ഇത് മറക്കാനാവത്ത ദിവസം: മഞ്ജു വാര്യര്‍
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച( 6/8/2015)എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം ആണെന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍. എന്താണെന്നല്ലെ...
അത്‌ലറ്റിക് ഇതിഹാസം, നമ്മളെല്ലാം പയ്യോളി എക്‌സ്പ്രസ്സ് പി. ടി. ഉഷയെ നേരില്‍ കണ്ട ദിവമാസയിരുന്നു അത് . ഉഷ സ്‌കൂള്‍ ഓഫ് അത് ലറ്റിക്‌സിന്റെ പ്രവര്‍ത്തനം നേരില്‍ കാണാനും, അവിടത്തെ പ്രതിഭകളെ നേരിട്ട് അഭിനന്ദിക്കാനും കിട്ടിയ അവസരം കൂടിയായി ഇതെന്ന് മഞ്ജു തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സാമൂഹിക പ്രവര്‍ത്തകയായ കവിത ശ്രീകുമാറിനോടൊപ്പമാണ് മഞ്ജു വാര്യര്‍ പി.ടി. ഉഷയെ കാണാനായി കിനാലൂരിലെ ഉഷ സ്‌കൂളിലത്തെിയത്. ഇവിടെ ടിന്റുവിനെ പോലെ പലരും ഉണ്ടെന്നു മനസ്സിലായി. അവരെ ലോകത്തിനു മുന്‍പിലെത്തിക്കാന്‍ പി. ടി. ഉഷ ചെയ്യുന്ന സേവനങ്ങളും കേട്ടറിഞ്ഞു, എനിക്കും എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയെന്നും മഞ്ജു പറഞ്ഞു.

കലയോടൊപ്പം സ്‌പോര്‍ട്‌സിനെയും പ്രോത്സാഹിപ്പിക്കാന്‍ തന്നാല്‍ കഴിയുന്ന സഹായ സഹകരണം ഉണ്ടാകുമെന്നും അതിനാല്‍ അവര്‍ക്കുവേണ്ടി നൃത്ത പരിപാടി നടത്തുമെന്നും മഞ്ജു പറഞ്ഞു. അതില്‍ നിന്ന് കിട്ടുന്ന തുക അവര്‍ക്കുള്ളതാന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു












Click it and Unblock the Notifications