കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടി സുനിയും കൂട്ടരും ടിപിയെ വെട്ടിയതെന്തിന്?

Google Oneindia Malayalam News

ടി പി വധക്കേസിന് പിന്നില്‍ തങ്ങളല്ല എന്ന് സി പി എം അസന്നിഗ്ധമായി പറഞ്ഞതാണ്. ഏത് സി പി എം എന്ന് ചോദിക്കരുത്. വി എസ് അച്യുതാനന്ദനെപ്പോലുള്ള കുലംകുത്തികള്‍ക്ക് മറിച്ചഭിപ്രായമുണ്ടായാല്‍ പോലും പിണറായി വിജയനും ജയരാജന്മാരും പറഞ്ഞാല്‍ പിന്നെ അതില്‍ അപ്പീല് പോകേണ്ട കാര്യമില്ല. ഇപ്പാഴിതാ പി മോഹനന്‍ മാസ്റ്ററെ (എവിടത്തെ മാസ്റ്ററെ?) വെറുതെ വിട്ട് കോടതിയും സി പി എമ്മിന്റെ നിരപരാധിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. കോടതി പറഞ്ഞാല്‍ പിന്നെ ഈ പാര്‍ട്ടിക്ക് പിന്നെ മറുത്തൊരഭിപ്രായമില്ല എന്ന് ഈ നാട്ടിലെ ഏത് ശുംഭനും അറിയാവുന്ന കാര്യമാണ്.

അപ്പോ കുഞ്ഞനന്തനോ എന്ന് ചോദിക്കരുത്. ഏ, കുഞ്ഞനന്തനോ? എന്നാകും മറുചോദ്യം. ഏ കുഞ്ഞനന്തനല്ല സഖാവേ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ പി കെ കുഞ്ഞനന്തന്‍, ഒപ്പം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ കെ സി രാമചന്ദ്രനുമുണ്ട്. ആ, ഇവരുടെ റോള്‍ എന്താണ് എന്ന് പാര്‍ട്ടി അന്വേഷിച്ച് മറുപടി പറയും. ഇവരെ പുറത്താക്കുമോ എന്ന് ചോദിച്ചാല്‍ ആദ്യം അന്വേഷണം എന്നേ പാര്‍ട്ടി സെക്രട്ടറി പറയൂ, പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ അറിയാമല്ലോ, അതിനുമില്ല പിന്നെ അപ്പീല്‍.

tp-chadrasekharan

അപ്പോള്‍ പിന്നെ എന്തിനായിരിക്കും ക്വട്ടേഷന്‍ ടീമായ കൊടി സുനിയും കൂട്ടരും ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നിട്ടുണ്ടാകുക. ഇവര്‍ക്കാര്‍ക്കും ടി പി യെ അറിയാന്‍ വഴിയില്ല എന്ന് ടി പിയുടെ രമ തന്നെ പറയുന്നു. പക്ഷേ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനും, ലോക്കല്‍ കമ്മിറ്റി അംഗമായ കെ സി രാമചന്ദ്രനും, കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജുമൊന്നും സി പി എമ്മുകാരല്ലെന്നും സി പി എമ്മിന് ഇതൊന്നുമായി ബന്ധമില്ലെന്നും പറഞ്ഞാല്‍ എന്ത് ചെയ്യും?

അപ്പോള്‍ പിന്നെ, ഫേസ്ബുക്കില്‍ ഏതോ വിരുതന്‍ എഴുതിയതാണ് കാര്യം ''തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരായ കൊടി സുനിയും ടീമും ഒരു തലവെട്ട് കമ്പനി നടത്തി വന്നിരുന്നു. ആയിടയ്ക്കാണ് ടി പി ചന്ദ്രശേഖരന്‍ എന്നൊരാള്‍ സി പി എം വിട്ടു സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയത്. കുറെ നാളായി പണിയൊന്നും ഇല്ലാതിരുന്ന കൊടിയും ടീമും, വെറുതെ ഒരു എക്‌സ്പീരിയന്‍സ് കിട്ടുവാന്‍ വേണ്ടി ഒരു പരിചയവും ഇല്ലാതിരുന്ന ടി പിയെ വെട്ടി പരിശീലിച്ചു. ഇതില്‍ എന്ത് ഗൂഡാലോചന, എന്ത് പാവം മോഹനന്‍ മാസ്റ്റര്‍? പാവം സി പി എം, വെറുതെ ഞമ്മള്‍ ഇവരെയൊക്കെ സംശയിച്ചു''

സി പി എം പറഞ്ഞിട്ട് കൊന്നാലും അല്ലെങ്കിലും കൊടി സുനിയെയും കിര്‍മാണി മനോജിനെയും മറ്റും ന്യായീകരിക്കാന്‍ സി പി എം നേതാക്കളും അണികളും പെടാപ്പാട് പെടുന്നത് ജയിലിലെ ഫേസ്ബുക്ക് സംഭവത്തിലും മറ്റും നമ്മള്‍ കണ്ടതാണ്. ഫേസ്ബുക്കില്‍ മറ്റൊരാള്‍ പറഞ്ഞ കമന്റില്‍ കുറച്ചുകൂടി കാര്യമുണ്ട് - '' സംവിധായകനേയും നിര്‍മ്മാതാവിനേയും കോടതി വെറുതേ വിട്ടു. അഭിനേതാക്കളെ പ്രതികളാക്കി. നാടകമേ ഉലകം!!''

English summary
Why RMP leader T P Chandrasekharan brutally killed by a qutation team lead by Kodi Suni?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X