സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്റെ ഒളിയമ്പുകള്‍; നേരിട്ട അനീതികള്‍ പറയാതെ പറഞ്ഞ് മനോരമ അഭിമുഖം
ഏറെ കാലങ്ങള്‍ക്ക് ശേഷം ശോഭ സുരേന്ദ്രന്റെ ഒരു അഭിമുഖം പുറത്ത് വരുമ്പോള്‍, അത് ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഒരു പൊട്ടിത്തെറി തന്നെ ആയിരിക്കും എന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ കരുതലോടെ ആയിരുന്നു ശോഭയുടെ മറുപടികള്‍.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
പക്ഷേ, അതിലും കെ സുരേന്ദ്രനും ഔദ്യോഗിക നേതൃത്വത്തിനും എതിരെയുള്ള ഒളിയമ്പുകള്‍ ഓരോ വരികളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് വേണം വിലയിരുത്താന്‍. ഗര്‍ഭകാലത്ത് അറസ്റ്റ് വരിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചത്, ശോഭ അനുഭവിച്ച അവഗണനയുടെ ആഴം വ്യക്തമാക്കാനാണെന്നും വിലയിരുത്തലുണ്ട്. പരിശോധിക്കാം...

തുടക്കം മുതല്‍ തന്നെ
അഭിമുഖത്തിന്റെ തുടക്കം മുതല്‍ തന്നെ കെ സുരേന്ദ്രന് നേരെ പരോക്ഷ വിമര്‍ശനത്തിന്റെ സൂചനകള്‍ പ്രകടമാണ്. ജെപി നദ്ദ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ താനുമായി ബന്ധപ്പെട്ടിട്ടേയില്ലെന്ന് ശോഭ കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ച പരിഗണന അടിവരയിടുകയും ചെയ്യുന്നു.

തരംതാഴ്ത്തല്‍
ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന തന്നെ സംസ്ഥാന ഉപാധ്യക്ഷയാക്കിയത് തരംതാഴ്ത്തലിന് തുല്യമാണെന്ന് ശോഭ മുമ്പും പറഞ്ഞിട്ടുണ്ട്. അഭിമുഖത്തില്‍ അതിലെ ആഭ്യന്തര പ്രശ്നം എന്ന് ചുരുക്കുന്നുണ്ട് ശോഭ സുരേന്ദ്രന്. എന്നാല്‍ പുതിയ ചുമതല തീരുമാനിക്കുമ്പോള്‍ തന്നോട് ഫോണില്‍ ഒന്ന് വിളിച്ച് അറിയിക്കുകയെങ്കിലും ആകാമായിരുന്നു എന്ന ദു:ഖവും അവര്‍ വെളിപ്പെടുത്തുന്നുണ്ട്.

മുരളീധരനും സുരേന്ദ്രനും
കേരളത്തിലെ ഇപ്പോവത്തെ പ്രബല പക്ഷം കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ്. മുരളീധരന്റെ നോമിനിയായാണ് കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷന്‍ ആകുന്നതും. ഇതേ തുടര്‍ന്നാണ് ശോഭ സുരേന്ദ്രനെ സംസ്ഥാന ഉപാധ്യക്ഷ പദവിയിലേക്ക് ഒതുക്കിയത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്ന് ശോഭ സുരേന്ദ്രന്റേതായിരുന്നു.

ചുട്ടമറുപടി
ശോഭ സുരേന്ദ്രന്റെ അസാന്നിധ്യത്തെ പറ്റി ആദ്യ ഘട്ടത്തില്‍ മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തിയപ്പോള്‍ അതിനെ പുച്ഛിച്ച് തള്ളിയ ആളാണ് കെ സുരേന്ദ്രന്. ആ അവഗണനയെ കുറിച്ച് എന്ത് തോന്നി എന്ന ചോദ്യത്തിനും ശോഭ കുറിയ്ക്കുകൊള്ളുന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്- 'അടുക്കളയിലും രാഷ്ട്രീയം സംസാരിക്കുന്ന നാടാണിത്. അതില്‍ കൂടുതല്‍ ഒന്നും അക്കാര്യത്തില്‍ പറയേണ്ടതില്ല' എന്നതായിരുന്നു ആ മറുപടി.

