ഈ ദുശീലമുണ്ടോ; പങ്കാളി രാത്രി കിടപ്പറയില്‍ നിന്ന് ഓടും, ഈ ശീലം അവസാനിപ്പിക്കാന്‍ വഴിയുണ്ട്
ഒരു ദാമ്പത്യ ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ദിവസം ആരംഭിക്കുന്നത് മുതല്‍ രാത്രി കിടപ്പറയില്‍ എത്തുന്നത് വരെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഒരുപക്ഷേ ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകും. എന്നാല്‍ ചിലരുടെ ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും വില്ലനായി കടന്നുവരുന്ന ഒന്നാണ് കൂര്‍ക്കം വലി. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് നന്നായി ഉറങ്ങാന്‍ സാധിക്കുമെങ്കിലും അവരുടെ സമീപത്ത് കിടന്നുറങ്ങുന്നവരുടെ കാര്യം പറയുകയേ വേണ്ട.
പല ദാമ്പത്യ ജീവിതത്തിലും സന്തോഷം കെടുത്താന്‍ ഈ ഒരു കൂര്‍ക്കം വലി മാത്രം മതി. എന്നാല്‍ ഈ അവസ്ഥയുടെ കാരണം എന്താണെന്ന് കണ്ടെത്തിയാല്‍ കൂര്‍ക്കം വലി എളുപ്പത്തില്‍ ഇല്ലാതാക്കാം. പലരും നിസാരമായാണ് കൂര്‍ക്കം വലിയെ കാണാറുള്ളത്. എന്നാല്‍ ഇത് വലിയ ഗുരുതരമായ രോഗങ്ങളിലേക്ക് കടന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. കൂര്‍ക്കം വലി ഒഴിവാക്കാനുള്ള ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കിടക്കുമ്പോഴുള്ള പൊസിഷന്‍ മാറ്റുക
നിങ്ങള്‍ പതിവായി കൂര്‍ക്കംവലിക്കുന്നുണ്ടെങ്കില്‍, മിക്കവാറും നിങ്ങള്‍ ഉറങ്ങുന്നത് നിങ്ങളുടെ പുറം തിരിഞ്ഞായിരിക്കും. പുറം തിരിഞ്ഞ് ഉറങ്ങുന്നത് നിങ്ങളുടെ നാവ് പിന്നിലേക്ക് ചുരുട്ടുന്നതിലേക്ക് നയിക്കുന്നു, ഇത് ശ്വാസനാളത്തെ ഭാഗികമായി തടയുകയും കൂര്‍ക്കംവലിയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു വശത്തേക്ക് ചരിഞ്ഞ് കിടന്നാല്‍ കൂര്‍ക്കം വലിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.
അമിത ഭാരം
നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ് ഉയര്‍ന്നതാണെങ്കില്‍, നിങ്ങള്‍ക്ക് അമിത ഭാരമുണ്ടെങ്കില്‍ കൂര്‍ക്കം വലി വരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. അമിത ഭാരം നിങ്ങള്‍ക്ക് ഇടുങ്ങിയ ശ്വാസനാളത്തിന് കാരണമാകുന്നു. ഇതിന് ഒരേയൊരു പരിഹാരം ശരീര ഭാരം കുറയ്ക്കുക എന്നതാണ്. ശരീകം ഭാരം കുറയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൂര്‍ക്കം വലി കുറയ്ക്കാന്‍ സാധിക്കും.
ഉറങ്ങുന്നതിന് മുമ്പ് മദ്യം ഒഴിവാക്കുക
ഉറങ്ങുന്നതിന് ഒരു മൂന്ന് നാല് മണിക്കൂര്‍ മുമ്പെങ്കിലും മദ്യം ഒഴിവാക്കുക. മദ്യം തൊണ്ടയിലെ പേശികളെ പതിവിലും കൂടുതല്‍ അയവുവരുത്തുന്നു, ഇത് വീണ്ടും ഇടുങ്ങിയ ശ്വാസനാളത്തിലേക്ക് നയിക്കുന്നു, അതുകൊണ്ട് തന്നെ കൂര്‍ക്കം വലിക്ക് കാരണമാകുന്നു. രാത്രി കാലങ്ങളില്‍ മദ്യപിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.
കൃത്യമായ സമയത്ത് ഉറങ്ങുക
ഉറക്കക്കുറവ് കൂര്‍ക്കം വലിക്ക് പ്രധാന കാരണമാണ്. ഏറ്റവും കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശരിയായ ഉറക്കം കൂര്‍ക്കംവലി നിര്‍ത്താന്‍ മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരത്തെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഒരു തലയണ കൂടി ഉള്‍പ്പെടുത്തുക
ഉറങ്ങുമ്പോള്‍ ഒരു തലയണ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. അല്ലങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഒരു തല അല്‍പം ഉയര്‍ത്തയാല്‍ മതി. ഈ പൊസിഷന്‍ കൂര്‍ക്കം വലി ഒഴിവാക്കാന്‍ സഹായിക്കും. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ കൂര്‍ക്കം വലി ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. ഇതോടൊപ്പം പുകവലി അടക്കമുള്ള ദുശീലങ്ങള്‍ ഒഴിവാക്കിയാലും നല്ലതാണ്.












Click it and Unblock the Notifications