ഷിമോഗയില്‍ ബിജെപി ബദലില്ല.... ഇത്തവണ കാറ്റ് മാറി വീശുമോ
Recommended Video

ദക്ഷിണേന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ചൂട് കടുത്ത് വരികയാണ്. ഇത്തവണ കര്‍ണാടകയാണ് എല്ലാവരും ഒരേപോലെ ശ്രദ്ധിക്കുന്ന സംസ്ഥാനം. ഇത്തവണ പ്രതിപക്ഷ ഐക്യം ഏറ്റവും ശക്തമായ മണ്ഡലം കൂടിയാണിത്. കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യം സംസ്ഥാന ഭരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപിക്ക് വിജയം അനിവാര്യമാണ്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മണ്ഡലമായിരുന്ന ഷിമോഗയാണ് ഇവിടത്തെ ഏറ്റവും അറിയപ്പെടുന്ന മണ്ഡലം. നിലവില്‍ യെദ്യൂരപ്പയുടെ മകന് രാഘവേന്ദ്രയാണ് ഇവിടെ നിന്നുള്ള പാര്‍ലമെന്റംഗം. പക്ഷേ ഇവിടെയും കാറ്റ് മാറിവീശുമോ എന്നാണ് ഇനി അറിയാനുള്ളത്. അടുത്തിടെ ഇവിടെ നടന്ന തിരഞ്ഞെടുപ്പുകളൊന്നും ബിജെപി ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല.

കോണ്‍ഗ്രസ് അതിശക്തമായ മണ്ഡലമല്ല ഷിമോഗ. 2014ല്‍ 6,06,216 വോട്ടാണ് ബിജെപിയുടെ ബിഎസ് യെദ്യൂരപ്പയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മഞ്ജുനാഥ് ഭണ്ഡാരിക്ക് ലഭിച്ചത് 2,42,911 വോട്ടുകളാണ്. 3,63305 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയുടെ വിജയം. കഴിഞ്ഞ തവണ മോദി തരംഗം ആഞ്ഞു വീശിയ സംസ്ഥാനം കൂടിയായിരുന്നു കര്‍ണാടക. അതേസമയം ജെഡിഎസ്സുമായുള്ള ബന്ധം ഇവിടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. വൊക്കലിഗ, ലിംഗായത്ത് വോട്ടുകളും യെദ്യൂരപ്പയ്ക്ക് ഗുണം ചെയ്തിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. യെദ്യൂരപ്പ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരം നടന്നത്. രാഘവേന്ദ്രയ്ക്ക് 5.43,306 വോട്ടുകളാണ് ലഭിച്ച്. ജെഡിഎസ്സിന്റെ മധു ബംഗാരപ്പയ്ക്ക് 4,91,158 വോട്ടുകളും ലഭിച്ചത്. 52148 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാഘവേന്ദ്രയുടെ ജയം. പക്ഷേ തീര്‍ത്തും നിറംമങ്ങിയ ജയമായിരുന്നു ഇത്. മൂന്നര ലക്ഷം ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് രാഘവേന്ദ്ര വീണത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് തന്നെ ഫലം മാറിമറിയാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

രാഘവേന്ദ്രയുടെ ലോക്സഭാ പ്രകടനം വിലയിരുത്താന്‍ മാത്രമുള്ള കാലയളവായിട്ടില്ല. അതേസമയം യെദ്യൂരപ്പയുടേത് സഭയില്‍ മികച്ച പ്രകടനമായിരുന്നു. 14 ബില്ലുകളാണ് അദ്ദേഹം സഭയില്‍ അവതരിപ്പിച്ചത്. 69 ശതമാനം ഹാജരും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ഇത് സംസ്ഥാന ശരാശരിക്കും താഴെയാണ്. 187 ചോദ്യങ്ങളും അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ഇതും ദേശീയ സംസ്ഥാന ശരാശരിക്കും താഴെയാണ്. എന്നാല്‍ എംപി എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു യെദ്യൂരപ്പയുടേത്.

എട്ട് നിയമസഭാ മണ്ഡലങ്ങള്‍ കൂടി ചേര്‍ന്നതാണ് ഷിമോഗ ലോക്സഭാ മണ്ഡലം. ഷിമോഗ റൂറല്‍, ഭദ്രാവതി, ഷിമോഗ, തീര്‍ത്ഥഹള്ളി, ശിഖരിപുര, സൊറാബ, സാഗര്‍, ബൈന്ധൂര്‍ എന്നീ മണ്ഡലങ്ങളാണിത്. പ്രശസ്തമായ തുങ്ക നദി ഷിമോഗയിലൂടെ കടന്നുപോകുന്നത്. പശ്ചിമഘട്ടത്തിലേക്കുള്ള കവാടം കൂടിയാണ് ഷിമോഗ. ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാഭ്യാസ മേഖലകളുടെ കേന്ദ്രമായിട്ട് കൂടി ഷിമോഗ അറിയപ്പെടുന്നുണ്ട്. പ്രശസ്തമായ വാണിജ്യ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഷിമോഗ ഐടി പാര്‍ക്ക് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാണ്. ഇതെല്ലാം യെദ്യൂരപ്പയുടെ നേട്ടങ്ങളായി ഇവിടെ വിലയിരുത്തുന്നതാണ്.

1996 വരെ കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്നു ഷിമോഗ. കെജി വോഡയാറിലൂടെയാണ് കോണ്‍ഗ്രസ് ആദ്യ ജയം ആരംഭിച്ചത്. 1996ല്‍ ബംഗാരപ്പ ജയിച്ചതിന് ശേഷം കോണ്‍ഗ്രസ് ഇവിടെ ദുര്‍ബലമാവുകയായിരുന്നു. എ മഞ്ജുനാഥ് 1998ല്‍ ഇവിടെ ബിജെപിക്ക് ആദ്യമായി ജയം സമ്മാനിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം ബംഗാരപ്പയിലൂടെ കോണ്‍ഗ്രസ് തിരിച്ചുവന്നു. എന്നാല്‍ 2004ല്‍ ബംഗാരപ്പ ബിജെപിക്കായി മത്സരിച്ചാണ് എല്ലാവരെയും ഞെട്ടിച്ചത്. അതിനടുത്ത വര്‍ഷം സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടിയും മത്സരിച്ച് ജയിച്ചു. എന്നാല്‍ ഇതിന് ശേഷം ബിജെപി ഷിമോഗ വിട്ടുകൊടുത്തിട്ടില്ല. ഇത്തവണ അതുകൊണ്ട് തന്നെ ബിജെപിക്കാണ് സാധ്യത കൂടുതല്‍.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications