ജയരാജന്റെ മോനെ ആരെന്ത് ചെയ്യാനാണ്?
ആര്‍ എസ് എസ് പ്രചാരക് മനോജിനെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പാര്‍ട്ടി പറയും. പക്ഷേ 'കാര്യം' നടത്തിയത് സഖാക്കള്‍ തന്നെയാണ് എന്ന് ജെയിന്‍ ജയരാജന് സംശയമൊന്നുമില്ല. അതുകൊണ്ടാണല്ലോ സഖാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ജൂനിയര്‍ ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇനി ആരാണീ ജെയിന്‍ ജയരാജന്‍. കണ്ണൂരിലെ ജയരാജ ത്രിമൂര്‍ത്തികളില്‍ പ്രമുഖനായ പി ജയരാജന്റെ മകന്‍, രാഷ്ട്രീയ കണ്ണൂരിന് ഇന്നത്തെ മേല്‍വിലാസം ഉണ്ടാക്കുന്നതില്‍ കൊണ്ടും കൊടുത്തുമുള്ള ജയരാജന്റെ സംഭാവന അറിയാത്തവരുണ്ടാകില്ല.
ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടതിന്റെ പേരില്‍ തന്നെ ആരെന്ത് 'പുളുത്താനാ'ണ് എന്നാണ് ജെയിന്‍ ജയരാജന്‍ ചോദിക്കുന്നത്. ശരിയാണ്, ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെപേരില്‍ ജെയിന്‍ ജയരാജനെ ആരെന്ത് ചെയ്യാനാണ്. പക്ഷേ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം തള്ളി പാര്‍ട്ടി കൈകഴുകിയതോടെ, ആരാണീ 'സഖാക്കളെ'ന്ന് പറയേണ്ട തലവേദന ജെയിന്‍ ജയരാജനും അച്ഛന്‍ പി ജയരാജനുമാണ്. പിന്നേ, കുറേ പറഞ്ഞത് തന്നെ. ആവേശം കയറി അഭിവാദ്യം അര്‍പ്പിച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത്, പ്രൊഫൈല്‍ പടവും മാറ്റിയാണ് ജെയിന്‍ ജയരാജന്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ കയറുന്നത്.

എന്റെ അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവന്‍ മരിച്ചുകിടന്നാല്‍ സന്തോഷിക്കുക തന്നെ ചെയ്യും എന്നാണ് വിശദീകരമായി അടുത്ത പോസ്റ്റില്‍ പറയുന്നത്. സഖാവ് സുരേന്ദ്രേട്ടനെ വെട്ടി നുറുക്കിയവന്‍ എന്നൊക്കെയാണ് ജയരാജന്റെ മകന്‍ ഫേസ്ബുക്കില്‍ ആര്‍ എസ് എസ് പ്രചാരക് മനോജിനെ വിശേഷിപ്പിക്കുന്നത്. ഈ കേസില്‍ വിചാരണ കഴിഞ്ഞ് കോടതി മനോജിനെ വെറുതെ വിട്ടതല്ലേ എന്ന് ചോദിക്കരുത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ കോടതിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയേ അല്ല നമ്മള്‍. അവിടിരിക്കുന്നവരൊക്കെ വെറും 'ശുംഭന്മാര'ല്ലേ.
തന്നെ വിമര്‍ശിക്കുന്ന സംഘപരിവാര്‍കാരെ മാത്രമല്ല അച്ചടക്കം പഠിപ്പിക്കാനെത്തുന്നവരെയും ജെയിന്‍ രാജന് പലതും ഓര്‍മിപ്പിക്കാനുണ്ട്. ഞാനും ഒരു മകനാണ്. അച്ഛനെ വെട്ടി തളര്‍ത്തിയിട്ടവനെ വെട്ടിക്കൊന്നാല്‍ ഞാന്‍ സന്തോഷിക്കും. പുരോഗനവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ സഖാക്കന്മാര്‍ക്ക് മുദ്രാവാക്യം വിളിക്കാനുളളതാണ്. പ്രവര്‍ത്തിക്കുന്നത് അടിക്ക് അടിയും ചോരയ്ക്ക് ചോരയ്ക്ക് ചോരയും. പോരെങ്കില്‍ ഇത് പി ജയരാജന്റെ മകനുമാണ്. അഥവാ ആരെങ്കിലും വന്ന് പുളുത്തിയാലും അത് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയാകലാണ്. സോഷ്യല്‍ മീഡിയയും വീരന്റെ മഞ്ഞപ്പത്രവും മറ്റും എത്ര കിടന്നാടിയാലും ഞാന്‍ അത് തന്നെ പറഞ്ഞുകൊണ്ടിരിക്കും!












Click it and Unblock the Notifications