സഞ്ചാര സ്വാതന്ത്രം നിഷേധിച്ചാല്‍ ഇങ്ങനെയിരിക്കും
ആര്‍ക്കും ആരുടേയും സ്വാതന്ത്ര്യം നിഷേധിക്കാന്‍ അധികാരമില്ലാത്ത നാടാണ് നമ്മുടേത്. എന്നാലോ, എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പരിധിയുണ്ട് താനും.
എല്‍ഡിഎഫുകാര്‍ സാധാരണ സമരം നടത്തിയാല്‍ ആ നാട്ടില്‍ അന്ന് പിന്നെ ആര്‍ക്കും വലിയ സ്വാതന്ത്ര്യം ഒന്നും ഉണ്ടാകാറ് പതിവില്ല. അതിപ്പോള്‍ ഹാര്ത്താലോ മാര്‍ച്ചോ ധര്‍ണയോ ഉപരോധമോ എന്തുമാകട്ടെ, നാടടക്കം പാര്ട്ടിക്കാര് അങ്ങ് കയ്യടക്കുകയായിരുന്നു പതിവ്.
എന്നാല്‍ കഴിഞ്ഞ സെക്രട്ടേറിയറ്റ് ഉപരോധത്തിന് ശേഷം എല്‍ഡിഎഫില്‍, വിശിഷ്യ , സിപിഎമ്മില്‍ വലിയ മാറ്റം ഉണ്ടായതായിട്ടാണ് കാണുന്നത്. അക്രമത്തിന്റെ വഴി ഇത്തിരി കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നൊരു സംശയം തെന്നിപ്പോകും. അതിനിടെ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് മാത്രമാണ് ചെറിയൊരു പ്രശ്നം ഉണ്ടാക്കിയത്.

മുഖ്യമന്ത്രിയുപടെ ക്ലിഫ് ഹൗസ് ഉപരോധം വലിയ സമരമാകും എന്നൊക്കെ കൊട്ടിഘോഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. നാല് മുദ്രാവാക്യം വിളിക്കാന്‍ പോലും ആളെ കിട്ടുന്നില്ല. അതിനിടയിലിതാ സമരക്കാര്‍ക്ക് ഒരു വീട്ടമ്മയുടെ വക നല്ല ചീത്ത വിളിയും.
ക്ലിഫ് ഹൗസിനടുത്തുള്ള റോഡില്‍ പോലീസുകാര്‍ ബാരിക്കേഡ് തീര്‍ത്ത് നില്‍ക്കുകയാണ്. കുറച്ച് മാറി നമ്മുടെ സമരക്കാരും ഉണ്ട്. അപ്പോഴാണ് അതുവഴി ഒരു സ്ത്രീ കടന്നുവന്നത്. നോക്കിയപ്പോള്‍ റോഡ് അതാ പോലീസ് ബ്ലോക്കിയിരിക്കുന്നു. ബാരിക്കേഡ് വച്ചത് പോലീസാണെങ്കിലും കാരണം സമരക്കാര്‍ ആണല്ലോ. അപ്പോള്‍ പിന്നെ മുന്നുംപിന്നും നോക്കാതെ സമരക്കാരെ ചീത്ത വിളിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിട്ടാണോ നിങ്ങടെയൊക്കെ സമരം...
പാവം കടകംപള്ളി സുരേന്ദ്രനൊക്കെ ശരിക്കും പേടിച്ചു പോയി. അപ്പോള്‍ തന്നെ പോലീസുകരോട് പറഞ്ഞു, ആ ബാരിക്കേഡ് ഒന്നു മാറ്റിക്കൊടുക്കാന്‍. പക്ഷേ പോലീസുകാരുണ്ടോ കേള്‍ക്കുന്നു. ഒരു രക്ഷയുമില്ല.
അപ്പുറത്ത് റോഡുണ്ട് സ്ത്രീ അതുവഴി പൊയ്ക്കോളും എന്നായിരുന്നു പോലീസ് പറഞ്ഞത്. സംഗതി സത്യവുമാണ് കെട്ടോ. ഈ ക്ലിഫ് ഹൗസ് ഉപരോധം പേരിന് മാത്രം ഉള്ള ഒരു പരിപാടി ആണല്ലോ. ആകെ ഒരു വഴിയുടെ മുന്നില്‍ മാത്രമാണ് സമരക്കാര്‍ അല്പനേരമെങ്കിലും ഉപരോധിക്കുന്നത്.
സഞ്ചാര സ്വാതന്ത്രത്തിന്റെ പേരില്‍ എല്‍ഡിഎഫ് നേതാക്കളെ വയറ് നിറച്ച് ചീത്ത വിളിച്ച വനിതാരത്നം പക്ഷേ മാധ്യമങ്ങള്‍ പറയുന്നത് പോലെ അത്രക്ക് നിയബോധമുള്ള കക്ഷിയൊന്നും അല്ല. സ്കൂട്ടറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് വക്കണം എന്ന് പോലും അറിയാത്ത കക്ഷിയാണ് സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് പൊട്ടിത്തെറിച്ചത്.
ഹെല്‍മെറ്റ് വക്കാതെ സ്കൂട്ടര്‍ ഓടിച്ചുവന്ന സ്ത്രീ അവിടെ കാവലുണ്ടായിരുന്ന പോലീസുകാരെ സംബന്ധിച്ച് ഒരു പ്രശ്നമേ ആയിരുന്നില്ല.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications