• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചത്തിട്ട് റീത്ത് വച്ച പോലുണ്ട്'!!! 'നിരീക്ഷകൻ' ശ്രീജിത്ത് പണിക്കർക്ക് അടപടലം വെടിക്കെട്ട് ട്രോളുകൾ

കേരളത്തില്‍ ഏറ്റവും വ്യത്യസ്തങ്ങളായ നിരീക്ഷക/വിദഗ്ധ വേഷങ്ങള്‍ കെട്ടിയിട്ടുള്ള ആള്‍ ആരാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ- ശ്രീജിത്ത് പണിക്കര്‍! രാഷ്ട്രീയ നിരീക്ഷകനായും സാമ്പത്തിക വിദഗ്ധനായും ഐടി വിദഗ്ധനായും ഒക്കെ ശ്രീജിത്ത് പണിക്കര്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടും.

സാഹചര്യങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കള്ളക്കടത്ത് വിദഗ്ധനായും പീഡന വിദഗ്ധനായും വരെ ശ്രീജിത്ത് പണിക്കര്‍ എത്തും എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. എന്തായാലും ശ്രീജീത്ത് പണിക്കര്‍ ഇപ്പോള്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് കാരണങ്ങളാണ് ഈ ട്രോളുകള്‍ക്ക് പിറകിലുള്ളത്. ആ കാരണങ്ങളും അതേപ്പറ്റിയുള്ള ട്രോളുകളും കാണാം...

പണിക്കര്‍ വധം സ്വരാജ് വക!

പണിക്കര്‍ വധം സ്വരാജ് വക!

ശ്രീജിത്ത് പണിക്കരെ എം സ്വരാജ് എടുത്തുടുത്തു! - ഇത്തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പലയിടത്തും നടക്കുന്ന ചര്‍ച്ചകള്‍. മാതൃഭൂമി ന്യൂസില്‍ എം സ്വരാജ് നല്‍കുന്ന ഒരു മറുപടിയുടെ വീഡിയോയും വൈറല്‍ ആണ്. മുഖ്യമന്ത്രിയുടേയും വൈദ്യുതി മന്ത്രിയുടേയും യോഗ്യത ചോദിച്ച പണിക്കര്‍ക്ക് പ്രധാനമന്ത്രിയുടെ യോഗ്യത വച്ച് സ്വരാജ് നല്‍കുന്ന മറുപടിയാണിത്.

ഇങ്ങനെ കിടന്ന് കരയാതെടോ...

ഇങ്ങനെ കിടന്ന് കരയാതെടോ...

ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം ശ്രീജിത്ത് പണിക്കര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് രണ്ടാമത്തെ കാരണം. തനിക്ക് സമയം തന്നില്ല എന്ന് പരിതപിച്ചുകൊണ്ടായിരുന്നു ഇത്. മുമ്പ് ഇതേ ആരോപണം ഉന്നയിച്ച സിപിഎം പ്രതിനിധികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിനെ പരിഹസിച്ച ആളാണ് പണിക്കര്‍.

ഇനി ട്രോളുകള്‍ കാണാം...

ആനന്ദത്തിന്റെ സൈറണ്‍!

ആനന്ദത്തിന്റെ സൈറണ്‍!

എന്ത് രസമാണ് അതിന്റെ കരച്ചില്‍ കേള്‍ക്കാന്‍ എന്നാണ് ചില ട്രോളന്‍മാരുടെ അഭിപ്രായം. ആനന്ദത്തിന്റെ സൈറണ്‍ പോലുണ്ടത്രെ! കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതിനെ ആണെന്ന് തോന്നുന്നു!

ആ കുറി മാത്രം!

ആ കുറി മാത്രം!

ഒരു നിരീക്ഷകന്‍ ആയ തനിക്ക് ഭരണത്തില്‍ വരാനുള്ളതാത്പര്യം ഇല്ലെന്നാണ് പണിക്കര്‍ജി പറയുന്നത്. അതിന് താഴെ കൊടുത്തിട്ടുള്ള ചിത്രത്തിലെ കുറി മാത്രം മാത്രം മതി ഇക്കാര്യത്തിലെ ട്രോള്‍ വെളിപ്പെടാന്‍ എന്നാണ് ട്രോളന്റെ അഭിപ്രായം.

ഒരു മര്യാദയൊക്കെ വേണ്ടെ ഡേയ്...

ഒരു മര്യാദയൊക്കെ വേണ്ടെ ഡേയ്...

ലൂസിഫറില്‍ കലാഭവന്‍ ഷാജോണിനോട് ബൈജു പറയുന്ന ആ ഡയലോഗ് പോലെ ആയിരുന്നത്രെ എം സ്വരാജ് ശ്രീജിത്ത് പണിക്കരോട് പറഞ്ഞത്. താന്‍ ചെയ്യുന്നതിനൊക്കെ അതേ നാണയത്തില്‍ തിരിച്ചുകിട്ടും എന്ന് ഇതോടെ മനസ്സിലാക്കിക്കാണുമെന്നാണ് ചിലരൊക്കെ പറയുന്നത്.

കരയല്ലേടാ...

കരയല്ലേടാ...

കരയല്ലേടാ... ആ കണ്ണുനൂര്‍ വീണ് നിന്റെ മീശ ഇനിയും വളരും എന്നായിരുന്നു മുമ്പ് സിപിഎമ്മുകാരെ പരിഹസിക്കാന്‍ പണിക്കര്‍ ഫേസ്ബുക്കില്‍ ഉപയോഗിച്ച മീം. എന്തായാലും ഇപ്പോള്‍ പണിക്കര്‍ കരച്ചിലോട് കരച്ചിലാണ്.

മീശ അത്രയ്ക്ക് ഇല്ലാത്തതുകൊണ്ട് കരിക്കിലെ ബംഗാളി ബാബുവിന്റെ മീം ചേരും!

മുഖ്യമന്ത്രിയെങ്കിലും ആവണം

മുഖ്യമന്ത്രിയെങ്കിലും ആവണം

ഒരു നിരീക്ഷകന്‍ ആയ തനിക്ക് തത്കാലം ഭരണത്തില്‍ താത്പര്യമില്ലെന്നാണ് പണിക്കര്‍ പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, ഒരു മുഖ്യമന്ത്രിയെങ്കിലും ആകണം എന്നാണത്രെ ട്രോളന്‍മാര്‍ പറയുന്നത്!

ചത്തിട്ട് റീത്ത് വച്ച പോലെ

ചത്തിട്ട് റീത്ത് വച്ച പോലെ

ചാനല്‍ ചര്‍ച്ചയും കഴിഞ്ഞ്, ഫേസ്ബുക്കിലെ പോസ്റ്റിങ് കഴിഞ്ഞ് പണിക്കര്‍ജി അതേ പറ്റി ചോദിച്ചാല്‍, കൊടുക്കാന്‍ ഇതിലും നല്ലൊരു മറുപടി ഇല്ലത്രെ! ചത്തിട്ട് റീത്ത് വച്ചത് പോലെ ഉണ്ടായിരുന്നുവെന്ന്! ബേബിമോള്‍ റോക്ക്‌സ്!!!

അതിവിടെ പ്രസക്തമല്ല

അതിവിടെ പ്രസക്തമല്ല

ചാനലിലെ നിരീക്ഷണം പെട്ടെന്ന് തീര്‍ന്നോ ഇല്ലയോ എന്നത് പ്രസക്തമല്ലത്രെ. ചാനലില്‍ പറയാന്‍ പറ്റാതെ വന്ന നിരീക്ഷണങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റ് ആക്കിയേ പറ്റൂ എന്ന നിലയിലാണ്. നിരീക്ഷണങ്ങള്‍ അങ്ങനെ വെറുതേ കളയാന്‍ പറ്റുമോ!

cmsvideo
  Sreejith Panicker trolls viral in social media | Oneindia Malayalam
  താടിക്ക് കൈവച്ച് പോകും

  താടിക്ക് കൈവച്ച് പോകും

  കഴിഞ്ഞ ദിവസം മീശയ്ക്ക് നനയ്ക്കുന്ന കാര്യം ഒക്കെ പറഞ്ഞ ആളാണല്ലോ ഈ ശ്രീജിത്ത് ജി പണിക്കര്‍ജി എന്ന് ആലോചിക്കുമ്പോള്‍ നാട്ടുകാര്‍ താടിക്ക് കൈവച്ചുപോകും. പക്ഷേ, പണിക്കരെ തോല്‍പിക്കാന്‍ അതുകൊണ്ടൊന്നും ആവില്ല.

   നിരീക്ഷണ സിംഹവും ഗോപാലകൃഷ്ണനും

  നിരീക്ഷണ സിംഹവും ഗോപാലകൃഷ്ണനും

  ബിജെപി നേതാവ് ഗോപാലകൃഷ്ണനാണ് പലപ്പോഴും ഇത്തരത്തിലുള്ള അടിയൊക്കെ വാങ്ങിച്ചുകൂട്ടാറുള്ളത്. എന്നാല്‍ ഇത്തവണ എല്ലാം നിരീക്ഷണ സിംഹം നേരിട്ട് വാങ്ങുകയായിരുന്നത്രെ.

  യോഗ്യത ചോദിച്ചപ്പോള്‍

  യോഗ്യത ചോദിച്ചപ്പോള്‍

  ഐടി വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടേയും വൈദ്യുതിവകുപ്പ് ഭരിക്കുന്ന എംഎം മണിയുടേയും യോഗ്യത ചോദിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് മതിയായിട്ടുണ്ടാകും എന്ന് തോന്നുന്നു എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. പക്ഷേ, അഭിപ്രായം പറയാന്‍ ഓരോ മേഖലയിലും വിദഗ്ധന്‍ തന്നെ ആകണം എന്ന് വാശിപിടിക്കാന്‍ ഒന്നും പറ്റില്ല കേട്ടോ!

  ചില്‍ പണിക്കര്‍ജീ ചില്‍

  ചില്‍ പണിക്കര്‍ജീ ചില്‍

  ചര്‍ച്ചയും കഴിഞ്ഞ്, ട്രോള്‍ വീഡിയോ വൈറല്‍ ആവുകയും ചെയ്തതിന് ശേഷം ഇങ്ങനെ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ എന്നും ചോദിക്കുന്നവരുണ്ട്. ചില്‍ നിരീക്ഷകാ ചില്‍!!!

  ഏഷ്യാനെറ്റ് ആണെങ്കില്‍

  ഏഷ്യാനെറ്റ് ആണെങ്കില്‍

  ഇനി എന്തായാലും കുറച്ച് ദിവസം ചാനല്‍ ചര്‍ച്ചയ്ക്കില്ലെന്നാണത്രെ പണിക്കര്‍ജിയുടെ തീരുമാനം. എന്നാല്‍ വിളിച്ചത് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നാണെന്ന് മനസ്സിലായില്ലത്രെ. അവിടെയാകുമ്പോള്‍ ഇപ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണല്ലോ!

  ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി

  ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി

  ഒരു ആവശ്യവും ഇല്ലാതെയാണ് മുഖ്യമന്ത്രിയുടേയും വൈദ്യുതിമന്ത്രിയുടേയും യോഗ്യത ചര്‍ച്ചയിലേക്ക് വലിച്ചിട്ടത്. ഒടുക്കം ഒന്നും അറിയാത്ത പ്രധാനമന്ത്രിയ്ക്ക് വരെ അടി വാങ്ങിക്കൊടുത്താണ് ശ്രീജിത്ത് പണിക്കര്‍ ഒന്ന് അടയങ്ങിയത്!!!

  കോമണ്‍സെന്‍സ്

  കോമണ്‍സെന്‍സ്

  നിരീക്ഷകനെന്നും വിദഗ്ധനെന്നും ആണ് ശ്രീജിത്ത് പണിക്കര്‍ അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത്. പക്ഷേ, ഒരു വിഭാഗം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് സംഘിയെന്നാണ്. എന്തായാലും ഈ തര്‍ക്കത്തില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല!

  അതാണ് യോഗ്യത

  അതാണ് യോഗ്യത

  ഇലക്ഷനില്‍ ജയിച്ചു എന്നതല്ലാതെ എന്ത് യോഗ്യതയാണ് പിണറായി വിജയനും എംഎം മണിയ്ക്കും മന്ത്രിയാകാന്‍ ഉള്ളത് എന്നൊക്കെ ചോദിച്ചാല്‍ പിന്നെ എന്ത് ചെയ്യും. ഇലക്ഷനില്‍ ജയിച്ചവരെയല്ലാതെ പിന്നെ നിരീക്ഷകരെ പിടിച്ച് മന്ത്രിയാക്കാന്‍ പറ്റുമോ എന്ന് സ്വരാജ് ചോദിച്ചതിനെ കുറ്റം പറയാന്‍ പറ്റുമോ!

  കേള്‍ക്കാഞ്ഞിട്ടാണോ

  കേള്‍ക്കാഞ്ഞിട്ടാണോ

  സ്വരാജ് പറയുന്നത് ബാക്കിയെല്ലാവര്‍ക്കും കേള്‍ക്കുന്നുണ്ട്, പണിക്കര്‍ക്ക് മാത്രം കേള്‍ക്കുന്നില്ല എന്നൊന്നും പറഞ്ഞ് പരിഹസിക്കാന്‍ നില്‍ക്കരുത്. സംഗതി ട്രോള്‍ ആണെങ്കിലും, സാങ്കേതി വിഷയങ്ങളില്‍ മണ്ടത്തരം വിളമ്പിയാല്‍ ആളുകള്‍ ചിരിച്ചുവെന്ന് വരില്ല.

  ഇത്രയധികം വൈദഗ്ധ്യമോ

  ഇത്രയധികം വൈദഗ്ധ്യമോ

  വിദ്യാഭ്യാസ വിദഗ്ധന്‍, പോലീസ് വിദഗ്ധന്‍, നിമയ വിദഗ്ധന്‍, കൊലപാതക വിദഗ്ധന്‍, പഞ്ചാരയടി വിദഗ്ധന്‍ എന്നൊക്കെ ആണത്രെ ശ്രീജിത്ത് പണിക്കരെ മാധ്യമങ്ങള്‍ കാണുന്നത്. എന്നാല്‍ ജനങ്ങള്‍ കാണുന്നത് ഇങ്ങനെ ആണെന്ന്!

  കരച്ചില്‍

  കരച്ചില്‍

  ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പ്രമുഖ നിരീക്ഷകന്‍ ഇങ്ങനെ ചിരിച്ച് നില്‍ക്കും. ചര്‍ച്ച കഴിഞ്ഞാല്‍ ഇപ്പോള്‍ ഇങ്ങനെ കരച്ചിലാണത്രെ. എന്ത് ചെയ്യും അല്ലേ....! ഇതിപ്പോള്‍ നിരീക്ഷകര്‍ക്ക് മാത്രം ബാധമാണോ എ്ന്നും സംശയിക്കണം

  പ്രത്യേക നിരീക്ഷകന്‍

  പ്രത്യേക നിരീക്ഷകന്‍

  വരുംകാലങ്ങളില്‍ ഇങ്ങനെയുള്ള നിരീക്ഷകരും ചാനല്‍ ചര്‍ച്ചകളില്‍ ഇടംപിടിക്കുമോ എന്നാണ് ചിലരുടെ സംശയം. ആര്‍ക്കും എന്തും നിരീക്ഷിക്കാമല്ലോ എന്നതാണ് പിന്നെ ആകെയുള്ള ആശ്വാസം!

  കൊങ്ങികൾക്കും കമ്മികൾക്കും കൈയ്യടിക്കാം! വിധി ഏഷ്യാനെറ്റ് ന്യൂസിന്... എന്നാലും ഇങ്ങനെയൊക്കെ പറയാമോ!!

  English summary
  Why Sreejith Panickar trolled on sociel media for Mathrubhumi TV Discussion with M Swaraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more