പാര്‍ട്ടിയിലെ അവഗണന
കടുത്ത വേദനയാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായ അവഗണന സൃഷ്ടിച്ചത് എന്ന് ശോഭയുടെ വാക്കുകളില്‍ തന്നെ വ്യക്തമാണ്. ആറ് മാസം ഗര്‍ഭിണിയായിരിക്കെ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് വരിച്ച സംഭവവും പ്രസവ ശേഷം അധികനാള്‍ അവധിയെടുക്കാതെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയതും എല്ലാം ശോഭ സുരേന്ദ്രന് ഓര്‍ത്തെടുത്തത് ഈ വേദനയില്‍ തന്നെ ആണെന്നാണ് വിലയിരുത്തല്‍.

വ്യക്തികേന്ദ്രീകൃതമല്ല
ബിജെപി എന്നത് ഒരു വ്യക്തി കേന്ദ്രീകൃത പ്രസ്ഥാനമല്ലെന്നും ശോഭ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതും കെ സുരേന്ദ്രനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയില്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിഞ്ഞില്ല എന്ന സൂചന അഭിമുഖത്തില്‍ പലയിടത്തും പ്രകടമാണ്.

എന്തുകൊണ്ട് അവസരം ലഭിച്ചില്ല
മൂന്ന് പതിറ്റാണ്ടിനിടെ ഏഴ് തിരഞ്ഞെടുപ്പിലാണ് താന്‍ മത്സരിച്ചത് എന്ന് ശോഭ പറയുന്നുണ്ട്. അഞ്ച് ജില്ലകളിലായിരുന്നു ഈ മത്സരങ്ങള്‍. ഏതെങ്കിലും ഒരു മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടു എന്ന സൂചനയും ഈ വാക്കുകളില്‍ പ്രകടമാണ്. കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് തന്നെ തേടി അവസരങ്ങള്‍ എത്തിയത് എന്നും ശോഭ പറയുന്നുണ്ട്.

വിലയിരുത്താന്‍ തയ്യാറല്ലെങ്കിലും
സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുരേന്ദ്രനെ താന്‍ വിലയിരുത്തുന്നില്ല എന്നാണ് ശോഭ പറഞ്ഞത്. ഓരോരുത്തര്‍ക്കും ഓരോ ശൈലി ആണെന്നും പറയുന്നു. അതിനോട് ചേര്‍ത്തുകൊണ്ട് പറഞ്ഞത് പിഎം വേലായുധന് അദ്ദേഹത്തിന്റെ വിഷമങ്ങള്‍ തുറന്നുപറഞ്ഞ സംഭവം ആണ്. അതോടെ, എത്തരത്തിലാണ് കെ സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങളെ ശോഭ സുരേന്ദ്രന് വിലയിരുത്തുന്നത് എന്നതും വ്യക്തമാക്കപ്പെട്ടു.

ഒരു ശ്രമവും നടന്നില്ല
കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം മാസങ്ങള്‍ക്ക് മുമ്പേ കെ സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, താന്‍ മാറി നിന്ന പത്ത് മാസത്തിനിടയ്ക്ക് ഒരിക്കല്‍ പോലും കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമം നടന്നിട്ടില്ലെന്ന സൂചനയും അഭിമുഖത്തില്‍ ഉണ്ട്.

പുതിയ വിവാദം?
ശോഭ സുരേന്ദ്രന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്ര നേതൃത്വം തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍. അതിനിടെ, സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായുള്ള അഭിമുഖം പുറത്ത് വന്നത് പുതിയ വിവാദത്തിന് വഴിവയ്ക്കുമോ എന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications