആരാണവര്‍.

പ്രധാന വകുപ്പുകള്‍
എംഎ ബേബിയും തോമസ് ഐസകുമാണ് ധൈര്യ സമേതം 13 നമ്പര്‍ കാര്‍ ഏറ്റെടുത്തത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ വകുപ്പായിരുന്നു എംഎ ബേബിക്ക്. പിണറായി സര്‍ക്കാരില്‍ ധനവകുപ്പാണ് തോമസ് ഐസക് കൈകാര്യം ചെയ്തത്.

ചോദിച്ചുവാങ്ങി ഐസക്
എംഎ ബേബി കാര്‍ സാധാരണ പോലെ ഏറ്റെടുത്തതാണ്. എന്നാല്‍ തോമസ് ഐസകിന്റെ കാര്യം അങ്ങനെയായിരുന്നില്ല. അദ്ദേഹം 13 ചോദിച്ചുവാങ്ങുകയായിരുന്നു. കൂടാതെ മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തു. രാശിയില്ലാത്ത വീട് എന്ന് പേരുണ്ട് ഈ ബംഗ്ലാവിന്.

എങ്കിലും ചില സംശയം
എംഎ ബേബി പിന്നീട് തിരഞ്ഞെടുപ്പ് രംഗത്ത് ശോഭിച്ചിട്ടില്ല. ലോക്‌സഭയിലേക്ക് കൊല്ലം മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും തോറ്റു. തോമസ് ഐസക് ഇത്തവണ മല്‍സര രംഗത്തുണ്ടായിരുന്നില്ല. ഇതെല്ലാം 13ന്റെ പ്രശ്‌നമാണെന്ന് അടക്കം പറയുന്നവരുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്ന തീരുമാനത്തെ തുടര്‍ന്നാണ് ഐസകിനെ മാറ്റിയത് എന്നറിയുന്നവരിലും ചില സംശയം!!

ആര്‍ക്കാണ് ധൈര്യം
ഈശ്വര വിശ്വാസമില്ലാത്തവര്‍ പോലും 13നെ പേടിക്കുന്നു എന്നാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ പറയുന്നത്. ഇത്തവണ ആര്‍ക്കാണ് നമ്പര്‍ 13 കാര്‍ കിട്ടുക. അല്ലെങ്കില്‍ ആരാണ് ഈ നമ്പര്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുക. രസകരമായ ചില കാര്യങ്ങള്‍ മാത്രമാണിതെല്ലാം. പൊതുജനത്തെ ബാധിക്കുന്ന ഒന്നും ഇതിലില്ല.

13 നമ്പര്‍ ഇല്ല
ടൂറിസം വകുപ്പ് അറ്റകുറ്റ പണി നടത്തി കുറേ കാറുകള്‍ പൊതുഭരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 13 നമ്പര്‍ ഇല്ല എന്നതാണ് മറ്റൊരു വിവരം. 129 കാറുകളാണ് ടൂറിസം വകുപ്പിന്റെ പക്കലുള്ളത്. മന്ത്രിമാരുടെ കാര്‍ വാങ്ങിയിട്ട് ഏറെ കാലമായിട്ടില്ല. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം കിലോമീറ്റര്‍ ഒടിയാല്‍ കാര്‍ മാറ്റും. അല്ലെങ്കില്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications