നിരാഹാര സമരമോ, ഇതിപ്പം തീരും; ആളു വേണ്ടേ, ഒരുകൂട്ടര്‍ക്ക് ബിരിയാണി മസ്റ്റാ, ഒരാള്‍ ആശുപത്രീലും !
എല്ലാം ശരിയാക്കാനെത്തിയ പിണറായി സര്‍ക്കാരിനെ അടിക്കാന്‍ കിട്ടിയ വടിയാണ് പ്രതിപക്ഷത്തിന് സ്വാശ്രയ സമരം. അതിലെ ഉള്ളുകള്ളികളൊക്കെ അവിടെ നില്‍ക്കട്ടെ. സരിതയും ബാര്‍കോഴയും നീരാളിയെപോലെ പിടികൂടിയപ്പോള്‍ തലയില്‍ മുണ്ടിട്ട് ഓടിയ യുഡിഎഫിന് മടങ്ങി വന്തിട്ടാ യാ എന്ന ലൈനില്‍ തിരിച്ച് വരാന്‍ ഒരു അവസരമായി സ്വാശ്രയ ഫീസ് വര്‍ദ്ദനവ്.
മഷികുപ്പി സമരം, സെക്രട്ടറിയേറ്റ് വളയല്‍, പട്ടിണി സമരം, എംഎല്‍എമാരുടെ നിരാഹാരം. ഒരു അവസരം കിട്ടിയപ്പോ സമരത്തിന്റെ വിവിധ പതിപ്പിറക്കി അങ്ങ് അര്‍മാദിച്ചു പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയൊക്കെ കബാലി ഡാ എന്ന സ്റ്റൈലില്‍ നെഞ്ചു വിരിച്ചല്ലേ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ പട്ടിണി സമരം ഒക്കെയായി ഇതെത്ര ദിവസം പ്രതിപക്ഷം മുന്നോട്ട് പോകും. ഒന്നാമത് ഒരാഴ്ച തികച്ച് പട്ടിണികിടക്കാനുള്ള ആരോഗ്യം കോണ്‍ഗ്രസിലെ ഒറ്റ നേതാക്കള്‍ക്കില്ല.
പിന്നെ ആകെ 41 പേരെ വച്ച് എത്ര ദിവസം നിരാഹാരം റോള്‍ ചെയ്യും. ആകെ കൂട്ടിനുള്ളത് ലീഗാണ്. ബിരിയാണി മണം വിട്ട് ലീഗിനെന്ത് നിരാഹാരം. പിന്നെ കൂട്ടിനുള്ളത് അനൂപ് ജേക്കബാണ്. മുന്‍ ഭക്ഷ്യമന്ത്രി രണ്ട് ദിവസം കൊണ്ട് ആശുപത്രിയിലുമായി. ഇനി പിണറായി പറയും, മൊയ്തീനെ സമരം ഇപ്പം തീരും, ദിപ്പം ശരിയാക്കിത്തരാം.

നാലും മൂന്നും ഏഴ്
സ്വാശ്രയ ഫീസ് വര്‍ദ്ധനവിനെതിരെയുള്ള സമരമൊക്കെ കൊള്ളാം, പക്ഷെ സര്‍ക്കാരിനോട് ഏറ്റ് മുട്ടുമ്പോ അവനവന്റെ ബലം കൂടി നോക്കേണ്ടേ. നിയഭയില്‍ വെറും 41 അംഗങ്ങളാണ് യുഡിഎഫിന് ഉള്ളത്. ഭരണപക്ഷത്തിന് 91 എംഎല്‍എാരുണ്ട്

പ്രത്യേക ബ്ലോക്ക്
എന്തിനും ഏതിനും ഒപ്പം നിന്ന കെഎം മാണിയെ ബാര്‍ കോഴ കേസില്‍ ഒതുക്കിയതോടെ മാണി യുഡിഎഫിനോട് പിണങ്ങി. സ്വാശ്രയ സമരത്തില്‍ സര്‍ക്കാരിന് എതിരാണെങ്കിലും യുഡിഎഫിന് ഐക്യദാര്‍ഢ്യം ഇല്ലേയില്ല. മാണി സാറടക്കം അഞ്ച് എംഎല്‍എമാരുടെ കുറവും ഒരു കുറവാണ്.

ഭരണപക്ഷം കരുത്തരാണ്
കഴിഞ്ഞ നിയമസഭയിലേത് പോലല്ല കാര്യങ്ങള്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അംഗബലം ഏകദേശം സമാസമം എന്നൊക്കെ പറയാം. ആറ് പേരാണ് എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫിന് അധികമുണ്ടായിരുന്നത്. നാല് എംഎല്‍എമാര്‍ എത്തിയില്ലെങ്കില്‍ പ്രമേയം പാസാക്കലും വോട്ടെടുപ്പുമെല്ലാം പാളും. നിരവധി തവണ യുഡിഎഫ് പ്രതിസന്ധിയിലായിട്ടുണ്ട്.

എംഎല്‍എമാരുടെ സമരം
നിയമസഭയിലെ എംഎല്‍എമാരുടെ നിരാഹാര സമരം ഇത് ഒന്‍പത് ദിവസം പിന്നിട്ടു. പക്ഷെ പട്ടിണികിടക്കാന്‍ വയ്യാഞ്ഞിട്ടോ എന്തോ നാലഞ്ച് ദീവസം അടുപ്പിച്ച് നിരാഹാരം കിടന്നപ്പോഴേക്കും എംഎല്‍എമാരുടെ ആരോഗ്യം ക്ഷയിച്ചു. സപ്പോര്‍ട്ടിന് പോലും ആരുമില്ലാതെ എത്രകാലം സമരമിരിക്കും

അനുഭാവ സത്യാഗ്രഹം
യുഡിഎഫിലെ ഘടക കക്ഷിയാണെങ്കിലും നിരാഹാര സമരമിരുന്ന് പിന്തുണയ്ക്കാന്‍ മുസ്ലീം ലീഗ് ഇല്ല. ഉച്ചയ്ക്ക് നല്ല ബീഫ് ബിരിയാണി തട്ടാതെ എങ്ങനാണെന്നാണ് സോഷയല്‍ മീഡിയയിലെ പരിഹാസം.

പിടിവാശി
സ്വാശ്രയ മെഡിക്കല്‍ സീറ്റ് ഫീസ് വര്‍ദ്ധനയില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇനിയിപ്പോ മുതിര്‍ന്ന നേതാക്കള്‍ നിരാഹാരം കിടക്കണമെന്നാണ് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു. ഇതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്രേ. രമേശ് ടെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ പട്ടിണി സമരം ഇരിക്കുന്നത് ആലോചിക്കാനെ വയ്യ.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications