സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ... ലക്ഷ്യം എന്ത്?
ധാക്ക ഭീകരാക്രമണത്തിന് ശേഷം വിവാദ നായകന്റെ പരിവേഷം കിട്ടിയ മുസ്ലീം മത പണ്ഡിതനും പ്രഭാഷകനും ആയ സാക്കിര്‍ നായിക്കിനെ പിന്തുണച്ച് എസ്ഡിപിഐ രംഗത്ത്. സാക്കിര്‍ നായിക്കിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എസ്ഡിപിഐ പറയുന്നത്.
'കാവിസേന' ആണ് മാധ്യങ്ങളിലെ തങ്ങളുടെ സഹായികളെ വച്ച് സാക്കിര്‍ നായിക്കിനെതിരെ ഗൂഢാലോചന നടത്തുന്നതെന്നാണ് എസ്ഡിപിഐയുടെ ആക്ഷേപം. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള തേജസ് ദിനപത്രത്തിലാണ് അവരുടെ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

പഴയ എന്‍ഡിഎഫ് ആണ് എസ്ഡിപിഐ- സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. തീവ്രവാദ ബന്ധം സംബന്ധിച്ച് ഏറെ ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. തൊടുപുഴയിലെ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.
തീവ്രവാദം ബന്ധം ആരോപിച്ച് തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കാത്ത സ്ഥിതിയും അല്പകാലം മുമ്പ് ഉണ്ടായിരുന്നു. എസ്ഡിപിഐയെ പിന്തുണയ്ക്കുന്നവരെ ഓണ്‍ലൈന്‍ ലോകത്ത് 'സുഡാപ്പികള്‍' എന്നാണ് പരിഹാസരൂപേണ വിളിയ്ക്കുന്നത്.

ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നു എന്നത് വാര്‍ത്താ പ്രാധാന്യം നേടുന്നത്. ഏറെ ബഹുമാനിയ്ക്കപ്പെടുന്ന വ്യക്തിയാണ് സാക്കിര്‍ നായിക്ക് എന്നും അദ്ദേഹം ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും എസ്ഡിപിഐ പറയുന്നു.
കേരളത്തില്‍ സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നവരില്‍ അധികവും എസ്ഡിപിഐ അനുഭാവികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുജാഹിദ് വിഭാഗവും സാക്കിര്‍ നായിക്കിന് പിന്തുണ നല്‍കുന്നുണ്ട്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications