സിഗററ്റിന് വിലകൂട്ടിയാല്‍ ഇങ്ങനെയിരിക്കും
സിഗററ്റിന്റെ നികുതി കൂട്ടിയതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നെന്നാണ് പുകവലി വിരുദ്ധരുടെ അഭിപ്രായം. എന്നാല്‍ സ്ഥിരം പുകവലിക്കാരായവര്ക്ക് ഇത് തീരെ പിടിച്ചിട്ടില്ല. അടിമുടി മോദി ആരാധകര്‍ പോലും സിഗററ്റിന്റെ വില കുത്തനെ ഉയര്‍ത്തിയപ്പോള്‍ ഒന്ന് മറിച്ചു ചിന്തിച്ചു എന്നാണ് വിവരം.
ബജറ്റ് ആയാലും ലോകകപ്പ് ആയാലും പ്രതികരണങ്ങള്‍ ഉടനെത്തുക സോഷ്യല്‍ മീഡിയകളിലാണല്ലോ. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ള പ്രമുഖരാണ് സിഗററ്റിന്റെ നികുതി കൂട്ടിയതിനെതിരെ ട്വിറ്ററില്‍ പ്രതികരണവുമായെത്തിയത്. എത്രമനോഹരമായാണ് ചിലര്‍ ഈ വില വര്‍ദ്ധനവിനെതിരെ പ്രതികരിച്ചിരിക്കുന്നതെന്ന് നോക്കാം....
|
ഒമര്‍ അബ്ദുള്ള
സിഗററ്റിന്റെ നികുതി 72 ശതമാനമാക്കി. ഇനി ആളുകള്‍ സ്വര്‍ണത്തിന് പകരം സിഗററ്റ് ധരിക്കുന്നത് ഉടനെ കാണാം...
|
ജെയ്റ്റ്ലി ഇഞ്ചൂരിയസ് ടു സ്മോക്കിങ്
പുകവലി ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ നിയമപ്രകാരമുള്ള മുന്നറിയിപ്പ്. ഒരു വിരുതന് അതിങ്ങനെയാക്കി.. ജെയ്റ്റ്ലി പുകവലിക്ക് ഹാനികരം...!!!
|
ബോളിവുഡ് കുഴങ്ങും
പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടിയാല്‍ ബോളിവുഡ് കുടുങ്ങും എന്നാണ് ഒരാളുടെ വിലയിരുത്തല്‍. ബീഡിയോ സിഗററ്റോ വലിച്ച് നടക്കുന്നവരെയാണല്ലോ ഇതുവരെ തെരുവ് ജീവിതങ്ങളാക്കി കാണിച്ചിരുന്നത്.
|
സിഗററ്റ് ഡിയോഡറന്റ്
സിഗററ്റിന്റെയോ മദ്യത്തിന്റേയോ ഫ്ലേവറില്‍ ഡിയോഡറന്റോ കോണ്ടമോ ഉത്പാദിപ്പിക്കാന്‍ പറ്റിയ സമയമാണിതെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍. ഇതിനായി തനിക്ക് 100 കോടി രൂപ തരണം എന്നും ഇയാള്‍ ട്വീറ്റ് ചെയ്യുന്നു!!!
|
രാജ്യത്തിന് വേണ്ടി
സിഗററ്റിന്റെ നികുതി കൂട്ടുമ്പോള്‍ അതിന്റെ ഗുണം രാജ്യത്തിനല്ലേ... അങ്ങനെയെങ്കില്‍ രാജ്യ താത്പര്യത്തിന് വേണ്ടി താന്‍ പുകവലി തുടരുകയാണെന്ന് മറ്റൊരാള്‍
|
സിഗററ്റ് കിട്ടാനില്ല!
സിഗററ്റ് കടകളുടെ മുന്നില്‍ വന്‍ ക്യൂ... കടകളില്‍ സിഗററ്റ് കിട്ടാനില്ലെന്ന്!!!
|
പരസ്യം
ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസ കോശം.... എന്ന് തുടങ്ങുന്ന പരസ്യം ഇനി ആവശ്യമില്ലത്രെ. അതിന് പകരം ഒഴിഞ്ഞ ഒരു പേഴ്സ് കാണിച്ചാല്‍ മതിയെന്ന്
|
സിഗററ്റ് ലോണ്‍
ബാങ്ക് ഉടന്‍ തന്നെ സിഗററ്റ് ലോണ്‍ കൊടുത്തുതുടങ്ങുമെന്ന് വേറൊരു വിരുതന്
|
സുരക്ഷ ശക്തമാക്കണം
കാറില്‍ ഒരു പാക്കറ്റ് സിഗററ്റ് ഉണ്ട്. രണ്ട് സെക്യൂരിറ്റി ഗാര്‍ഡുമാരെ നിര്‍ത്തണം.
|
കാന്‍സര്‍ കൊണ്ട് മരിക്കില്ല
11 ശതമാനത്തില്‍ നിന്ന് 72 ശതമാനത്തിലേക്കാണ് സിഗററ്റിന്റെ തീരുവ കൂട്ടിയത്. ഇനി പുവലിക്കാര് ക്യാന്‍സര്‍ ബാധിച്ച് മരിക്കില്ല, ഹൃദയസ്തംഭനം വന്നായിരിക്കും മരണം!!!
|
ബാങ്ക് ലോക്കറില്‍ സിഗററ്റ്!
ഒരിക്കല്‍ ഒരു കള്ളന് ബാങ്കില്‍ മോഷ്ടിക്കാനായി കയറി. ഒരു ലോക്കര്‍ തുറന്ന് നോക്കിയപ്പോള്‍ അതാ ഇരിക്കുന്നു ഒരു പാക്കറ്റ് സിഗററ്റ്.
|
ബെസ്റ്റ് ഗിഫ്റ്റ്
ഗേള്‍ഫ്രണ്ട്സിനെ സംബന്ധിച്ച് ബോയ് ഫ്രണ്ട്സിന് കൊടുക്കാവുന്ന വിലയേറിയ ഗിഫ്റ്റ് ആയി സിഗററ്റ് മാറുമോ?
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications