ദീപിക പദുക്കോണും താനും തമ്മിൽ പിരിഞ്ഞത് എന്തിന്... യുവരാജ് സിംഗ് മനസ് തുറന്നുപറയുന്നു!!
സെലിബ്രിറ്റികള്‍ക്കിടയിലെ പ്രണയവും വിവാഹവും എന്തിനധികം പറയുന്നു സൗഹൃദം പോലും ചൂടൻ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. കഥാനായകർ ക്രിക്കറ്റ് താരങ്ങളോ സിനിമാക്കാരോ ആണെങ്കിൽ പറയാനും ഇല്ല. ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളും പ്രണയങ്ങളും ബന്ധങ്ങളും ഇന്ത്യയിൽ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ ഈ ആഘോഷങ്ങളിൽ പലതും കാമ്പുള്ളതായിരിക്കണം എന്നുമില്ല എന്നത് വേറെ കാര്യം.
ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയും ബോളിവുഡിലെ സൂപ്പർ താരമായ ദീപിക പദുക്കോണും തമ്മിൽ പ്രണയത്തിലായിരുന്നു എന്നൊരു കഥ പരന്നിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം കേട്ടത് ധോണിയല്ല യുവരാജാണ് ദീപികയുടെ കാമുകൻ എന്നാണ്. എന്നാൽ ഈ കഥകളൊന്നും വിവാഹത്തിലെത്തിയില്ല. കഥയിൽ പറഞ്ഞവരെല്ലാം വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ എന്താണ് ദീപികക്കും യുവരാജിനും ഇടയിൽ ഉണ്ടായിരുന്നത്. യുവരാജ് സിംഗ് തന്നെ പറയുന്നത് കേള്‍ക്കാം.

ധോണിയും ദീപിക പദുക്കോണും
ബോളിവുഡില്‍ കാര്യങ്ങള്‍ മാറി മറിയുന്നത് ചിലപ്പോള്‍ ഒരൊറ്റ രാത്രി കൊണ്ടായിരിക്കും എന്നത് ഒരു രഹസ്യമല്ല. 2007 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ധോണിയും ദീപിക പദുക്കോണും തമ്മിൽ അടുപ്പത്തിലാണ് എന്ന വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ധോണിക്ക് ദീപികയെ ഇഷ്ടമായിരുന്നു. എന്നാൽ ദീപികയ്ക്ക് ധോണിയുടെ നീണ്ട മുടി ഇഷ്ടമായില്ല. അങ്ങനെയാണത്രെ ധോണി ദീപിപക്ക് വേണ്ടി തന്റെ ട്രേഡ് മാർക്കായ നീളൻ മുടി മുറിക്കുന്നത്.

യുവരാജിന് വേണ്ടി
എന്നാൽ തന്റെ സുഹൃത്തായ യുവരാജ് സിംഗിന് ദീപിക പദുക്കോണിനോട് ഇഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞ ധോണി തന്റെ ഇഷ്ടത്തിൽ നിന്നും പിന്നോട്ട് പോകുകയായിരുന്നത്രെ. ഇതിന് പിന്നാലെയാണ് ദീപികയും യുവരാജും കൂടി രാത്രി വളരെ വൈകിയും പുറത്ത് കറങ്ങിനടക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പരന്നത്. താരങ്ങളുടെ നടപ്പും ഇരിപ്പുമൊക്കെ അക്കാലത്ത് വൻ ചർച്ചാ വിഷയവും ആയിരുന്നു.

എന്താണ് സംഭവിച്ചത്
താനും ദീപികയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് യുവരാജ് സിംഗും സമ്മതിക്കുന്നുണ്ട്. അടുത്തിടെ ടെലഗ്രാഫിനോടാണ് താരം മനസ് തുറന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം മുംബൈയിൽ വെച്ചാണ് ചില പൊതുസുഹൃത്തുക്കൾ വഴി യുവരാജും ദീപികയും തമ്മില്‍ കാണുന്നത്. പരസ്പരം തങ്ങൾക്ക് ഇഷ്ടപ്പെട്ടു. പരസ്പരം കൂടുതല്‍ അറിയണമെന്ന് തോന്നി. എന്നാൽ അത് സാധിച്ചില്ല. കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റിയില്ല.

ആരെയും കുറ്റപ്പെടുത്താനില്ല
കൂടുതൽ സമയം ഒന്നിച്ച് ചെലവഴിച്ചിരുന്നെങ്കിൽ ഭാവി കാര്യങ്ങൾ എന്തായിരിക്കണമെന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ തങ്ങൾക്ക് സാധിച്ചേനെ. എന്നാൽ അതുണ്ടായില്ല. ദീപിക എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ അവർ മുന്നോട്ട് പോയി. ഞാനും എൻറെ കാര്യങ്ങളുമായി മുന്നോട്ട് പോയി. ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഒരാൾക്ക് ബന്ധം അവസാനിപ്പിക്കണം എന്ന് തോന്നിയാൽ മറ്റേ ആൾക്ക് പിന്നെ അതില്‍ അധികമൊന്നും ചെയ്യാനില്ല. - യുവരാജ് പറഞ്ഞു.

മൂന്ന് പേർക്കും മൂന്ന് വഴി
പറഞ്ഞുകേട്ട ബന്ധങ്ങളൊന്നും വിവാഹത്തിലെത്തിയില്ലെങ്കിലും ഈ പറഞ്ഞവെരല്ലാം തന്നെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്. ധോണി സാക്ഷിയെയും യുവരാജ് മോഡലും നടിയുമായ ഹസൽ കീച്ചിനെയും ദീപിക പദുക്കോൺ ബോളിവുഡിലെ സൂപ്പർ താരമായ രൺബീർ സിംഗിനെയുമാണ് വിവാഹം ചെയ്തത്. പ്രണയകഥകളെന്ന പോലെ ഈ താരവിവാഹങ്ങളും ആരാധകർ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തതാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications