അമ്മ വിവാദവും ഇന്ത്യാവിഷന് പ്രതിസന്ധിയും
പണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ദിനോസറുകളും ഉണ്ടാകുന്നതിന് മുന്‍പ് ചാത്തന്മാരുടെയും കുട്ടിദൈവങ്ങളുടെയും പേരില്‍ പ്രചരിച്ചിരുന്ന ഒരു പരസ്യമുണ്ടായിരുന്നു. ഈ സന്ദേശം നിങ്ങള്‍ പത്ത് പേര്‍ക്ക് അയക്കുക. നിങ്ങള്‍ക്ക് നല്ലത് വരും. ഈ സന്ദേശം അയച്ച താമരശേരി ബിനുവിന് ആയിരം രൂപയുടെ ലോട്ടറിയടിച്ചു, ഈ സന്ദേശം അവഗണിച്ച വടകര ശാലിനിക്ക് കോളേജില്‍ പോകാനുള്ള ബസ് മിസായി എന്നിങ്ങനെ. ഇതിന്റെ ഒരു ഹൈടെക് രൂപം നോക്കൂ, അതും ഫേസ്ബുക്കില്‍.
വെറും ആള്‍ദൈവമല്ല, അമ്മദൈവം കൂടിയാണ് ഭക്തര്‍ക്ക് അമൃതാനന്ദമയി. അമ്മയെ അപമാനിച്ചാല്‍ പിന്നെ 24/7 ന്യൂസ് ചാനലല്ല വാര്‍ത്താ ഏജന്‍സി വരെ പൂട്ടിപ്പോകും. കണ്ടില്ലേ മലയാളത്തിലെ ആദ്യത്തെ വാര്‍ത്താചാനലായ ഇന്ത്യാ വിഷന്‍ പൂട്ടിയത്. അമ്മയെ അനുകൂലിച്ച് സംസാരിച്ച സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സിനിമ തീയറ്ററുകളില്‍ നിറഞ്ഞോടുന്നത് കാണുന്നില്ലേ...
അമ്മയെ കളിയാക്കിയും അനുകൂലിച്ചും അഭിപ്രായം പറഞ്ഞ ആളുകളുടെ ഇപ്പോഴത്തെ സ്ഥിതി നോക്കൂ. ഭക്തരുടെ ഫേസ്ബുക്ക് പ്രകടനങ്ങളില്‍ ചിലതിതാ.

പാവം ഇന്ത്യാവിഷന്
മാനേജ്മെന്റ് തലത്തിലുള്ള തര്‍ക്കം കൊണ്ട് ഇന്ത്യാവിഷന് കുറച്ച് നേരം പൂട്ടിപ്പോയതിന് പിന്നില്‍ അമ്മയെ തേജോവധം ചെയ്തതാണ് ഫേസ്ബുക്ക് പ്രചാരണം. വിവാദത്തെ കുറിച്ച് ഇന്ത്യാ വിഷന്‍ നടത്തിയ ചര്‍ച്ചയുടെ പടമടക്കമാണ് പ്രചാരണം.

മോഹന്‍ലാല്‍ രക്ഷപ്പെടുന്നു
അമ്മയെ അനുകൂലിച്ച് പ്രസ്താവന നടത്തിയത് കൊണ്ടാണത്രെ മോഹന്‍ലാലിന്റെ ദൃശ്യം വന്‍ ഹിറ്റായത്.

രാഹുല്‍ ഈശ്വര്‍
ഫ്രഞ്ച് ബില്ലി വില്‍ഹെം അവാര്‍ഡ് ലഭിച്ചു. കാരണമെന്തെന്നോ ചാനല്‍ ചര്‍ച്ചയില്‍ അമ്മയ്ക്ക് വേണ്ടി വാദിച്ചു. എന്താണാവോ ഈ അവാര്‍ഡിന് പിന്നിലെ കഥ.

എന്തിനാണീ കേസ്
ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഗായത്രിയോട് ക്ഷമിച്ച അമ്മ എന്തുകൊണ്ടാണ് നിര്‍ദോഷികളായ ഫേസ്ബുക്ക് പോസ്റ്റുകാരോട് ക്ഷമിക്കാത്തത് എന്നാണ് മറുചോദ്യം ഉയരുന്നത്.

എന്തിനാണ് ഹര്‍ത്താല്‍
അമൃതാനന്ദമയിക്ക് പിന്തുണയുറപ്പിച്ച് മാര്‍ച്ച് 14ന് ഹര്‍ത്താല്‍ നടത്തുമെന്ന് ധീവര മഹാസഭ പ്രഖ്യാപിച്ചതിനെയും അമ്മ വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നു.

ഇന്ത്യാവിഷന് വീണ്ടും
എന്നാല്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് അല്പസമയത്തിനകം ഇന്ത്യാവിഷന് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി അത് വേറെ കാര്യം.

പ്രചാരണം ശക്തം
ഇന്ത്യാവിഷന് റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് ചാനല്‍ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഫേസ്ബുക്കില്‍ ശക്തമായ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

അമ്മയെ കണ്ടിട്ടുണ്ടോ
അമ്മയ്ക്ക് വേണ്ടിയുള്ള ഈ ചോദ്യം നോക്കൂ. ആര്‍ക്കാണ് അമ്മയില്‍ നിന്നും നേരിട്ട് ദുരനുഭവം ഉണ്ടായിട്ടുള്ളത്. ഫേസ്ബുക്കില്‍ ചീത്ത പറയുന്നവര്‍ ആരും നേരിട്ട് അനുഭവമുള്ളതായി പറയുന്നില്ല.

എന്ത് കൊണ്ട് ഗായത്രി മാത്രം
ഗായത്രി മാത്രമല്ലല്ലോ അമ്മയുടെ ശിഷ്യയായി ഉളളത്. കുറ്റം പറയുന്ന ഒരു ഗായത്രിയെ നിങ്ങള്‍ അനുകൂലിക്കുമ്പോള്‍ അമ്മയ്ക്കൊപ്പമുള്ള ആയിരം ഗായത്രിമാരെ തള്ളിക്കളയുന്നത് എന്ത് കൊണ്ടാണ്

അന്വേഷണം നടക്കട്ടെ
അമ്മയ്ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ. സത്യം പുറത്ത് വരട്ടെ.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications