കേരളം ആണധികാരത്തിന്റെ ഇടം, അവർക്കിതൊന്നും പുടിക്കമാട്ടെ... ഇത് ആദ്യം പറഞ്ഞത് പാർവ്വതിയല്ല.. ഷക്കീല!!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോത്സവ വേദിയിലെ ഓപ്പണ്‍ ഫോറത്തിൽ സ്ത്രീ വിരുദ്ധത സിനിമയില്‍ ആഘോഷിക്കപ്പെടുന്നതിന് എതിരെ നടി പാർവ്വതി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മമ്മൂട്ടി ആരാധകർ സോഷ്യല്‍ മീഡിയയിൽ പാർവ്വതിയെ ആക്രമിക്കുന്നതിലേക്കും പോലീസ് കേസിലേക്കും അറസ്റ്റിലേക്കും വരെ സംഭവം എത്തി.

സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിച്ച ആദ്യത്തെ നടിയല്ല പാർവ്വതി. സൂപ്പർതാര ചിത്രങ്ങൾ പൊട്ടിപ്പാളീസായി തീയറ്ററുകൾ അടച്ചുപൂട്ടലിന്റെ വക്കോളം എത്തിയപ്പോൾ മലയാള സിനിമയെ താങ്ങിനിർത്തിയ നടി ഷക്കീല എത്രയോ മുമ്പേ ഇക്കാര്യം ഇതിലും ശക്തമായി പറഞ്ഞിരുന്നു. ഷക്കീല ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം..

ആർത്തവം എന്താണെന്നറിയാത്ത മണകുണാഞ്ച‍ൻമാർ ഇതൊന്ന് വായിച്ചാൽ മതി... സെക്കൻഡ് ഒപ്പീനിയനുമായി ഡോ ഷിംന

കേരളത്തിലെ പുരുാഷാധിപത്യം

കേരളത്തിലെ പുരുാഷാധിപത്യം

മലയാള സിനിമയെ മാത്രമാക്കിയല്ല ഷക്കീല പറയുന്നത്. കേരളത്തില്‍ പുരുഷാധിപത്യമുണ്ട് എന്നാണ് ഷക്കീല പറയുന്നത്. സ്ത്രീകളുടെ ശബ്ദം ഉയരുന്നത് അവിടെ പലർക്കും പിടിക്കില്ല. നന്നായി പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ ഇവിടെ ആളുണ്ടാകില്ല. നേട്ടങ്ങൾ കൊയ്യുന്ന സ്ത്രീകളെ ആരും ശ്രദ്ധിക്കില്ല - വ്യക്തമാണ് ഷക്കീലയുടെ വാക്കുകൾ.

മലയാളികളുടെ ഇരട്ടത്താപ്പ്

മലയാളികളുടെ ഇരട്ടത്താപ്പ്

ഷക്കീല ചിത്രങ്ങൾ എന്ന പേരിൽ ഇറങ്ങിയിരുന്ന സോഫ്റ്റ് ചിത്രങ്ങൾ കാണാൻ വേണ്ടി തലയില്‍ മുണ്ടിട്ട് നടന്നിരുന്ന ആളുകളെ കുറിച്ച് പണ്ടേ തന്നെ ഇഷ്ടം പോലെ കളിയാക്കലുകൾ ഉണ്ടായിരുന്നു. തന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ് എന്നാൽ പുറംലോകത്ത് അവര്‍ മാന്യന്മാരായി നടിക്കും എന്നാണ് ഷക്കീല തന്നെ ഇതേക്കുറിച്ച് പറയുന്നത്. നൂറ് ശതമാനം സത്യം.

ഷക്കീലയെ ആർക്കും വേണ്ട

ഷക്കീലയെ ആർക്കും വേണ്ട

മലയാളത്തിൽ നിറഞ്ഞോടിയ സിനിമകളിലെ സാന്നിധ്യമായിരുന്നു ഷക്കീല. എന്നിട്ടും അവരെ മലയാള സിനിമ കാര്യമായി പരിഗണിച്ചില്ല എന്ന പരാതി ഷക്കീലയ്ക്ക് ഉണ്ട്. സമൂഹത്തില്‍ നിന്നും മാറ്റിനിർത്തപ്പെടേണ്ടി വരുന്നതിലെ വേദനയെക്കുറിച്ച് അവർ പറയുന്നു. ആരും ഒന്നിനും തന്നെ ക്ഷണിച്ചിട്ടില്ല. ഒരു പുരസ്‌കാരവും ലഭിച്ചിട്ടില്ല. എന്തിനധികം, തന്നെ അറിയില്ല എന്ന് പറയുന്നവർ പോലുമുണ്ട്.

എന്തിനാണ് ഷക്കീലയെ വേണ്ടത്?

എന്തിനാണ് ഷക്കീലയെ വേണ്ടത്?

എങ്കിൽ പിന്നെ എന്തിനാണ് ഷക്കീലയെ വേണ്ടത്. അത് നഗ്നത കാണിക്കാൻ വേണ്ടിയാണ്. അതിന് ഒരു ഉദാഹരണവും അവർ പറയുന്നു. ഒരു സിനിമയില്‍ ഒരു കന്യാസ്ത്രിയുടെ വേഷം ചെയ്തു. അത് സിനിമയിൽ എത്തിയപ്പോൾ കന്യാസ്ത്രീയുടെ വേഷത്തില്‍ തന്നെ ഒറ്റത്തവണയേ കാണിച്ചുള്ളൂ. ബാക്കിയുള്ള സമയം മുഴുവന്‍ നഗ്‌നതാ പ്രദർശനമായിരുന്നു.

അഭിനയം നിർത്തി

അഭിനയം നിർത്തി

ഈ ഒരു സംഭവം കാരണമാണ് താൻ പെട്ടെന്ന് അഭിനയം നിർത്തിയത് എന്ന് ഷക്കീല പറയുന്നു. ആ സിനിമ കണ്ട് വന്ന് മേക്കപ്പ് മാൻ ഇക്കാര്യം പറഞ്ഞതിന്റെ പിറ്റേ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് താൻ അഭിനയം നിർത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഇനി മേലാല്‍ മലയാള സിനിമയില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞു.

വലിയ പ്രത്യാഘാതങ്ങൾ

വലിയ പ്രത്യാഘാതങ്ങൾ

സിനിമാ അഭിനയം നിർത്തിയത് തനിക്ക് വലിയ നഷ്ടങ്ങളുണ്ടാക്കി എന്ന് ഷക്കീല ഇതിന് മുമ്പും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇരുപത്തിമൂന്ന് സിനിമകള്‍ക്ക് അഡ്വാൻസ് വാങ്ങിയ ശേഷമാണ് അഭിനയം നിർത്താൻ തീരുമാനിച്ചത്. ഈ പണമെല്ലാം തിരിച്ചുകൊടുത്തു. തന്റെ സാമ്പത്തിക ഭദ്രതയെല്ലാം ഇല്ലാതായി. തന്റെ അത് വരെയുള്ള സമ്പാദ്യമെല്ലാം അനിയത്തി എടുത്തു എന്ന് അമ്മ പറഞ്ഞു.

സിനിമാക്കാർ പറ്റിച്ച പണി

സിനിമാക്കാർ പറ്റിച്ച പണി

തന്റെ സിനിമകള്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയ കാര്യവും ഷക്കീല പറയുന്നു. മുഖ്യാധാരാ സിനിമാ പ്രവര്‍ത്തകരുടെ സമ്മര്‍ദം കാരണമായിരുന്നു ഇത്. അന്ന് തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. മലയാള സിനിമയിലെ പുരുഷാധിപത്യത്തെക്കുറിച്ചും ഇരട്ടത്താപ്പുകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ഷക്കീല പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Shakeela talks about Malayalam films industry male domination and exploitation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്