Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലി ശീലമാക്കിയ മുന്‍നിര നായികമാര്‍

പുകവലിയും മദ്യപാനവുമൊക്കെ സിനിമയില്‍ എപ്പോഴും ഉണ്ടാകുന്നതാണ്‌. നായികമാരും നായകന്‍മാരും അഭിനയിച്ച്‌ തകര്‍ക്കുന്ന ഈ രംഗങ്ങള്‍ക്ക്‌ പ്രേക്ഷകന്റെ വക കൈയ്യടിയും. സംവിധായകന്‍ കട്ട്‌ പറയുന്നതോടെ സിനിമയിലെ മദ്യപാനവും പുകവലിയും അവസാനിയ്‌ക്കുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലിയോട്‌ കട്ട്‌ പറയാത്ത ചില നായികമാരുണ്ട്‌. സുസ്‌മിതാ സെന്‍ മുതല്‍ പല നായികമാരും പരസ്യമായി പുകവലിയ്‌ക്കാറുണ്ട്‌. ഈ ദുശ്ശീലം ഇവര്‍ക്ക്‌ ഒവിവാക്കാന്‍ കഴിയുന്നില്ലത്രേ

ബോളിവുഡില്‍ മാത്രമല്ല മറ്റ്‌ പല ഭാഷകകളിലും ഉണ്ട്‌ പുകവലിയ്‌ക്കുന്ന നായികമാര്‍. ഇതാ ജീവിതത്തിലും പുകവലിയ്‌ക്കുന്ന ചില ബോളിവുഡ്‌ സുന്ദരിമാര്‍.....

സുസ്‌മിത സെന്‍

സുസ്‌മിത സെന്‍

പുകവലി ആരോഗ്യത്തിന്‌ ഹാനികരമൊക്കെ തന്നെ പക്ഷേ സുസ്‌മിത സെന്നിന്‌ ഇതില്ലാതെ പറ്റില്ല. പല സ്ഥലങ്ങളില്‍ വച്ചു ഈ മുന്‍ ലോക സുന്ദരി പുകവലിയ്‌ക്കുന്നത്‌ പാപ്പരാസികളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌.

റാണി മുഖര്‍ജി

റാണി മുഖര്‍ജി

റാണിയും സിഗരറ്റ് വലിയ്ക്കുമോ, വിശ്വസിയ്ക്കാന്‍ വയ്യ അല്ലേ.എന്നാല്‍ റാണിയുടെ ഒരു ദിവസം ആരംഭിയ്‌ക്കുന്നത്‌ തന്നെ സിഗരറ്റ്‌ വലിച്ച്‌ കൊണ്ടാണത്രേ. പുകവലി ഒഴിവാക്കാന്‍ റാണിയ്‌ക്കാവില്ല.റാണിയുടെ പുകവലിശീലം വീട്ടുകാര്‍ക്ക്‌ ഇഷ്ടമല്ല. ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ട്‌.

കങ്കണ റാണട്ട്‌

കങ്കണ റാണട്ട്‌

സിനിമയിലെ ഈ അസ്സല്‍ പുകവലിയ്‌ക്കാരിക്ക്‌ ജീവിതത്തിലും അതില്ലാതെ പറ്റിലല.ഒരു ചെയിന്‍ സ്‌മോക്കറാണ്‌ കങ്കണ.

കൊങ്കണ

കൊങ്കണ

നടി കൊങ്കണയും ചെയിന്‍ സ്‌മോക്കറാണ്‌. പല അഭിമുഖങ്ങളിലും ഇവര്‍ ഇക്കാര്യം തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌.ഗര്‍ഭിണിയായിരുന്ന സമയത്ത് സിഗരറ്റ് വലി നിയന്ത്രിക്കാന്‍ കൊങ്കണ ഏറെ പ്രയാസപ്പെട്ടിരുന്നത്രേ.

മനീഷ കൊയരാളെ

മനീഷ കൊയരാളെ

വിവാഹ ദിവസത്തില്‍ വധുവിന്റെ വേഷത്തില്‍ പുകവലിച്ച്‌ ഞെട്ടിച്ചയാളാണ്‌ മനീഷ. എന്നാല്‍ കാന്‍സര്‍ പിടിപെട്ടതോടെ ഈ ദുശ്ശീലം മനീഷ ഒഴിവാക്കുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+