മടിച്ചാണെങ്കിലും കാര്യം പറഞ്ഞു, ചേച്ചിയാണ് ധൈര്യം തന്നത്; മഞ്ജു വാര്യർ മാറ്റിമറിച്ച സിൻസിയുടെ ജീവിതം
ജീവിതത്തില്‍ നേരിട്ട പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്നത് നടി മഞ്ജു വാര്യരാണെന്ന് തുറന്നു പറഞ്ഞ് വനിത സംരഭക സിന്‍സി അനില്‍. മഞ്ജു വാര്യര്‍ ഒപ്പമുള്ളപ്പോള്‍ തനിക്ക് ലഭിക്കുന്ന ആത്മവിശ്വാസത്തെ കുറിച്ചും സിന്‍സി പറയുന്നു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരുമായുള്ള അപൂര്‍വ സൗഹൃദത്തെ കുറിച്ച് സിന്‍സി അനില്‍ തുറന്നുപറയുന്നത്. ഒപ്പം ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്റെ കൂടെ നിന്ന് ധൈര്യം തന്നെ മഞ്ജു വാര്യരെ കുറിച്ചും സിന്‍സി പറയുന്നു.

ചോക്ലേറ്റ് ബിസ്നസ്
ഹോം മെയ്ഡ് ചോക്ലേറ്റ് ബിസ്നസ് നടത്തുന്ന സംരഭകയാണ് സിന്‍സി അനില്‍. ഒരിക്കല്‍ ഒരു ഹോട്ടലില്‍ ചോക്ലേറ്റ് കൊടുക്കാന്‍ വന്നപ്പോഴായിരുന്നു സിന്‍സി മഞ്ജുവിനെ പരിചയപ്പെടുന്നത്. അന്ന് കയ്യിലുണ്ടായിരുന്ന ഒരു ചോക്ലേറ്റ് ബോക്സ് മഞ്ജു വാര്യര്‍ക്ക് സിന്‍സി നല്കി. പിന്നെ ഒരു ഫോട്ടോയും എടുത്താണ് ഇരുവരും മടങ്ങിയത്.

ജീവിതത്തെ മാറ്റിമറിച്ച ഇമെയില്‍
ദിവസങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ ചോക്ലേറ്റ് ബോക്്സിന്റെ പിന്നിലെ മെയില്‍ ഐഡി എടുത്ത് സിന്‍സിക്ക് ഒരു മെയില്‍ അയച്ചു. അന്ന് അത് സിന്‍സിയുടെ ജീവിതത്തെ മാറ്റിമറച്ച ഇമെയില്‍ ആയിരുന്നെന്ന് സിന്‍സി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായാണ് ആ സന്ദേശം സിന്‍സിയെ തേടിയെത്തിയത്.

സൈബര്‍ ആക്രമണം
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ ഒരു സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് സിന്‍സി പറയുന്നു. സിന്‍സിയുടെ ചിത്രം സാമൂഹ്യ വിരുദ്ധര്‍ എടുത്ത് ന്യൂഡ് സൈറ്റില്‍ മോര്‍ഫ് ചെയ്ത പോസ്റ്റ് ചെയ്തു. ജീവിതത്തില്‍ തളര്‍ന്നുപോയ നിമിഷങ്ങളായിരുന്നു എന്ന് സിന്‍സി പറയുന്നു. ഇക്കാര്യം വീട്ടുകാരോടും ബന്ധുക്കളോടും പറയാന്‍ സിന്‍സിക്ക് കഴിഞ്ഞില്ല.

മഞ്ജുവിനോട് പറഞ്ഞു
തുടര്‍ന്ന് ഇക്കാര്യം മടിച്ചാണെങ്കിലും സിന്‍സി മഞ്്ജുവിനോട് പറഞ്ഞു. ആ സമയത്ത് മഞ്ജു വാര്യര്‍ നല്കിയ ധൈര്യം വളരെ വലുതാണെന്ന് സിന്‍സി പറയുന്നു. ആ ധൈര്യത്തിലാണ് കേസ് കൊടുക്കാനും മറ്റ് നടപടികളിലേക്കും സിന്‍സി കടന്നത്. നമ്മള് തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കരുത് , തല ഉയര്‍ത്തി നില്‍ക്കണമെന്ന് തന്നോട് മഞ്ജു പറഞ്ഞതായി സിന്‍സി പറയുന്നു.

പ്രതിയെ പിടികൂടി
കേസ് കൊടുത്തതിന് പിന്നാലെ പ്രതിയെ പിടികൂടി. ഇക്കാര്യം മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്നിരുന്നു. അന്ന് കുടുംബമായി ജീവിക്കുന്ന തനിക്ക് ഐഡന്ററ്റി വെളിപ്പെടുത്താന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് തനിക്ക് സംഭവിച്ചത് തല ഉയര്‍ത്തിപ്പിടിച്ച് ലോകത്തോട് വിളിച്ച് പറയാന്‍ തുടങ്ങി. ഒരു ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും തകര്‍ക്കാം എന്ന അവസ്ഥയാണെന്നും സിന്‍സി പറയുന്നു.
Recommended Video

യാത്രയില്‍ മഞ്ജു ചേച്ചി
അന്നത്തെ വീട്ടമ്മയില്‍ നിന്ന് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഇന്നത്തെ എന്നിലേക്കുള്ള യാത്രയില്‍ മഞ്ജു ചേച്ചിയാണ് ഒപ്പമുണ്ടായിരുന്നതെന്ന് സിന്‍സി പറയുന്നു. ഏറെ നാളത്തെ സൗഹൃദത്തിന് ശേഷം മഞ്ജു വാര്യര്‍ ഫൗണ്ടേഷന് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നത് ഇപ്പോള്‍ സിന്സിയാണ്. വളരെ സിമ്പിളും പവര്‍ഫുള്ളുമായ വ്യക്തിയാണ്മഞ്ജു ചേച്ചി, നമ്മുടെ ഒപ്പം നില്ക്കുമ്പോള് നമ്മളില്‍ ഒരാളായി നില്‍ക്കുമെന്നും സിന്‍സി പറയുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications