2014 ബാക്കിയാക്കിയ ചില നിഗൂഢതകള്‍...കാണൂ
ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച് വച്ചാണ് 2014 കടന്ന് പോയത്. ഇന്നും ഉത്തരം കിട്ടാത്ത എംഎച്ച് 370 ഉള്‍പ്പടെ ഒട്ടേറെ കാര്യങ്ങള്‍ അവശേഷിയ്ക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ 2014 ല്‍ നടന്ന പല സംഭവങ്ങളും ഇതുപോലെ ഉത്തരം കിട്ടാതെ അവശേഷിയ്ക്കുന്നു.
നൈജീരയയില്‍ ബോകോ ഹരാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരേയും കിട്ടിയിട്ടില്ല. ഇത്തരത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 2015 നമുക്ക് സമ്മാനിയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം, 2014ലെ ചില നിഗൂഢ സംഭവങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം...

എംഎച്ച്370
ഇന്നും ഉത്തരം കിട്ടാതെ അവശേഷിയ്ക്കുന്ന ചോദ്യമാണ് എംഎച്ച്370. ക്വാലാലംപൂരില്‍ നിന്നും യാത്രക്കാരുമായി ബെയ്ജിങിലേയ്ക്ക് പോയ ആ മലേഷ്യന്‍ വിമാനത്തിന് എന്ത് പറ്റി. അത് അപ്രത്യക്ഷമായത് എവിടേയ്ക്ക്. വീണ്ടും വിമാന ദുരന്തങ്ങള്‍ ആവര്ത്തിയ്ക്കപ്പെടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി എംഎച്ച് 370 അവശേഷിയ്ക്കുന്നു.

ഐസ് ലന്റിലെ അഗ്നിപര്‍വ്വതം
ഐസ്ലന്റിലെ ബാര്ദര്ബുംഗ അഗ്നി പര്‍വ്വതമാണ് മറ്റൊരു വിസമയം തീര്‍ക്കുന്നത്. ഓഗസ്റ്റിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് തുടങ്ങിയത്. ഇപ്പോഴും അത് തുടരുകയാണ്. മഞ്ഞുമലകള്‍ക്ക് മുകളിൽ വലിയൊരു ലാവ പ്രതലമാണ് അഗ്നിപർവ്വതം തീര്‍ത്തത്.

സൈബീരിയന്‍ സിങ്ക്ഹോള്സ്
മുറ്റത്തെ കിണര്‍ അപ്രത്യക്ഷമാകുന്നതും..നിന്ന നില്പ്പില് മണ്ണ് താഴ്ന്ന് ഗര്‍ത്തത്തിലേയ്ക്ക് പതിയ്ക്കുന്നതുമായ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്ന് പോലും കേള്‍ക്കാറുണ്ട്. എന്നാല്‍ സൈബീരിയയിലെ യെമാലില് ഇത്തരത്തില്‍ ജനവാസ കേന്ദ്രത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിന്റെ ആഴം 115 കിലോമാറ്ററാണ്. ജൂലൈയിലാണ് ഈ ഭീമന് ഗര്‍ത്തം രൂപപ്പെട്ടത്. ഇതിന്റെ കാരണമെന്താണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം തരാന്‍ ശാസ്ത്ര ലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രകൃതി വാതകങ്ങളുടെ സ്ഫോടനമോ മറ്റോ ആകം ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിന്റെ ഒരു കാരണമായി ശാസ്ത്രലോകം പറയുന്നത്.

കാലിഫോര്‍ണിയയിലെ നിധി
കാലിഫോര്‍ണിയയിലെ മധ്യവയസ്ക്കാരയായ ദമ്പതിമാര്‍ക്ക് തങ്ങളുടെ വീടിന്റെ പുറക് വശത്ത് നിന്നും 1400 സ്വര്‍ണനാണയങ്ങള്‍ കിട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ക്കാരചടങ്ങുകള്ക്കോ മറ്റോ ഉപയോഗിച്ചതാവാം ഈ നാണയങ്ങള്‍ എന്നാണ് വിശ്വാസം. പത്ത് മില്യണ്‍ ഡോളറാണ് നാണയങ്ങളുടെ വിപണി മൂല്യം. ഈ നാണയങ്ങള്‍ എവിടെ നിന്ന് വന്നു എന്നതിനെപ്പറ്റി ഇപ്പോഴും സംശയം നിലനില്ക്കുന്നു.

സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങള്‍
2014 ഓഗസ്റ്റിലാണ് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രമുഖരുടെ സ്വകാര്യ ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിച്ചത്. താരങ്ങളുടെ ഐ കഌഡ് അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ ഹാക്ക് ചെയ്തത്. ജെന്നിഫര്‍ ലോറന്‍സ്, സ്കാര്‍ലറ്റ് ജൊഹാന്സണ്, കിം കാദഷിയാന് എന്നിങ്ങനെ ഒട്ടേറെ സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിച്ചത്. എന്നാല്‍ എത്ര ഹാക്കര്‍മാരാണ് ചിത്രങ്ങള്‍ മോഷ്ടിച്ചതെന്നോ മറ്റോ ഇതുവരേയും കണ്ടെത്തിയിട്ടില്ല.

സോണി പിക്ചേഴ്സ് ഹാക്ക്
സോണി പിക്ചേഴ്സ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഉത്തര കൊറിയാണെന്നായിരുന്നു യുഎസ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിയ്ക്കുന്നതായുള്ള സിനിമ 'ദ ഇന്റര്‍വ്യൂ' സോണി പിക്ചേഴ്സ് പുറത്തിറക്കിയതിലുള്ള വൈരാഗ്യമെന്നോണമാണ് ഉത്തരകൊറിയ സോണി പിക്ചേഴ്സ് ഹാക്ക് ചെയ്തതെന്നാണ് പറയുന്നത്.

നൈജീരിയന്‍ പെണ്‍കുട്ടികള്‍
250 ല്‍ ഏറെ വിദ്യാര്‍ഥിനികളെയാണ് ബോകോ ഹരാം തീവ്രവാദികള്‍ നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ഈ വിദ്യാര്‍ഥിനികള്‍ എവിടെയാണെന്ന് ഇപ്പോഴും അവ്യക്തം
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications