70-ാം വയസ്സില്‍ പിഎച്ഡിയുമായി തോമസ്

അങ്ങനെ ഒരാളുണ്ട് ഇവിടെ. തിരുവനന്തപുരത്തെ കേരള സര്‍വ്വകലാശലയിലെ ഒരു റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ ഗവേഷണ വിദ്യാര്‍ത്ഥി എന്ന റെക്കോര്‍ഡ്.
എംവി തോമസ്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചയാളാണ് ഇദ്ദേഹം. മലയാള സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ ഉണ്ട്. കൂടാതെ അധ്യാപനത്തില്‍ ബിരുദവും.
2007 ല്‍ ആണ് പത്രപ്രവര്‍ത്തനത്തില്‍ ഇദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ ഗവേഷണം തുടങ്ങുന്നത്.കേരളത്തിലെ സ്വാതന്ത്രസമര മുന്നേറ്റങ്ങളില്‍ മലയാള പത്രങ്ങള്‍ വഹിച്ച പങ്ക് എന്നതായിരുന്നു തോമസിന്റെ ഗവേഷണ വിഷയം. തന്റെ പഴയ സഹപാഠിയായ കെ സുഭാഷ് ആയിരുന്നു ഗൈഡ്. സുഭാഷ് ആ സമയം സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വിഭാഗം മേധാവിയായിരുന്നു.
ഭൂരിപക്ഷം പേരും പത്രപ്രവര്‍ത്തനത്തിന്റെ ഗ്ലാമര്‍ കണ്ടാണ് ഈ മേഖലയിലേക്ക് വരുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഗവേഷണം താത്പര്യപ്പെടുന്നതെന്ന് തോമസ് പറയുന്നു. മാധ്യങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചും പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള എംവി തോമസിനെ സംബന്ധിച്ചിടത്തോളം തന്റെ ഗവേഷണം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു സഹായം കൂടിയാണ്.
പിആര്‍ഡിയില്‍ ജോലിക്ക് ചേരും മുമ്പ് എംവി തോമസ് ഒരു അധ്യാപകനായിരുന്നു. പത്തനാപുരത്തെ സെന്റ് സ്റ്റീഫന്‍സ് ഹൈസ്കൂളില്‍. ഈ സമയത്താണ് പത്ര പ്രവര്‍ത്തനം പഠിക്കാനായി കേരള സര്‍വ്വകലാശാലയില്‍ എത്തുന്നത്. 1977ല്‍. അന്നത്തെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ത്ഥിയും തോമസ് തന്നെയായിരുന്നു.
ഭാരതീയ പത്രചരിത്രം, മാധ്യമങ്ങളും മലയാള സാഹിത്യവും ഫണ്ടമെന്റല്‍സ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ജനകീയ ഭരണം ജനങ്ങളുടെ ഭാഷയില്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ 15 ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications