കുഴിമറ്റത്തെ വെറുതെ വിടൂ, ലെഗിംഗ്‌സിന്റെ 10 പ്രശ്‌നങ്ങള്‍!

സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ബാബു കുഴിമറ്റത്തിന്റെ പ്രശ്‌നം 'വേറെ'യാണ്. സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന ലെഗിംഗ്‌സ് ഇത്രയും പ്രായമുള്ള തനിയ്ക്ക് പോലും ലിംഗചലനം ഉണ്ടാക്കിയെന്നാണ് കേരള സംസ്ഥാന ബുക് മാര്‍ക്കിന്റെ സെക്രട്ടറി കൂടിയായ കുഴിമറ്റം ഫേസ്ബുക്കില്‍ അടിച്ചുവിട്ടിരിക്കുന്നത്. റോഡരികില്‍ ലെഗിംഗ്‌സ് ധരിച്ച സ്ത്രീയെ കണ്ടപ്പോള്‍ തനിക്ക് മാത്രമല്ല തന്റെ ഡ്രൈവര്‍ക്കും ഈ പ്രശ്‌നമുണ്ടായി എന്നും കുഴിമറ്റം പറയുന്നു.

എന്നാല്‍ കുഴിമറ്റം പറയുന്നത് പോലെ അത്ര പ്രശ്‌നക്കാരനാണോ ഈ ലെഗിംഗ്‌സ്? അതോ ഞരമ്പ് രോഗമാണോ പ്രശ്‌നക്കാരന്‍. സ്ത്രീകള്‍ക്ക് അടക്കവും ഒതുക്കവും വേണോ എന്ന് തുടങ്ങിയുള്ള ചര്‍ച്ചകളും അവിടെ നില്‍ക്കട്ടെ. കുഴിമറ്റം പറയുന്നത് പോലെയല്ലെങ്കിലും മറ്റ് ചില പ്രശ്‌നങ്ങള്‍ ഈ വസ്ത്രത്തിനുണ്ട്. അത് എന്തൊക്കെയാണ് എന്ന് കാണൂ...

ലെഗിംഗ്‌സ് ഒക്കെ ഒരു വസ്ത്രമാണോ

ലെഗിംഗ്‌സ് ഒക്കെ ഒരു വസ്ത്രമാണോ

പണ്ട് ചുരിദാറിന് നിഴലടിക്കാതിരിക്കാന്‍ അകത്ത് ഇട്ടിരുന്ന വസ്ത്രമാണ് പിന്നീട് പേര് മാറ്റി ലെഗിംഗ്‌സ് ആയി എത്തിയത് എന്നാണ് ലെഗിംഗ്‌സ് വിരുദ്ധരുടെ ഒരു വാദം. എന്ന് വെച്ചാല്‍ ലെഗിംഗ്‌സിനെ ഒരു വസ്ത്രമായി പോലും ഇവര്‍ കണക്കാക്കുന്നില്ല എന്ന് സാരം.

വില മെച്ചമല്ല, ഗുണമോ തുച്ഛം

വില മെച്ചമല്ല, ഗുണമോ തുച്ഛം

ലെഗിംഗ്‌സ് വിപണിയിലെ ഈ രണ്ട് തരം വില വാങ്ങല്‍ ലെഗിംഗ്‌സ് പ്രിയരെ വെട്ടിലാക്കുന്നുണ്ട് എന്നത് ഒരു പരമസത്യം മാത്രമാണ്. 200 രൂപ മുതല്‍ ലെഗിംഗ്‌സ് കിട്ടുമെന്നിരിക്കേ ആയിരങ്ങളും അയ്യായിരങ്ങളും കൊടുത്ത് ലെഗിംഗ്‌സ് വാങ്ങുന്നവരുണ്ട്. എന്നാല്‍ 200 നും അയ്യായിരത്തിനും തമ്മില്‍ ഗുണത്തിന്റെ കാര്യത്തില്‍ ഇത്ര വലിയ വ്യത്യാസമുണ്ടോ എന്ന് ചോദിച്ചാല്‍ ഇടുന്നവര്‍ക്കും അറിയില്ല.

നിറം നോക്കണം

നിറം നോക്കണം

ചര്‍മത്തിന്റെ അതേ നിറമുള്ള ലെഗിംഗ്‌സ് തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ബാബു കുഴിമറ്റത്തിന് തോന്നിയത് പോലെയുള്ള സംശയം കാണുന്നവര്‍ക്ക് തോന്നിയേക്കാം. ഇതുപോലെ തന്നെയാണ് ഇടുന്ന ടോപ്പിന് മാച്ചാകുന്ന ലെഗിംഗ്‌സ് ഉപയോഗിക്കുക എന്നതും.

വിയര്‍ക്കാതെ നോക്കണേ

വിയര്‍ക്കാതെ നോക്കണേ

ലെഗിംഗ്‌സ് ഇട്ട് നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് ഇതാണ്. വിയര്‍ത്താല്‍ വിയര്‍പ്പിന്റെ പാടുകള്‍ അപ്പാടെ പുറത്ത് കാണും. കുട്ടി ടോപ്പിട്ട് നടക്കുന്നവര്‍ പ്രത്യേകിച്ചും. കോട്ടണ്‍ ലെഗിംഗ്‌സുകളാണ് ഇത്തരത്തില്‍ പണി തരുന്നതില്‍ മുന്‍പന്‍.

ഇടുപ്പിന്റെ എടുപ്പ് എടുത്തുകാട്ടും

ഇടുപ്പിന്റെ എടുപ്പ് എടുത്തുകാട്ടും

ലെഗിംഗ്‌സ് ഇടുമ്പോള്‍ ലോ വേയ്‌സ്റ്റ് ആയിപ്പോകാതെ നോക്കണേ. കഴിയുന്നതും കയറ്റിയിടുക. തടിയുള്ളവര്‍ പ്രത്യേകിച്ചും. ഇല്ലെങ്കില്‍ ഇടുപ്പിലെ കൊഴുപ്പ് എടുത്തുകാട്ടി ആകെ വശക്കേടാക്കി കളയും നമ്മുടെ ലെഗിംഗ്‌സ്.

 വലിപ്പം പ്രശ്‌നമാണ്

വലിപ്പം പ്രശ്‌നമാണ്

മറ്റ് ലൂസായ വസ്ത്രങ്ങള്‍ പോലെയല്ല, ലെഗിംഗ്‌സ് നിങ്ങളുടെ കൃത്യമായ വലിപ്പം തന്നെ കാണിക്കും. കാലുകളുടെയും മറ്റും വലിപ്പം കൂടുതലുള്ളവര്‍ അതേ പോലെ ഉള്ള ഷേപ്പില്‍ തന്നെയാണ് പുറത്തും കാണപ്പെടുക എന്ന് ചുരുക്കം.

ഒരു കെട്ട് വിട്ടാല്‍ പെട്ടു

ഒരു കെട്ട് വിട്ടാല്‍ പെട്ടു

ജീന്‍സോ മറ്റ് വസ്ത്രങ്ങളോ പോലെയല്ല. തുടയുടെ ഉള്‍ഭാഗത്തുള്ള ഒരു തുന്നല്‍ വിട്ടുപോയാല്‍ പിന്നെ ആദരാഞ്ജലി അര്‍പ്പിച്ച് അതിനെ കളയുകയേ വഴിയുള്ളൂ. ശരിയായ ഷേപ്പില്‍ പിന്നെ തുന്നിക്കൂട്ടിയെടുക്കാന്‍ വലിയ പാടാണ് ലെഗിംഗ്‌സ്.

നരച്ചുപോകും എളുപ്പം

നരച്ചുപോകും എളുപ്പം

ലെഗിംഗ്‌സ് വെയിലത്ത് ഇട്ട് ഉണക്കരുത്. കറുത്ത ലെഗിംഗ്‌സ് വെയിലത്ത് ഇട്ട് ഉണക്കിയാല്‍ നരച്ച ലെഗിംഗ്‌സ് ആയിട്ടായിരിക്കും കിട്ടാന്‍ പോകുന്നത് എന്ന് പ്രത്യേകം ഓര്‍ക്കണം.

കഷ്ടപ്പാടാണോ

കഷ്ടപ്പാടാണോ

ജോലിക്കും മറ്റും പോകുന്നവര്‍ ഏതാണ് പത്ത് മണിക്കൂറോളമാണ് ലെഗിംഗ്‌സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് നടക്കേണ്ടി വരുന്നത്. ചൂട് കൂടുതലുള്ള നമ്മുടേത് പോലുള്ള കാലാവസ്ഥയില്‍ ഇത്രയും ഇറുകിയ വസ്ത്രം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്.

ലെഗിംഗ്‌സ് കഴുകുമ്പോള്‍ ശ്രദ്ധിക്കുക

ലെഗിംഗ്‌സ് കഴുകുമ്പോള്‍ ശ്രദ്ധിക്കുക

ബ്രഷ് ഉപയോഗിച്ച് ലെഗിംഗ്‌സ് കഴുകരുത്. തുണിയില്‍ നൂലു പുറത്തേക്കു വരാന്‍ ഇടയാക്കും. ലെഗിംഗ്‌സിന്റെ ഭംഗി നശിക്കുകയും ചെയ്യും. ലെഗിംഗ്‌സ് കഴുകിയ ശേഷം ഫാബ്രിക് കണ്ടീഷണറില്‍ മുക്കിയെടുക്കുന്നത് നല്ലതാണ്. തുണിയുടെ ഇലാസ്റ്റിസിറ്റി നില നില്‍ക്കും. വെള്ള നിറത്തിലുള്ള ലെഗിംഗ്‌സാണെങ്കില്‍ കളറുള്ളവയുടെ കൂടെയിട്ടു കഴുകരുത്. നിറം കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+